0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2704

മാത്രംമതിയായ്രുന്നു ആപ്പറഞ്ഞതിലുള്ള ആത്മാർത്ഥതയെനിയ്ക്കു ബോധ്യമാവാൻ...

അന്നാദ്യമായി എന്നോടുതർക്കിച്ച ഒരാളുടെഭാഗത്തേയ്ക്കു
ഞാനൊന്നു മാറിചിന്തിച്ചു...

""...അതുകുഴപ്പമില്ലച്ഛാ...
എനിയ്ക്കു മനസ്സിലാവും..!!"""_
ഞാൻ ചിരിയ്ക്കാനായാണ് ശ്രെമിച്ചതെങ്കിലും കണ്ണുനിറയുന്നതിന്റെ കാരണമെന്താന്നു മനസ്സിലാകുന്നില്ല...

""...മക്കളേ... ഇപ്പൊപോണൂന്നുംവെച്ച് നിങ്ങളെ ഞങ്ങൾ പൂർണ്ണമായ്ട്ടുപേക്ഷിയ്ക്കുവാന്നാ നിങ്ങടെവിചാരം..?? ഒരവധികിട്ടിയാൽ ഓടിയിങ്ങ്പോന്നേക്കണം രണ്ടും... ഇതുംനിങ്ങടെ വീടുതന്നെയാ... ഈ ജോക്കുട്ടന്റേം അച്ചൂന്റേമൊക്കെ സ്ഥാനംതന്നെയാ ഈ വീട്ടിൽനിങ്ങൾക്കും..!!"""_ എന്റെയും മീനാക്ഷിയുടേം കൈകൾ കൂട്ടിപ്പിടിച്ചതുപറയുമ്പോൾ
അമ്മയുടെകണ്ണുകളും നിറഞ്ഞിരുന്നു...

അതുകണ്ടപ്പോൾ ഞാനൊന്നുവല്ലാതെയായി;
സ്വന്തംഭാഗം ജയിയ്ക്കാനായ്ത്തർക്കിച്ച് അവരെയും കരയിപ്പിച്ചല്ലോന്നൊരു തോന്നൽ...

അങ്ങനെചെയ്താൽ അതൊരു തീരാശാപമായിത്തീരുമെന്ന്
ആരോ മനസ്സിലിരുന്നു പറയുന്നപോലെ...

""...ഇല്ലമ്മാ...
അതുകുഴപ്പോന്നുമില്ല... ആവീട്ടില് ഞാനൊരധികപ്പറ്റുപോലെയാ... ആരുമങ്ങനെ മിണ്ടാറൊന്നുമില്ല... അപ്പൊ ഇവിടിത്തിരി സ്നേഹംകിട്ടീപ്പോളെന്തോ അങ്ങോട്ടേയ്ക്കു തിരിച്ചുപോകാൻ തോന്നീല... അതുകൊണ്ട് പറഞ്ഞതാ... അമ്മയതൊന്നും കാര്യമാക്കണ്ട..!!"""_ ഒരിയ്ക്കൽക്കൂടി ഞാൻ ചിരിയ്ക്കാൻശ്രെമിച്ചു...

""...അധികപ്പറ്റോ..?? നീയോ..?? നിന്നെയാർക്കാടാ അങ്ങനൊക്കെ കാണാമ്പറ്റുന്നത്..?? ഇനിയിപ്പൊ ഇനിയുമങ്ങനെയൊക്കെ അവിടാരേലും പെരുമാറുന്നൂന്നുകണ്ടാൽ നീയിങ്ങോട്ടുപോരെടാ... ബാക്കി പിന്നെനോക്കാം..!!"""_ എന്റെ രണ്ടുതോളിലുമായി കെട്ടിപ്പിടിയ്ക്കുമ്പോലെ പിടിച്ചമർത്തുമ്പോൾ ജോക്കുട്ടന്റെയാ വാക്കുകളിലുണ്ടായ്രുന്നൂ ജീവിതത്തിലിന്നുവരെ ആരുംതന്നിട്ടില്ലാത്തൊരു ആത്മവിശ്വാസം...

""...സിദ്ധൂ... ഡാ... ഞാനങ്ങനെ മനസ്സിൽവെച്ചൊന്നും പറഞ്ഞതല്ലാട്ടോ... നീപോണേല് എനിയ്ക്കു സങ്കടമില്ലാതിരിയ്ക്കോന്ന് നിനക്കുതോന്നുന്നുണ്ടോ..?? നിന്റോടെ കത്തിവെച്ചും കറങ്ങിനടന്നും എനിയ്ക്കും കൊതിതീർന്നിട്ടില്ലടാ..!!"""_ അത്രയുംനേരം കണ്ണുംനിറച്ചുകൊണ്ട് മാറിനിന്ന അച്ചുവന്നെന്റെ കൈപിടിച്ചുകൊണ്ടത് പറഞ്ഞപ്പോൾ ശെരിയ്ക്കും മറ്റേതോ വല്ല്യാളാണ് ഞാനെന്നെനിയ്ക്കു തോന്നിപ്പോയി...

""...ഒന്നുപോടീ... നിങ്ങടെകൂടെ അടിച്ചുപൊളിച്ചു നടന്നിരുന്നയെന്നെ നിന്റെ കെട്ടിയോനെ തല്ലിയോടിച്ചപോലെ തല്ലിയോടിച്ചിട്ട് നീ നിന്നു ന്യായംപറയുന്നോ..??"""_ ഞാൻ ചിരിയോടതു ചോദിച്ചതിന്,

""...ഒന്നുപോടാ..!!"""_ ന്നുമ്പറഞ്ഞ് അവളൊരു മറുചിരിയോടെ
എന്റെ തോളിലൊന്നിടിച്ചെങ്കിലും ആ വായാടിയുടെ കണ്ണുകളും തുളുമ്പിപ്പോയി...

അപ്പോഴാണ്,

""...ജോക്കുട്ടാ... അവളെണീറ്റില്ലല്ലേടാ..??"""_
ന്നുള്ള അമ്മയുടെപരിഭവം...

ചേച്ചിയെണീയ്ക്കാതെ
ഞങ്ങളെ പറഞ്ഞുവിടണോന്ന മട്ടിലായ്രുന്നൂ ചോദ്യം...

""...ഞാൻ മുമ്പേനോക്കുമ്പോഴും നല്ലയുറക്കമായ്രുന്നു... ഒന്നു വിളിച്ചുനോക്കാം... പിന്നെ
മിണ്ടാതെപോയാൽ ഇന്നിവിടെ കൊലനടക്കും..!!"""_ പറഞ്ഞവൻ നേരെ മുറിയിലേയ്ക്കുപോയതും ഞങ്ങളും പുറകേപോയി...

ഫാമിലിബെഡ്ഡിന്റെ
ഒത്തനടുക്കായി രണ്ടുകയ്യും മുഖത്തിനടിയിലേയ്ക്കുപൂഴ്ത്തി ഒരുവശംചെരിഞ്ഞു കിടന്നുറങ്ങുകയാണ് ചേച്ചി...

നിഷ്കളങ്കമായ
മുഖഭാവത്തോടെയുള്ള ആ കിടപ്പുകണ്ടപ്പോൾ ഇന്നലെവരെ അവരുതന്ന എല്ലാ സ്നേഹവുമോർത്തുപോയി...

പെറ്റമ്മപോലും ഈയടുത്ത കാലത്തൊന്നുമിത്രയും സ്നേഹോം പരിചരണോം തന്നിട്ടില്ലാന്നൊരു തോന്നൽ...

""...ചേച്ചീ... ഡീ ചേച്ചീ...
എണീറ്റേ...ദേ ഇവരുപോകാൻ
നിയ്ക്കുവാന്ന്..!!"""_ ഒന്നുരണ്ടു വിളിവിളിച്ചിട്ടും അനങ്ങാതെ വീണ്ടുംചുരുണ്ടുകൂടിയ ചേച്ചിയെ കുലുക്കിവിളിച്ചുകൊണ്ട് ജോക്കുട്ടൻപറഞ്ഞു...

""...പോകുവാന്നോ..??
എങ്ങോട്ട്..??"""_
ഒട്ടുംവയ്യാഞ്ഞിട്ടുകൂടി ചാടിയെണീറ്റുകൊണ്ടായ്രുന്നു ചേച്ചിയുടെചോദ്യം...

""...അവരു
വീട്ടിൽപോകുവാന്ന്..!!"""

""...അതെന്തിനാ

💬 Comments

View all comments