0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2705

ഇപ്പൊപ്പെട്ടെന്ന് വീട്ടിപ്പോണെ..?? ഇന്നൊരിടത്തോട്ടും പോണ്ട... രണ്ടുദിവസങ്കൂടെ കഴിഞ്ഞിട്ടുപോയാ മതി..!!"""_
ചേച്ചി കലിപ്പുമട്ടിൽപറഞ്ഞു...

""...ഡീ... അവരുടെ ക്ലാസ്സുതുടങ്ങീന്നുപറഞ്ഞു വിളിച്ചായ്രുന്നു... അപ്പോപ്പിന്നെ പോകാണ്ടിരിയ്ക്കുന്നതെങ്ങനാ..??"""_ ജോക്കുട്ടൻ തിരിഞ്ഞു ഞങ്ങളെനോക്കി കണ്ണുകാണിച്ചു...

""...പിന്നേ ക്ലാസ്സ്... രണ്ടൂസം ക്ലാസ്സിപ്പോയില്ലാന്നുംവെച്ച് ഒന്നുംസംഭവിയ്ക്കാൻ പോണില്ല... സിദ്ധൂ... മീനൂ... ഇന്നുപോവണ്ടടാ... രണ്ടൂസംകൂടി
കഴിഞ്ഞിട്ടുപോവാന്നേ... പ്ലീസ്..!!"""_ ഏന്തിവലിഞ്ഞ് കയ്യിൽപ്പിടിച്ച് ചേച്ചിയങ്ങനെ പറഞ്ഞപ്പോൾ ഞങ്ങളുമാകെ വല്ലാതായി...

ആ അപേക്ഷയ്ക്കെതിരെ ഒന്നുംപറയാൻ മനസ്സുവരാത്തതുകൊണ്ടാകും മറ്റാരുമതിനെതിരെ യാതൊന്നും പറഞ്ഞുകണ്ടില്ല...

""...ഇല്ല ചേച്ചീ... പോണം... ഇപ്പൊത്തന്നെ ഒരുപാടു
ക്ലാസ്സുമിസ്സായി..!!"""_ ചേച്ചിയുടെ കയ്യിൽത്തടവിക്കൊണ്ടതു പറയുമ്പോഴും ഞാൻതന്നെയാണോ ഈപ്പറയുന്നേന്ന സങ്കോചമുണ്ടായ്രുന്നെനിയ്ക്ക്...

...പക്ഷേ ഒന്നറിയാം.!
അതുഞാൻ മനസിൽതട്ടിത്തന്നെ പറഞ്ഞതാണെന്ന്...

അവിടെനിൽക്കണമെന്ന ആഗ്രഹത്തിനുംമീതെ ആ ക്ലാസ്സൊന്നുതീർന്നുകിട്ടിയാൽ ഓടിവരാനെനിയ്ക്കൊരു വീടുണ്ടെന്നുള്ള ചിന്തയായ്രുന്നു ആ സമയമെന്നിൽ അധികരിച്ചുനിന്നത്...

അതുകൊണ്ടുതന്നെ
എത്രയുമ്പെട്ടെന്നാ
ക്ലാസ്സുതീർക്കാനുള്ള
വ്യഗ്രതയായ്രുന്നൂ മനസ്സുമുഴുവൻ...

അതിനാലാവണം പലവട്ടം ചേച്ചി പോകണ്ടാന്നു പറഞ്ഞിട്ടും എതിർക്കാനെനിയ്ക്കു പറ്റിയത്...

പെട്ടെന്നുപോകുവാന്നു പറഞ്ഞതുകൊണ്ട് ഒന്നുംതന്നുവിടാൻ പറ്റില്ലല്ലോന്നുള്ള ചേച്ചിയുടെ സങ്കടംപറച്ചിലിനോടൊപ്പം വയറുനിറയെ ഫുഡ്ഡുകഴിച്ചിട്ട് പോയാമതീന്നുംപറഞ്ഞ് ഒരിയ്ക്കൽക്കൂടി ഭക്ഷണംകഴിപ്പിച്ചിട്ടാണ്
ചേച്ചിഞങ്ങളെ പോകാനനുവദിച്ചത്...

എന്തെന്നറിയാത്തൊരു വെപ്രാളമായ്രുന്നു ആ സമയംമുഴുവനും ചേച്ചിയ്ക്ക്...

കഴിയ്ക്കുന്നതിനിടയിൽ,

""...എനിയ്ക്ക്... എനിയ്ക്കിറങ്ങുന്നില്ലെടാ... ഞാനെഴീച്ചോട്ടേ..??"""_ ന്ന് മുഖംചെരിച്ചെന്നോടു ചോദിയ്ക്കുമ്പോൾ
മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുവായ്രുന്നു...

അതോടെ ഞാനും കഴിപ്പുനിർത്തിയെഴുന്നേറ്റു...

പോകാനിറങ്ങുമ്പോൾ
ആ കുടുംബം മൊത്തമുണ്ടായ്രുന്നു വീട്ടുമുറ്റത്ത്‌...

അവടെയാരും കരയുന്നുണ്ടായ്രുന്നില്ല...

എന്നാൽ കരയാത്തതായി ആരേയുംകണ്ടുമില്ല...

കണ്ണുംനിറച്ചുപിടിച്ച് ചിരിച്ചുകാണിച്ചൊരൊറ്റ നിൽപ്പായ്രുന്നു... മനുഷ്യന്റെ നെഞ്ചുപിളർക്കാനായ്ട്ട്.!

""...നന്നായി പഠിക്കണംട്ടോ..!!"""_ പോകാനിറങ്ങുമ്പോൾ കയ്യിൽപ്പിടിച്ചുകൊണ്ട് ചേച്ചിയുടെവക ഉപദേശം...

അതിനു ഞാനൊന്നു തലകുലുക്കിയതും,

""...നിന്നോടല്ല, ഇവളോടാ പറഞ്ഞത്..!!"""_ ചേച്ചി ചിരിച്ചു...

""...ഓഹോ.! അപ്പൊ ഞാനെന്താ രണ്ടാങ്കുടിയോ..??"""

""...അതിനു നിന്നോടുപറഞ്ഞിട്ട് കാര്യമില്ലല്ലോ... എത്രപറഞ്ഞാലും നീ പഠിയ്ക്കാനൊന്നുംപോണില്ല അതാപറയാത്തത്... അല്ലേ മീനൂ..??"""_ ചേച്ചിയവൾടെ തോളിൽതട്ടി...

അതിനൊന്നു തലകുലുക്കുകമാത്രം ചെയ്തു മീനാക്ഷി...

സാധാരണ ദേഷ്യപ്പെടേണ്ട ഞാൻ അതിനുപക്ഷേ പിണക്കംകാണിയ്ക്കുവാണ് ചെയ്‌തത്...

എന്നാൽ ചേച്ചിയതു കണ്ടതായിപ്പോലും ഭാവിച്ചില്ല...

പകരമെന്റെ കൈപിടിച്ചു മീനാക്ഷിയുടെ കയ്യിലേയ്ക്കുപിടിപ്പിച്ച്,

""...എടീ... ഇതെന്റെ കുഞ്ഞനിയനാ... പൊന്നുപോലെ നോക്കിക്കോണേടീ..!!"""_ ന്നു പറഞ്ഞപ്പോൾ എന്തോ കണ്ണുനിറഞ്ഞുപോയി...

എന്നാൽ അതിലേറെയെന്നെ അത്ഭുതപ്പെടുത്തീത്
മീനാക്ഷിയെന്റെ കയ്യിൽ പിടിച്ചപ്പോഴായ്രുന്നു...

ചേച്ചിപറഞ്ഞത് ഏറ്റുവാങ്ങുമ്പോലെ അവളെന്റെ കയ്യിലെപ്പിടുത്തം മുറുക്കുമ്പോൾ അതൊരിയ്ക്കലുമെന്നെ കൈവിടാതിരിയ്ക്കാനുള്ള പിടുത്തമായ്രുന്നൂന്ന് അന്നു ഞാനറിഞ്ഞില്ല...

""...ദേ... രണ്ടുപേരോടുമായ്ട്ടു പറയുവാ... ചെറിയകുശുമ്പും അടീംപിടീമൊക്കെയാവാം... പക്ഷേയൊന്നും കൂടുതലാവരുത്... മീനൂ... ഇവനെ

💬 Comments

View all comments