Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
അതിനവൾ,
""...പോടാ നാറീ..!!"""_ ന്നുംവിളിച്ച് റൂമിലേയ്ക്കു നടന്നപ്പോൾ,
""...ഇതുവേണ്ടേ..??"""_ ന്നുംചോദിച്ച് മീനാക്ഷി സോഫേടെവിരി കയ്യിലെടുത്തു...
അതിനു രൂക്ഷമായൊന്നുനോക്കി തട്ടിപ്പറിയ്ക്കുമ്പോലെ പിടിച്ചുമേടിച്ചൊരു
പോക്കായ്രുന്നൂ അച്ചു...
അതുകണ്ടിട്ട് ചിരിയടക്കാനായി ഞങ്ങള് കുറച്ചുപണിപ്പെട്ടു...
""...എന്നാ നമുക്കുപോയി
കഴിയ്ക്കാം... വാ..!!"""_
അച്ചുപോയതും ജോക്കുട്ടൻ ഞങ്ങളേയുംകൂട്ടി ഡയനിങ് ഹോളിലേയ്ക്കുനടന്നു...
എന്നാൽ ചെന്നുകേറീത് എലിക്കെണിയിലേയ്ക്കായ്രുന്നൂന്ന് മാത്രം...
എന്താന്നുവെച്ചാൽ വിളമ്പിവെച്ചിരുന്നത്
കാപ്പിയായ്രുന്നില്ല, പകരമിന്നലെ പറമ്പിലിട്ടിട്ടുപോന്ന പൊട്ടിച്ചതും പൊട്ടിയ്ക്കാത്തതുമായ സകലകുപ്പികളും ഡയനിങ്ടേബിളിലങ്ങനെ നിരത്തിയങ്ങു വെച്ചേക്കുവാണ്...
അതിനിരുവശത്തും ബാർമാൻമാരെപ്പോലെ കാർന്നോമ്മാരും...
""...അടിപൊളി.! ഞാനിവടങ്ങുകെടക്കാം... ചോദിച്ചാലെനിയ്ക്കിതോരെ ബോധംവന്നില്ലാന്നു
പറഞ്ഞാമതി..!!"""_ ഞാൻ ശബ്ദം താഴ്ത്തിയവരോടായി പറഞ്ഞതും,
""...എന്നാലും സിദ്ധൂ...
നിന്റെകപ്പാസിറ്റി സമ്മതിയ്ക്കണംകേട്ടോ... ടാങ്കിലുവെള്ളമടിയ്ക്കുമ്പോലെ ഇരുന്നടിച്ചിട്ട് ആദ്യമെഴുന്നേറ്റ് ഞങ്ങളെ വിളിച്ചുണർത്തീന്നൊക്കെ പറഞ്ഞാൽ അതുചില്ലറക്കഴിവല്ല... അല്ലേ മീനൂ..??"""_ ന്നായിരുന്നു എല്ലാരുംകേൾക്കേയുള്ള അവന്റെമറുപടി...
അതിനു മറുപടിപറഞ്ഞില്ലേലും അവള് ചിരിയടക്കാനായി കഷ്ടപ്പെടുന്നുണ്ടായ്രുന്നു...
...നായിന്റമോൻ.! ഊമ്പിച്ച് കയ്യേത്തന്നു.!
കലിപൂണ്ട് ഞാൻനിന്നു പല്ലുകടിയ്ക്കുമ്പോൾ ജോക്കുട്ടന്റച്ഛൻ അടുക്കളയിലേയ്ക്കു നോക്കി നീട്ടിവിളിച്ചു;
""...എടിയേ... നാലഞ്ചു ഗ്ലാസിങ്ങോട്ടെടുത്തോ...
ദേ... പിള്ളേരുവന്ന്..!!"""
""...ഓ.! അവർക്കു ഗ്ലാസ്സൊന്നുംവേണ്ട...
ആളാമ്പ്രതി ഓരോരുത്തർക്കും ഈരണ്ടെണ്ണംവെച്ചങ്ങു കൊടുത്താമതി... അവരുകുടിച്ചോളും... പിന്നെ എണീയ്ക്കാത്തവൾക്കുള്ളത് മാറ്റി വെച്ചേക്കണമെന്നുമാത്രം..!!"""_ ചേച്ചിയുടച്ഛനും വിട്ടില്ല...
കേട്ടതും ഞങ്ങളു പരസ്പരമൊന്നുനോക്കി...
എല്ലാം തീർന്നൂന്നുകരുതീപ്പോൾ ഇതുതുടങ്ങുന്നേ ഉണ്ടായ്രുന്നുള്ളോ..??
എന്നാപ്പൊളിച്ച്.! ഇന്നിവടെ ഉപദേശത്തിന്റെ അയ്യരുകളിയായ്രിയ്ക്കും.!
""...ഓ.! ഇത്രയ്ക്കങ്ങട് വാരാനും മാത്രമൊന്നുമില്ല... മൂന്നാല് ബിയറടിച്ചെന്നല്ലേള്ളൂ..!!"""_ അതിനു കൂളായിത്തന്നെ പ്രതികരിച്ചുകൊണ്ട് ജോക്കുട്ടൻ കസേരയിലേയ്ക്കു പോയിരുന്നു...
കൂട്ടത്തിൽ,
""...ഇതിത്രേം മിച്ചമുണ്ടായ്രുന്നോ..?? ഡാ... അപ്പൊയിന്നത്തേയ്ക്കും കൂടുണ്ടെടാ..!!"""_ ന്നൊരു ഡയലോഗും...
""...പ്ഫ.! ഇന്നത്തേയ്ക്കും കൂടിയോ..?? ഇനിയിതേലെങ്ങാനും തൊട്ടാ എല്ലാത്തിന്റേം കൈ ഞങ്ങളുവെട്ടും... അന്തസ്സുണ്ടോടാ നിനക്കൊക്കെ..??"""_ അച്ഛൻ നിന്നനിൽപ്പിൽ ചാടിയതും ജോക്കുട്ടന്റെ കിളിവിട്ടു...
ഞാനാണെങ്കിൽ മോട്ടുമുയല് കെണിയിൽപ്പെട്ടപോലെ പുറത്തേയ്ക്കുള്ള വഴിതപ്പുന്ന തിരക്കിലും...
""...അതച്ഛാ... ഞങ്ങള് ചുമ്മാ..!!"""_ എങ്കിലും നിയന്ത്രണംവീണ്ടെടുത്ത് ഞാൻ സ്വരമനക്കീതും,
""...മിണ്ടരുത് നീ...
നീയാണിതിനൊക്കെ ചുക്കാൻ പിടിച്ചതെന്നെനിയ്ക്കറിയാം... എടാ... ഒരുവീട്ടിവന്നാൽ കുറച്ചന്തസ്സു കാണിയ്ക്കണ്ടേടാ..??"""_ പുള്ളി തിരിച്ചെന്നോടു ചോദിച്ചതും
ഞാനാകെവിളറി...
...എത്രയൊക്കെ വിലകൊടുത്താലും എന്റെതന്തേടെ കൂട്ടുകാരനാന്നുള്ള ചിന്തയെനിയ്ക്കു വേണായ്രുന്നു...
അല്ലെങ്കില് വീട്ടിൽവന്ന അതിഥിയോടാരെങ്കിലും
ഇമ്മാതിരി ചെറ്റവർത്താനംപറയോ..??
എന്നാലുമിതെല്ലാം പ്ലാൻചെയ്തവളെവിടെ..??
അവളെവേണ്ടേ പറയാൻ..??
അല്ലേലും ഞാനപ്പഴേപറഞ്ഞതാ, ബാറിപ്പോകാന്ന്...
കേട്ടില്ല.! എന്നിട്ടിതിപ്പോൾ ഇങ്ങേരുടെമക്കളെ ഞാൻ നശിപ്പിച്ചൂന്നാണല്ലോ പറഞ്ഞുവരുന്നത്...
അങ്ങനായാൽ എങ്ങനെശെരിയാവും..?? രണ്ടെണ്ണംപറഞ്ഞിട്ട് ഇന്നീ വീട്ടീന്നിറങ്ങണം.!
അങ്ങനേംചിന്തിച്ച് വായിൽവന്നതു
💬 Comments
View all comments