Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
സമാധാനമായില്ലേ..??"""_
അവരൊക്കെ ശ്രെദ്ധിയ്ക്കുന്നെന്നതു കാര്യമാക്കാതെ മീനാക്ഷിയോടുചീറിയ ഞാൻതുടർന്നു;
""...എനിയ്ക്കപ്പഴേ അറിയായ്രുന്നു, ഇതൊക്കിങ്ങനേ വരൂന്ന്... എനിയ്ക്കേ... എനിയ്ക്കിവടെ കുറച്ചുമനസമാധാനം കിട്ടുന്നൂന്ന് അറിഞ്ഞിട്ടുണ്ട് കെളവൻ... പിന്നെയിട്ടൊറക്കം വരൂലല്ലോ... അതോണ്ട് വിളിയ്ക്കുവാ... ഇങ്ങേരെയൊക്കെണ്ടല്ലേ.."""_ പറഞ്ഞുമുഴുവിയ്ക്കാതെ ഞാൻപല്ലുകടിച്ചു...
ശേഷം,
""...അല്ലേത്തന്നെ ഇങ്ങോട്ടുവരാൻവയ്യാന്ന് ഞാനപ്പോഴേപറഞ്ഞതാ... എന്നിട്ടോരോന്നുകൊണച്ച് പറഞ്ഞുവിട്ടിട്ട് ഇപ്പെന്തോ മൂഞ്ചാനാ തിരിച്ചുവിളിയ്ക്കുന്നേ..?? വേറൊന്നുവല്ല, അയാൾടെ ആട്ടുംതുപ്പുംകേൾക്കാൻ വേറെയാളെക്കിട്ടുന്നില്ല..!!"""_ മുഷ്ടിചുരുട്ടിപ്പിടിച്ച് ഞാൻകൂട്ടിച്ചേർത്തു...
ഉടനേ ജോക്കുട്ടന്റച്ഛൻ ഇടപെട്ടു;
""...എന്റെ സിദ്ധൂ... നീയെന്തൊക്കെയാടാ
ഈപറയണേ..?? അവനങ്ങനൊന്നുംകരുതീട്ട് പറഞ്ഞതാവില്ല... ഇപ്പൊത്തന്നെ നിങ്ങളുവന്നിട്ട് ഒത്തിരിദിവസായില്ലേ..?? അതിന്റെദേഷ്യത്തിലവൻ പറഞ്ഞതാടാ..!!"""_ പുള്ളിയെന്റെ കാരണോപ്പടിയുടെ വശത്തുനിന്ന് ന്യായീകരിച്ചു...
അതിന്
""...പിന്നേ... അവടാരാണ്ടോ ചവാങ്കിടക്കുവല്ലേ..?? അച്ഛനറിയോ, ഞാനാവീട്ടിൽ ചെന്നുകേറുന്നതുപോലും അയാൾക്കിഷ്ടവല്ല... എന്നോടു നേരേചൊവ്വേയൊന്നു വർത്താനമ്പറഞ്ഞിട്ടെത്ര കാലമായീന്നറിയോ..??
പിന്നിതിപ്പൊ വിളിയ്ക്കുന്നതെന്തിനാന്നൊക്കെ എനിയ്ക്കറിയാം... കീത്തൂന്റെ കല്യാണംവരുവല്ലേ... ഞാനിവടെനിന്നാൽ അവടെക്കിടന്ന് അടിമപ്പണിചെയ്യാനാരൂല്ല... അതാണുകാര്യം..!!"""_ ഞാൻ പറഞ്ഞുനിർത്തി...
എന്നാലെല്ലാരുമെന്നെ കേട്ടുനിൽക്കുന്നെന്നല്ലാതെ ആരുമൊന്നും മിണ്ടുന്നുണ്ടായില്ല...
അപ്പോളച്ഛൻവീണ്ടും കൂട്ടുകാരനെ സപ്പോർട്ടുചെയ്യാനായി ശ്രെമിച്ചു;
""...എടാമോനേ... നീയിതെന്തൊക്കെയാടാ ചിന്തിച്ചുകൂട്ടുന്നേ..?? അവനങ്ങനൊന്നും ചെയ്യില്ല... ഇതിപ്പോൾ നിങ്ങടെ ക്ലാസ്സൊത്തിരിപ്പോയില്ലേ..?? അതിന്റെദേഷ്യമാ... പിന്നെ നിങ്ങളെക്കണ്ട് നിങ്ങളോടെ കളിച്ചുനടന്നപ്പോൾ ഞങ്ങളുമക്കാര്യം വിട്ടുപോയി... അതാപറ്റീത്..!!"""
""...ഏയ്.!
ഇതൊക്കെയങ്ങേരുടെ ഉടായിപ്പാ...
അന്നിങ്ങോട്ടേയ്ക്കുവരാൻ
പറ്റില്ലാ, ഇവൾക്കു ക്ലാസ്സുണ്ടെന്നു പറഞ്ഞപ്പോൾ അതൊന്നും സാരമില്ലാന്നുപറഞ്ഞ് പറഞ്ഞുവിട്ടതാ... അതന്നങ്ങേരുടെ ആവശ്യമായ്രുന്നൂ... പിന്നെ ക്ലാസ്സുമിസ്സായതായ്രുന്നൂ അയാൾക്കത്രയ്ക്കു തൊലിഞ്ഞുപോയതെങ്കിൽ, ഇപ്പോഴാണോ പുള്ളിയ്ക്കു നേരംവെളുത്തത്... ഈ കണ്ടദിവസം മുഴുവൻ ഇവള് ക്‌ളാസ്സുകളഞ്ഞുതന്നെ നിൽക്കുവായ്രുന്നു... എന്നിട്ടന്നൊന്നുമില്ലാത്ത കഴപ്പെന്തായിപ്പൊ വന്നേ..?? കീത്തൂന്റെകല്യാണം..!!"""_ മറുപടി ഞാൻ ഒറ്റശ്വാസത്തിൽപ്പറഞ്ഞതും അച്ഛനൊന്നുപകച്ചു...
പിന്നെ കുറച്ചു നേരത്തേയ്ക്കൊന്നും മിണ്ടീതുമില്ല...
ശേഷം,
""...മോനേ.. ഡാ.. എന്നാലും നിന്റച്ഛനത്രകാര്യായ്ട്ടു വിളിയ്ക്കുമ്പോൾ പോകാതിരിയ്ക്കുന്നത് ശെരിയാണോ..??"""_ മടിച്ചിട്ടാണേലും പുള്ളിയങ്ങനെ ചോദിച്ചപ്പോൾ ഞാനങ്ങില്ലാണ്ടായ്പ്പോയി...
""...പറഞ്ഞുവിടുവാല്ലേ..??"""_ അച്ഛന്റെമുഖത്തുനോക്കി അതു ചോദിയ്ക്കുമ്പോൾ ഞാനറിയാതെതന്നെ എന്റെ തൊണ്ടയിടറിയിരുന്നു...
...ഇത്രയൊക്കെപ്പറഞ്ഞിട്ടും എന്നെയൊന്നു മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ ആർക്കും.!
എന്നാലെന്റെ മുഖംമാറിയതുകണ്ടതും ജോക്കുട്ടന്റമ്മയോടി അടുത്തുവന്നു;
""...എന്റെമോനേ... നീയങ്ങനൊന്നും കരുതല്ലേ... ഒന്നൂല്ലേലും നീയുമെന്റകുഞ്ഞല്ലേ, നിന്നെയങ്ങനെ പറഞ്ഞുവിടാൻ ഞങ്ങളുനോക്കോ..??"""_ എന്റെ പുറത്തുതടവിക്കൊണ്ട് അമ്മയങ്ങനൊക്കെ ആശ്വസിപ്പിയ്ക്കാനായി ശ്രെമിച്ചെങ്കിലും അതൊന്നുമുൾക്കൊള്ളാൻ എനിയ്ക്കു കഴിഞ്ഞില്ല...
...എല്ലായിടത്തൂന്നും എന്നപോലെ ഇവടന്നുമിറക്കിവിടാനുള്ള ഉദ്ദേശമാന്ന് ബോധ്യമായപ്പോൾ പിന്നവിടെയിരിയ്ക്കാനെന്തോ മനസ്സുവന്നില്ല...
നിറയാൻതുടങ്ങിയ കണ്ണുകളുംതുടച്ചുകൊണ്ട് കയ്യുംകഴുകി ആരോടുമൊരു വാക്കുപോലും മിണ്ടാൻനിൽക്കാതെ ഞാൻ റൂമിലേയ്ക്കുനടന്നു...
റൂമിലെത്തി കട്ടിലിന്മേൽ കേറിയിരിയ്ക്കുമ്പോഴും ആരോടൊക്കെയോഉള്ള ദേഷ്യം നെഞ്ചത്തുകിടന്നങ്ങനെ അലതല്ലുകയായ്രുന്നു...
അപ്പോഴാണ് മീനാക്ഷിവന്നത്...
അവളെക്കൂടിക്കണ്ടതും
💬 Comments
View all comments