0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2690

പറയാനായിതുടങ്ങുമ്പോൾ പുള്ളികൂട്ടിച്ചേർത്തു;

""...ഒന്നൂല്ലേലും നിന്റെയൊക്കെ തന്തമാരല്ലേടാ ഞങ്ങള്...
ഞങ്ങളേങ്കൂടെ വിളിയ്ക്കാൻ നിനക്കൊന്നും തോന്നീലല്ലോടാ..??"""

""...ഉവ്വേ... പെർഫോമൻസ് തുടങ്ങീപ്പഴേ എനിയ്ക്കുതോന്നീതാ ഇതു വിളിയ്ക്കാത്തേന്റെ ചൊരുക്കാന്ന്... പിന്നെ വിളിയ്ക്കാഞ്ഞതു മനപ്പൂർവ്വംതന്നാ, കണ്ടകിളവന്മാർക്കു കൊടുക്കാനേ ഇവിടെക്കള്ളില്ല... അല്ല, എന്തോ അന്തസ്സിന്റെകാര്യമൊക്കെ പറയുന്നതുകേട്ടു; നിങ്ങക്കന്തസ്സുണ്ടോടോ തന്തേ... സ്വന്തം മക്കടെകൂടെയിരുന്ന് കള്ളുകുടിയ്ക്കാൻ..??"""_
ജോക്കുട്ടൻ ചിരിയടക്കാനായി പരിശ്രമിയ്ക്കുന്നതിനിടയിൽ
ചോദിച്ചു...

ഉടനേ മറുപടിയുംവന്നു;

""...ഇല്ലാ...
അതോണ്ടല്ലേപറഞ്ഞതും... ഒന്നുവില്ലേലും
നിന്റെതന്തയല്ലേടാ..!!"""_ അച്ഛനുംചിരിച്ചു...

""...ഉവ്വ... അല്ലാ... ഇതീന്നെത്രണ്ണമടിച്ചുമാറ്റി..?? ഇത്രേമൊന്നും ഞങ്ങളുകുടിച്ചില്ലാന്നു ഞങ്ങക്കറിയാം... അല്ലേടാ..??"""_ അതുമ്പറഞ്ഞവൻ എന്നെനോക്കുമ്പോഴാണ്
എനിയ്ക്കു പോയകിളി തിരിച്ചുവന്നത്...

...സത്യത്തിലെന്താ ഇവിടിപ്പൊണ്ടായേ..??

ഒന്നും മനസ്സിലായില്ലേലും ഞാനൊന്നു തലകുലുക്കി...

അതോടെ,

""...ആ ഇനിയതുംകൂടി പറഞ്ഞോ... നിന്റേന്നൊന്നും കട്ടുകുടിയ്ക്കേണ്ട ഗതികേടൊന്നും ഞങ്ങക്കുവന്നിട്ടില്ല... അല്ലേടാ..!!"""_ ചേച്ചിയുടച്ഛനെനോക്കി ജോക്കുട്ടന്റച്ഛൻ ചോദിച്ചതിന് പുള്ളിയൊന്നു ചിരിച്ചു...

ഉടനെ,

""...അല്ലാ... ഞങ്ങളടിയാന്നെങ്ങനാ നിങ്ങളറിഞ്ഞേ..??"""_ ചോദ്യഭാവത്തിലവൻ തന്തയെനോക്കീതും,

""...പിന്നേ... ഞങ്ങളു പൊട്ടന്മാരാണല്ലോ..?? ഈ പഞ്ചായത്തുമൊത്തം കേട്ടുകാണും നിന്റെയൊക്കെ ചെലപ്പ്... അല്ല, അറിയാഞ്ഞിട്ടു ചോദിയ്ക്കുവാ, നീയൊക്കവിടെക്കിടന്നു കള്ളുകുടിയ്ക്കുവായ്രുന്നോ അതോ ഗുസ്തി പിടിയ്ക്കുവായ്രുന്നോ..?? നാട്ടുകാരെപ്പോലും ഒറക്കാതെ എന്നാഒരു ബഹളവാടാ..??"""_ ചേച്ചിയുടച്ഛനാണത് ചോദിച്ചത്...

""... ആ.! ഞാനപ്പഴേയിവരോടു പറഞ്ഞതാ അധികമൊച്ച വെയ്ക്കല്ലേന്ന്..!!"""_ ഞങ്ങളെയൂക്കിയവൻ ഡയലോഗുവിട്ടു...

അതിന്,

""...എന്നാലാപ്പറഞ്ഞതു കേട്ടാ ഞങ്ങളെണീറ്റത്..!!"""_ ന്നൊരൊറ്റ അടിയായ്രുന്നൂ അച്ഛൻ...

കേട്ടതും ഞങ്ങളുവെച്ചൊന്നു ചിരിച്ചു...

ജോക്കുട്ടനാണേൽ എന്തുപറയണമെന്നറിയാതെ നിൽക്കുമ്പോൾ,

""...വാ... പോവാം... മതി നിന്നുതീട്ടമായത്..!!"""_ ന്നുംപറഞ്ഞ് ഞാനവനേംകൂട്ടി പോകാനായിത്തുടങ്ങി...

അപ്പോഴേയ്ക്കും അമ്മയും സീതാന്റിയുംകൂടെത്തി;

""...വാ പിള്ളേരേ... വന്നുവല്ലോം കഴിയ്ക്ക്..!!"""_ ന്നു പറഞ്ഞിട്ട് അച്ഛന്റെനേരേതിരിഞ്ഞ്;

""...നിങ്ങളീ കുപ്പിയെല്ലാങ്കൂടൊന്ന് എടുത്തോണ്ട്പോകുവോ..?? ഒന്നാമതേസ്ഥലമില്ല... അതിന്റെടെയ്ക്കാ..!!"""_ ന്നു പറഞ്ഞൊന്നു കലിപ്പിയ്ക്കുവേം ചെയ്തു...

""...പിന്നേ സ്ഥലം... ഇവിടിപ്പൊ സർവാണിസദ്യയല്ലേ ഒണ്ടാക്കിവെച്ചേക്കുന്നത്... ആകെമൂന്നാല് ഒണക്കദോശേം കുറച്ചു കടലാക്രമണോമല്ലേയുള്ളൂ..??"""_ മറുപടിയായി അങ്ങനെപറഞ്ഞെങ്കിലും കുപ്പിയൊക്കപ്പോഴേ മാറ്റിക്കൊടുക്കാനവരും നമുക്കൊപ്പംകൂടി...

""...അതേ... പൊട്ടാത്തതും ചളുങ്ങാത്തതുമൊക്കെ നേരേ ഫ്രിഡ്ജിലേയ്ക്കു കേറ്റിയ്ക്കോ... ആവശ്യംവരും..!!"""_ കുളികഴിഞ്ഞ് ചുവന്നനിറത്തിലൊരു ചുരിദാർടോപ്പും ബ്രൗൺകളറിലുള്ള ഫുൾപാവാടയുമിട്ട് മുടിയും തോർത്തിക്കൊണ്ടങ്ങോട്ടേയ്ക്കു വന്ന അച്ചുവാണതു പറഞ്ഞത്...

അതിന്,

""...അങ്ങനെ പലശബ്ദങ്ങളും പലയിടത്തൂന്നും കേൾക്കും...
അതാരും
ശ്രെദ്ധിയ്ക്കാൻപോണ്ട..!!"""_ സീതാന്റി ഞങ്ങളോടായി പറഞ്ഞപ്പോൾ വീണ്ടുമവടൊരു കൂട്ടച്ചിരിമുഴങ്ങി...

അങ്ങനെ പൊട്ടിയ്ക്കാത്ത കുപ്പിയെല്ലാം ഫ്രിഡ്ജിലും
ബാക്കിയെല്ലാം അടുക്കളവശത്തെ ചായ്പ്പിലും കൊണ്ടുവെച്ചിട്ട് എല്ലാരുംകൂടി കഴിയ്ക്കാനിരിയ്ക്കുമ്പോഴും എന്റെമനസ്സ് വല്ലാത്തൊരവസ്ഥയിലായ്രുന്നു...

ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണെന്നൊരു തോന്നൽ...

...എല്ലാരുംതമ്മിൽ

💬 Comments

View all comments