0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2707

നീ നോക്കിക്കോണം... ഈക്കാണുന്ന എടുത്തുചാട്ടവും വഴക്കുമൊക്കെയുണ്ടന്നേയുള്ളൂ... ആള്പാവമാടീ... നിന്നെ പൊന്നുപോലെ നോക്കിക്കോളും... അതെനിയ്ക്കറിയാം... അതുകൊണ്ട് കൈവെള്ളയിൽ കൊണ്ടുനടന്നോണമെന്റെ ചെക്കനെ...

...അതുപോലെ സിദ്ധൂ... നീയുമിവളോടു വഴക്കൊന്നുംകൂടരുത് കേട്ടോ... ഇവളെപ്പോലൊരു കൂട്ട് നിനക്കുവേറെ കിട്ടാനില്ലടാ... അതുകൊണ്ട് രണ്ടുപേരും നല്ലടിപൊളിയായ്ട്ട് നടന്നോണം... ഒരവധികിട്ടിയാൽ രണ്ടും നേരേയിങ്ങു വന്നേക്കണം... ഇല്ലെങ്കി ഞാനങ്ങടുവരും... രണ്ടിന്റേംകുണ്ടീലെ തോലു ഞാനുരിച്ചെടുക്കും... പറഞ്ഞേക്കാം..!!"""_ ചേച്ചി ഭയങ്കരകാര്യായ്ട്ട് ചിരിയൊക്കെ വരുത്തിയാണ് പറയാൻ നോക്കിയതെങ്കിലും സംഗതിപക്ഷേ കയ്യീന്നുപോയി...

പറഞ്ഞുതീർന്നപ്പോൾ കണ്ണൊക്കെനിറഞ്ഞ് ശബ്ദമൊക്കെയിടറി വല്ലാത്തൊരവസ്ഥയിലെത്തിയിരുന്നു...

ഉടനേ,

""...അതു നീയാ കണ്ണുംതുടച്ച് മൂക്കളേംചീറ്റിക്കളഞ്ഞിട്ടു പറ..!!"""_ യെന്നുംപറഞ്ഞ് ജോക്കുട്ടനൊന്നു കളിയാക്കിയതോടെ മൊത്തതിലൊരു ചിരിപടർന്നു...

അതിന്,

""...ഒന്നുപോടാ പട്ടീ..!!"""_
ന്നുംപറഞ്ഞ് ചേച്ചി ജോക്കുട്ടന്റെ നെഞ്ചിലേയ്ക്കു പൂണ്ടപ്പോൾ,

""...അയ്യേ.! ആ മൂക്കളയെന്റെ ഷർട്ടേൽകൊണ്ടു തേച്ചു..!!"""_ ന്നൊറ്റ ചാട്ടമായ്രുന്നൂ ജോക്കുട്ടൻ...

എന്നാലതൊന്നും കാര്യമാക്കാതെ ചേച്ചിയങ്ങനെതന്നെ നിന്നു...

ആദ്യമാള് നാണംകൊണ്ടു നിൽക്കുവാന്നാണ് എല്ലാരും കരുതിയതെങ്കിലും
ആ വിതുമ്പൽകേട്ടപ്പോഴാണ് പുള്ളിക്കാരി കരയുവാന്നു മനസ്സിലായത്...

""...ചേച്ചീ... ഡീ... നീയെന്താ കരയുവാണോ..??"""_ ജോക്കുട്ടന്റെചോദ്യം...

അതിനല്ലെന്നമട്ടിലൊന്നു
മൂളിയെങ്കിലും വിതുമ്പല് കൂടിത്തന്നെവന്നു...

അതോടവൻ ചേച്ചിയെ സമാധാനിപ്പിയ്ക്കാനുള്ള ശ്രമത്തിലായി;

""...ഡീ... നീ ബാക്കിയുള്ളോരെക്കൂടി കരയിയ്ക്കുമോ..?? അവരിടയ്ക്കിടെ ഇങ്ങോട്ടുവരില്ലേ... പിന്നെന്താ..??"""_ ന്നൊക്കെചോദിച്ചവൻ സമാധാനിപ്പിയ്ക്കാൻ നോക്കിയെങ്കിലും ചേച്ചിയടങ്ങിയില്ല...

അവസാനം,

""...എന്നാലൊരു കാര്യഞ്ചെയ്... നീയുമിവരുടെകൂടെ പൊയ്ക്കോ... കീത്തൂന്റെ കല്യാണംവരുവല്ലേ... അന്നു ഞങ്ങളുവരുമ്പോ തിരിച്ചു പോന്നാൽമതി... ഉം.! പോയി റെഡിയായ്ക്കോ..!!"""_ ജോക്കുട്ടൻപറഞ്ഞതുകേട്ട് വിശ്വാസംവരാത്തപോലെ ചേച്ചിയവന്റെ മുഖത്തേയ്ക്കൊന്നു നോക്കി...

""...നോക്കണ്ട... പോണേൽപൊയ്ക്കോ..!!"""

""...ആ.! ബെസ്റ്റ്.! എന്നിട്ടുവേണം രാത്രിയ്ക്കുരാത്രി എനിയ്ക്കെന്റെ ജോക്കുട്ടനെ കാണണേന്നുംപറഞ്ഞ് അവിടിരുന്നുമോങ്ങാൻ... പിന്നെ നീപോയി കൊണ്ടുപോരേണ്ടിവരും... നിനക്കുവേറെ പണിയൊന്നുമില്ലേ ജോക്കുട്ടാ..??"""_ അത്രയുംനേരം എല്ലാംകണ്ടുനിന്ന അച്ചുവിന്റെ ചോദ്യംകേട്ടപ്പോൾ ഞാനും മീനാക്ഷിയുമടക്കം എല്ലാരും ചിരിച്ചുപോയി...

അതുകേട്ടതും ചേച്ചിവീണ്ടും ജോക്കുട്ടന്റെ നെഞ്ചിലേയ്ക്കുവീണു...

പക്ഷേയിത്തവണ കരച്ചിലായ്രുന്നില്ല, പകരം നാണമായ്രുന്നു...

അതിനും നിറഞ്ഞൊരു ചിരിയായ്രുന്നു എല്ലാരുടേംമറുപടി...

അതോടെയാ സങ്കട മൈന്റൊക്കെക്കളഞ്ഞ് ഞാനുമൊന്നു ഫ്രീയായി...

ഇവടെയും എനിയ്ക്കാരൊക്കെയോ ഉണ്ടെന്നൊരുതോന്നൽ...

അങ്ങനെയാ ഫ്രീമൈന്റോടെ
പോകാനിറങ്ങുമ്പോൾ ചേച്ചിവന്ന് കുറച്ചു നോട്ടുകളെന്റെ പോക്കറ്റിലേയ്ക്കു തിരുകി...

എന്നിട്ട്,

""...പോണവഴിയ്ക്ക് രണ്ടാളുമെന്തേലുമൊക്കെ മേടിച്ചുകഴിയ്ക്കണേ..!!"""_ ന്നൊരുപദേശവും...

അതിനു തലകുലുക്കിക്കൊണ്ടെല്ലാരോടും യാത്രപറയുമ്പോഴാണ്
സീതാന്റിയുടെ കയ്യിലിരുന്ന് തക്കുടു കയ്യുംകാലുമിട്ടടിയ്ക്കുന്നതു കണ്ടത്...

""...അവനോടുകൂടി പറഞ്ഞിട്ടുപോവാടാ..!!"""_
മീനാക്ഷി തലചെരിച്ചെന്നെനോക്കി...

ഉടനേ ഞാൻ സീതാന്റിയുടടുത്തേയ്ക്കു നടന്നു... പിന്നാലേ മീനാക്ഷിയും...

""...തക്കുടൂ... എന്നാ

💬 Comments

View all comments