Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
ദേഷ്യമിരച്ചുകേറി;
""...മതിയായല്ലോ... എല്ലാം നിർത്താറായില്ലേ..?? ഇനി പെട്ടീം പൂട്ടിക്കെട്ടിയിറങ്ങിയ്ക്കോ...
ഹോ.! ഒരു മറ്റവനെക്കാരണം മനസ്സമാധാനായ്ട്ടെവിടേം കിടക്കാമ്പറ്റൂലാന്നുവെച്ചാൽ..!!"""_ കട്ടിലിന്മേലിടിച്ചുകൊണ്ട് ഞാനിരിന്നു തെറിച്ചെങ്കിലും ഒരക്ഷരംമിണ്ടാതെ അപ്പോഴെല്ലാമവളെന്നെ നോക്കിനിന്നതേയുള്ളൂ...
""...എന്താടീ നോക്കുന്നേ..?? നെനക്കിപ്പോൾ സമാധാനമായ്ല്ലേ..?? നിന്റൊരു പറിപ്പുകാരണം മനുഷ്യനൊരിടത്തും കേറിക്കെടാൻവയ്യാന്നായി... ഇനിയെന്തോ മൈരിനാ നോക്കിക്കൊണ്ടുനിൽക്കുന്നേ..??"""
""...എടാ... അതിനു ഞാനെന്തുചെയ്തൂന്നാ നീയീ പറേണേ..??"""
""...ആ.! നീയൊന്നും ചെയ്തില്ല, അതുതന്നെയാ ഞാമ്പറയണേ... നെനക്കാ പിറ്റേന്നുതന്നങ്ങു
തിരിച്ചു പൊയ്ക്കൂടായ്രുന്നോ..?? എന്നാലങ്ങേര് നിന്റെക്ലാസ്സെന്നും കോപ്പെന്നുമ്പറഞ്ഞിങ്ങോട്ടു വിളിയ്ക്കൂലായ്രുന്നല്ലോ..!!"""
""...അതിനു ഞാനും നിന്റൊപ്പം നിൽക്കുവല്ലായ്രുന്നോ..??"""
""...അതേ... അതോണ്ടാണല്ലോ
ഇപ്പൊ ഞാനൂടെ ചെല്ലേണ്ടിവന്നത്... അല്ലേലും സ്വസ്ഥമായൊരിടത്തു തങ്ങാൻ ആ നായിന്റെമോൻ സമ്മതിയ്ക്കൂല... ഇനിയങ്ങുചെന്നാലോ അപ്പൊത്തുടങ്ങും അയാൾടെ മറ്റേടത്തെ കൊണവതിയാരം..!!"""_ സത്യത്തിലന്നേരംവല്ലതും
പുള്ളിയെന്റെ കണ്ണിന്മുന്നിൽ വന്നുപെട്ടിരുന്നേൽ
ഇടിച്ചുറക്കിയേനെ ഞാൻ...
""...എടാ... നമുക്കെന്നാ പോകാണ്ടിരുന്നാപ്പോരേ..??"""
""...ഉവ്വ.! എന്നിട്ടുവേണം പന്തോം കൊളുത്തിപ്പിടിച്ചോണ്ട് അയാളിങ്ങോട്ടുവരാൻ... അവന്റെയൊക്കെ കാലുവീണാമതി, ഇടുക്കിയൊക്കെ നിന്നുകത്തും.!
...ആഹ്.! എന്തായാലുമിറങ്ങാൻ റെഡിയായ്ക്കോ... എന്നിട്ടുനേരേയാ ജെയ്ലിലേയ്ക്കുവിട്ടോ..!!"""_ കൈകൊണ്ടു
മുഖമൊന്നുതുടച്ചശേഷം
പറഞ്ഞതും,
""...അപ്പൊ നീവരുന്നില്ലേ..??"""_ ന്നൊരു ചോദ്യമായ്രുന്നൂ മീനാക്ഷി...
""...ഞാനേ... ഞാൻ വരാത്തതാ നല്ലത്... എന്തിനാ നാട്ടുകാരെക്കൊണ്ട് തന്തേക്കൊല്ലീന്നു വിളിപ്പിയ്ക്കുന്നേ... അതോണ്ട് ഞാനെങ്ങോട്ടേലും പൊക്കോളാം..!!"""
""...എന്നാ ഞാനും നിന്റൊപ്പംവരണു..!!"""_ ഒന്നുചിന്തിച്ചശേഷം
അവളുപറഞ്ഞതും,
""...നെനക്കെന്താ പനിയ്ക്കുന്നുണ്ടോ..??
അല്ല, എന്റെയാവിതന്നെ കൊണ്ടേക്കാമെന്നു നേർച്ചയുള്ളതുപോലെ...
എടീമറ്റവളേ, ഒന്നാതേ ഞാൻ പിടിവിട്ടുനിൽക്കുവാ...
ഈനേരത്തു നീ നിന്റെ മറ്റേത്തരോം കാണിച്ചോണ്ടുവന്നാൽ ഞാനെന്താചെയ്കേന്ന് എനിയ്ക്കുതന്നെ അറിയൂല..!!"""_ നിന്നുചാടിക്കൊണ്ടത്രയും പറഞ്ഞതും പിന്നിലൊരു കാൽപ്പെരുമാറ്റംകേട്ടു...
തിരിഞ്ഞുനോക്കുമ്പോൾ അമ്മയും സീതാന്റിയും അച്ചുവുമാണ്...
അവരെക്കണ്ടതും ഞാനൊന്നടങ്ങി...
കട്ടിലേന്നെഴുന്നേറ്റ് തിരിഞ്ഞുംമറിഞ്ഞുമൊക്കെ നോക്കിനിന്നപ്പോൾ മൂന്നുപേരൂടകത്തേയ്ക്കു കേറിവന്നു...
""...പേടിയ്ക്കണ്ട... പോവാന്തുടങ്ങുവാ..!!"""_ അവരെയടുത്തു കണ്ടപ്പോൾ വീണ്ടുംതൊണ്ടയിടറിയ ഞാൻ പറഞ്ഞൊപ്പിച്ചു...
ഉടനെ,
""...എടാ നീയിതെന്താടാ
പറയുന്നേ..?? ഞങ്ങക്കെന്താ നിങ്ങളു പോണതിഷ്ടാണെന്നാണോ
നീ കരുതിയിരിയ്ക്കുന്നേ..??"""_ അച്ചുചോദിച്ചു...
അതിനു മറുപടിയെന്തേലും പറയുന്നതിനുമുന്നേ അമ്മയിടയ്ക്കുകേറി;
""...എന്റെപിള്ളേരേ... നിങ്ങളെന്നും ഇവിടെത്തന്നെനിന്നാലും ഇവിടാർക്കുമൊരു പ്രശ്നോമില്ല... അതാണ് ഞങ്ങൾക്കെല്ലാമിഷ്ടോം... അതോണ്ടെന്റെമക്കള് വേറൊന്നും ചിന്തിയ്ക്കണ്ട...
തെറ്റെല്ലാം നമ്മുടെഭാഗത്താ... നിങ്ങളിവിടെനിന്നപ്പോൾ ആ സന്തോഷത്തിൽ നിങ്ങടെ പഠിത്തത്തിന്റെകാര്യം ഞങ്ങളോർത്തില്ല... ഇപ്പൊത്തന്നെ മോന്റച്ഛൻ വിളിച്ചില്ലായ്രുന്നേൽ ഞങ്ങളതോർക്കത്തില്ലായ്രുന്നു..!!"""_ അമ്മയെന്റെ തോളിൽപ്പിടിച്ചു വീണ്ടുമാശ്വസിപ്പിയ്ക്കാനായി ശ്രെമിച്ചു...
""...മനസ്സിലായി...
അതോണ്ടുതന്നെയാ അധികംവൈകാതെ പോകാൻനിൽക്കുന്നതും..!!"""_ ഇത്രയൊക്കെയായ്ട്ടും ആരും പോകണ്ടെന്നൊരു വാക്ക്, അല്ലേൽ രണ്ടുദിവസംകൂടി നിന്നിട്ടുപോയാൽമതി
എന്നൊരുവാക്ക് പറയാത്തതിരുന്നതിന്റെ സങ്കടവുംദേഷ്യവുമെല്ലാം എന്റെ സ്വരത്തിലുണ്ടായ്രുന്നു...
💬 Comments
View all comments