0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2530

മൈൻഡാക്കാതെ വന്നപ്പോൾ ചേച്ചിയുടെ ശബ്ദവുമുയർന്നു...

...കോപ്പ്.! ഈ പെമ്പറന്നോത്തിയ്ക്കിതെന്തിന്റെ കേടാണെന്നറിയാൻ പാടില്ലല്ലോ... മനുഷ്യനെയുറങ്ങാൻ സമ്മതിയ്ക്കാതെ.!

തലേദിവസം തോളിൽകയ്യിട്ടു നടന്നതാണെങ്കിൽക്കൂടി ഉറക്കംമുടക്കിയതിന്റെ ദേഷ്യത്തിൽ ഞാൻകിടന്നു പിറുപിറുത്തു...

""...എടാ സിദ്ധൂ... ഒന്നെഴുന്നേറ്റേടാ... എത്രനേരായ്ട്ട് വിളിയ്ക്കുന്നു..?? കതകുതുറക്കെടാ..!!"""_ ഇത്തവണ ഡോറിലുള്ള തട്ടലൊക്കെനിർത്തി പകരം അടിയ്ക്കുവായ്രുന്നു...

...ഇനിയിന്നലെ കെഎസ്ആർടിസി ബസ്സ്സ്റ്റാൻഡിലെ കക്കൂസിനകത്താണമാണോ കിടന്നുറങ്ങിയേ... എന്നാലുമേവനടാ ഇത്രേംമുട്ടിനിൽക്കുന്നേ..??

""...മീനാഷീ... ദേ നിന്റച്ഛൻ വന്നുനിൽക്കുന്നു... പോയി വാതിലുതുറന്നോട്..!!"""_ ഉറക്കപ്പിച്ചിൽത്തന്നെ കാലുകൊണ്ട്തട്ടി
മീനാക്ഷിയെവിളിച്ചശേഷം കവിഴ്ന്നുകിടന്നിട്ടും അവളതൊന്നും അറിഞ്ഞുകൂടിയില്ല...

ഒരനക്കവും കാണാതെവന്നപ്പോൾ കുറച്ചുമെനക്കെട്ടിട്ടാണേലും ഞാൻ കണ്ണിന്റടപ്പുതുറന്നു...

""...എടീ കോപ്പേ... പോയി കതകുതുറന്നോടെടീ...
ആരോകിടന്ന് മുട്ടിമരിയ്ക്കുന്നു..!!"""_
പുതപ്പിനടിയിലൂടെ ഒരിയ്ക്കൽക്കൂടവൾടെ കാലിനുതട്ടിപറഞ്ഞിട്ടും തിരിഞ്ഞുകിടന്നതല്ലാതെ പെണ്ണിന്റെ ഭാഗത്തുനിന്നും വേറെ പ്രതികരണമൊന്നുമുണ്ടായില്ല...

...ഇവളൊക്കെ പെറ്റിട്ടിട്ട് ഇങ്ങനെകിടന്നുറങ്ങിയാൽ കുഞ്ഞെഴീച്ചുപോയാലും അറീലല്ലോ.!

""...എടീശവമേ... ചെന്നുനോക്കാൻ... ആ ചേച്ചികൊട്ടി പണ്ടാരമടങ്ങുന്നൂന്ന്..!!"""

""...കൊട്ടുന്നോരവിടെക്കിടന്നു കൊട്ടും... എനിയ്ക്കൊന്നും വയ്യ...
ഇനി രാവിലേനോക്കാം..!!"""_ എന്നുംപറഞ്ഞ്
എന്റെവാക്കിനു പട്ടിവിലപോലും തരാതവൾ തിരിഞ്ഞുകിടന്നു...

വാതിലിൽമുട്ടുന്ന ശബ്ദംകാരണം
ഉറക്കംമുറിഞ്ഞതും മീനാക്ഷിയുടെപെരുമാറ്റവും എല്ലാംകൂടിയായപ്പോൾ എനിയ്ക്കു നന്നേപ്പൊളിഞ്ഞു...

ആ ദേഷ്യംമൊത്തോം
തിരിഞ്ഞുകിടന്നുറങ്ങിയ അവൾടെ കുണ്ടിയ്ക്കിട്ടാണ്‌ തീർത്തത്...

വെച്ചൊരു തൊഴിയങ്ങടുകൊടുത്തതും,

""...എന്താടാപട്ടീ നെനക്ക്..?? മനുഷ്യനെയൊറക്കൂലാന്ന് വല്ല നേർച്ചേമുണ്ടോ..?? ആരേലും വന്നുകൊട്ടുന്നുണ്ടേല് പോയിനോക്കണം... അല്ലാണ്ടെന്റെ നെഞ്ചത്തു കേറുവല്ലവേണ്ടത്..!!"""_ തൊഴികൊണ്ട് രണ്ടുമലക്കംമറിഞ്ഞ മീനാക്ഷി, തിരിഞ്ഞുകിടന്നെന്നോടു ചീറി...

അതിനിടയിൽ ചന്തിതടവാനും മറന്നില്ല...

""...ഇനി നിന്നെ കാണാഞ്ഞിട്ട് നിന്റെതന്ത തിരക്കിവന്നതാണെങ്കിലോന്നു കരുതിവിളിച്ചതാ..!!"""

""...ദേ... എന്റച്ഛനെപ്പറഞ്ഞാ
ഒന്നങ്ങടുവെച്ചുതരും കേട്ടോ..!!"""_ ഒന്നുതുള്ളിയശേഷം തിരിഞ്ഞുകിടക്കുമ്പോഴും
ഡോറിൽ മുട്ട് ശക്തിയായി തുടരുന്നുണ്ടായ്രുന്നു...

""...എന്നാലും നേരംവെളുക്കുന്നേനുമുന്നേ ഇവർക്കിതെന്തിന്റെ വിരുവിരുപ്പാന്ന് മനസ്സിലാവുന്നില്ലല്ലോ.!

...ഒന്നുപോയി നോക്കിയേടീ മീനാഷീ... എന്നിട്ടുനീ ചത്തിട്ടില്ല, സമയാവുമ്പോ അറിയിയ്ക്കാന്നു പറ..!!"""_ തലയണയിലേയ്ക്കു
മുഖംചേർത്തുവെച്ച് ഞാൻ മീനാക്ഷിയോടു പിന്നെയുംപറയുമ്പോൾ
ഒരലമ്പിനുള്ളസ്കോപ് മനസ്സിൽകണ്ടെങ്കിലും
അവൾക്കുമത് സഹിയ്ക്കാൻ കഴിയാഞ്ഞതിനാലാവണം കക്ഷിപോയി വാതിൽതുറന്നു...

""...ആഹ്.! ചേച്ചിയോ..??
എന്താചേച്ചീ രാവിലെ..??"""_ അഴിഞ്ഞുലഞ്ഞ മുടിയൊന്നു വാരിക്കെട്ടാമ്പോലും മെനക്കേടാതെ രണ്ടു സൈഡിലേയ്ക്കൊതുക്കി വെച്ചു ചോദിയ്ക്കുന്ന മീനാക്ഷിയെ ഞാനൊന്നുനോക്കി..

...ഈ മറ്റവൾക്കാ മുടിയൊന്നു വാരിക്കെട്ടിക്കൂടെ..?? മനുഷ്യനെ നാണങ്കെടുത്താൻ അന്യനെപ്പോലെ പോയിനിൽക്കുവാ... ഇനി ചേച്ചിയെങ്ങാനുംപേടിച്ചുള്ള
ബോധോങ്കൂടിപ്പോയാ
ജോക്കൂട്ടനോടാര്
സമാധാനംപറയും..??

കിടക്കയിൽക്കിടന്നുകൊണ്ട് ജോക്കുട്ടന്റെഭാവിയെപ്പറ്റി
ആലോചിച്ച് സങ്കടപ്പെടുമ്പോഴാണ് വീണ്ടും ചേച്ചിയുടെസ്വരം;

""...എന്നാലുമിതെന്തുറക്കമാ
മീനൂ..?? ഞാനെത്രനേരായ്ട്ട് വിളിയ്ക്കുന്നൂന്നറിയോ..?? എന്നിട്ടവനെവിടെ..?? അവനുമെഴീച്ചില്ലേ..??"""

""...ഇല്ലേച്ചീ... ഇന്നലെക്കിടന്നപ്പോൾ കുറച്ചുലേറ്റായിപ്പോയി... അല്ല, ചേച്ചിയെന്തിനാ വിളിച്ചേ..??"""

""...ആഹ്.! അതേ... നിങ്ങളാ തക്കുടൂന്റെ ടെഡ്ഡിയെവിടേലും കണ്ടായ്രുന്നോ..??"""_ ചോദ്യമവസാനിപ്പിയ്ക്കുമ്പോൾ കാര്യമെന്താന്നറിയാൻ
കട്ടിലിലെഴീച്ചിരുന്ന
എന്റെനേരേയ്ക്കും ചേച്ചിയൊന്നു കണ്ണുപായിച്ചു...

അതിനുടനെ,

""...ഇല്ലല്ലോ... എന്തുപറ്റി..??"""_ യെന്ന് മീനാക്ഷി തിരിച്ചാച്ചോദ്യമിടുമ്പോൾ ഇതിനാണോയീ കൊച്ചുവെളുപ്പാൻകാലത്ത് മനുഷ്യന്റുറക്കം കളഞ്ഞേന്നായ്രുന്നെന്റെ ചിന്ത...

...ഇനിയിവടെ രാവിലെയാ കരടീടെ പാലുകറന്നാണോ ചായയിടുന്നേന്നൊരു സംശയോമെനിയ്ക്കു തോന്നാതിരുന്നില്ല...

""...ചേച്ചിയവിടൊക്കെ വൃത്തിയായൊന്നു

💬 Comments

View all comments