Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
നമ്മള് പോട്ടേടാ..??"""_ അവന്റെ കവിളിലൊന്നുതട്ടീതും ഇരുകൈകളുംനീട്ടി അവനെന്റെ നെഞ്ചത്തേയ്ക്കു ചാഞ്ഞു...
ഉടനേ സീതാന്റിയുടെ കയ്യിൽനിന്നും അവനെവാങ്ങി കൊഞ്ചിച്ചശേഷം,
""...നീ വരുന്നോടാ
ഞങ്ങക്കൊപ്പം..??"""_ ന്നവനോടു ചോദിച്ചതും അവനെന്തൊക്കെയോ മനസ്സിലായമട്ടിൽ തലയാട്ടി...
""...ആം.! കൂടെച്ചെല്ല്... നിന്നെക്കൊണ്ടവനൊത്തിരി ആവശ്യങ്ങളുള്ളതാ...
അല്ലേസിദ്ധൂ..??"""_ ചേച്ചിചിരിച്ചു...
മറ്റുള്ളവരെല്ലാം അതേറ്റുപിടിച്ചപ്പോൾ ഞാനുമവർക്കൊപ്പം കൂടുവായ്രുന്നു...
""...എന്നാ തക്കുടു അങ്കിളിനൊരുമ്മ തന്നേടാ..!!"""_ കവിളുനീട്ടിപ്പിടിച്ച് പറഞ്ഞതും അവനെന്റെ കവിളിലേയ്ക്കു ചുണ്ടുചേർത്തു...
ശേഷം കുഞ്ഞിനെ ആന്റിയ്ക്ക് തിരികെകൊടുക്കാനൊരുങ്ങുമ്പോഴാണ് തക്കുടുവിനെത്തന്നെ കൊതിയോടെ നോക്കിനിൽക്കുന്ന മീനാക്ഷിയെ ഞാൻ ശ്രെദ്ധിച്ചത്...
""...ദേ... മീനുവാന്റിയ്ക്കൂടി ഒരുമ്മകൊട്..!!"""_ കുഞ്ഞിനെ മീനാക്ഷിയ്ക്കുനേരേ നീട്ടി ഞാൻപറഞ്ഞതും ഒന്നാലോചിച്ചശേഷം ഒരുമ്മയവൻ അവൾക്കുംകൊടുത്തു...
ആ ഉമ്മകിട്ടിയതും എന്തെന്നില്ലാത്ത സന്തോഷത്തോടെ അവൾ തക്കുടൂന്റെകവിളിലും അമർത്തി ചുംബിച്ചു...
ശേഷം കുഞ്ഞിനെ സീതാന്റിയെ ഏൽപ്പിയ്ക്കുമ്പോൾ വല്ലാത്തൊരു ഭാവത്തോടെ മീനാക്ഷിയെന്റെ കണ്ണുകളിലേയ്ക്കു നോക്കി...
ആ നിറഞ്ഞകണ്ണുകളിൽ എന്തോ പറയാനുള്ളതുപോലൊരു വിങ്ങൽ...
അപ്പോഴേയ്ക്കും ജോക്കുട്ടൻ ഇന്നോവയുമായിവന്നു...
""...എന്നാ ഞങ്ങളിറങ്ങട്ടേ..??"""_ തിരിഞ്ഞുനിന്ന് അവരോരുത്തരോടുമായി ചോദിയ്ക്കുമ്പോൾ ഒരിയ്ക്കൽക്കൂടി ഞങ്ങൾടെ കണ്ണുനിറഞ്ഞു...
""...പോയിട്ടുവരട്ടേന്ന് പറയടാ..!!"""_ ന്നുപറഞ്ഞ അച്ഛൻ;
""...പിന്നെന്തുവന്നാലും ഒന്നുവിളിച്ചാമതീട്ടാ... ഈ അച്ഛനുണ്ടാവും നിന്റൊപ്പം..!!"""_ ന്നു കൂടി കൂട്ടിച്ചേർത്തതും,
ഏതൊരുമകനും മകളും കേൾക്കാൻ കൊതിയ്ക്കുന്നയാ വാക്ക്
ആ മനുഷ്യന്റെവായീന്നു കേട്ടപ്പോൾ ഈലോകം വെട്ടിപ്പിടിച്ച സന്തോഷമായ്രുന്നൂ എനിയ്ക്ക്...
നിറഞ്ഞമനസ്സിനെ അടക്കിപ്പിടിയ്ക്കാതെ അച്ഛനെ ചെന്ന് വരിഞ്ഞുമുറുക്കുമ്പോൾ, അന്നു ഞാൻ തിരിച്ചറിഞ്ഞു; ഒരച്ഛന്റെസ്നേഹം ഞാനെന്തോരം കൊതിച്ചിരുന്നൂന്ന്...
അബദ്ധംപറ്റീതാന്നു പറഞ്ഞ വാകൊണ്ട് മോനേന്നൊരു വിളികേൾക്കാൻ ഞാനെന്തോരം ആഗ്രഹിച്ചിരുന്നൂന്ന്...
എന്റെയാ അവസ്ഥ മനസ്സിലാക്കിയിട്ടാവണം, കണ്ണുതുടയ്ക്കാത്തവരായി ആരുമുണ്ടായ്രുന്നില്ലവിടെ...
""...എന്നാ ഞങ്ങളിറങ്ങുവാട്ടോ..!!"""_ അച്ഛന്റെപിടി വിട്ടുമാറിയശേഷം അതുമ്പറഞ്ഞുകൊണ്ട് ഞാൻ വണ്ടിയിലേയ്ക്കുകേറി, പിന്നാലേ മീനാക്ഷിയും...
ഒന്നു കണ്ണുതുടച്ചശേഷം നോക്കുമ്പോൾ എന്നെനോക്കിപുഞ്ചിരിച്ച
മീനാക്ഷിയെ ഞാൻകണ്ടു...
അതിനുമറുപടിയായി അർത്ഥമറിയാത്തൊരു പുഞ്ചിരി ഞാനും പൊഴിയ്ക്കുമ്പോൾ ജോക്കുട്ടൻവന്ന് വണ്ടി സ്റ്റാർട്ട്ചെയ്തിരുന്നു...
എന്നാലപ്പോഴും ഞാനറിഞ്ഞില്ല; ആ യാത്ര പുതിയൊരു തുടക്കത്തിന്റേതായ്രുന്നൂന്ന്...
ഒന്നിനേംകൂസാത്ത ഒറ്റബുദ്ധിക്കാരനായ സിദ്ധാർഥ് മിന്നൂസിന്റെമാത്രം കുട്ടൂസായി മാറുവായ്രുന്നൂന്ന്...
...തുടരും.!
❤️അർജ്ജുൻ ദേവ്❤️
💬 Comments
View all comments