Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
നോക്ക്... എവിടേലും കാണുംന്നേ..!!"""
""...ഇല്ലടീ... ഞാനവിടൊക്കെ അരിച്ചുപെറുക്കി... കിട്ടീല... അതാ നിങ്ങളെവിളിച്ചേ... കുറേനേരം നിന്റെകയ്യിലുമിരുന്നില്ലേ, അപ്പൊ നിനക്കറിയായ്രിയ്ക്കോന്നു കരുതി..!!"""
""...ഏയ്.! ഇല്ലേച്ചീ... അതിന്നലെ താഴെവെച്ചിട്ടാ ഞാമ്മന്നേ... അല്ലേടാ..??!!"""_ മറുപടിയ്ക്കൊപ്പം മീനാക്ഷിയെന്നെ തിരിഞ്ഞുകൂടി നോക്കീതും,
""...പിന്നേ... നീ പാവേംതാങ്ങിക്കൊണ്ട് നടക്കുന്നതും നോക്കിനിയ്ക്കുവല്ലേ ഞാൻ..!!"""_ എന്നൊന്നവളെ തളർത്തിയശേഷം ചേച്ചിയുടെനേരേ നോക്കിയഞാൻ;
""...അല്ല, ഈ കൊച്ചുവെളുപ്പാൻകാലത്ത് നിങ്ങക്കെന്തിനാ തളേള പാവ; കെട്ട്യോൻ കട്ടിലീന്നുവീഴാതെ അടവെയ്ക്കാനോ..??"""_ ന്നും ചോദിച്ചെന്റെ രോഷംപ്രകടിപ്പിച്ചു...
""...ദേ ചെക്കാ... രാവിലേന്റെ വായിലിരിയ്ക്കുന്നത് കേൾക്കാൻനിൽക്കരുത്... പാവയില്ലാണ്ട് ഒരുത്തനവിടെക്കിടന്ന് ബഹളംവെയ്ക്കുവാ... അതോണ്ടു തിരക്കിവന്നതാ ഞാൻ..!!"""
""...ആര്..?? തക്കുടുവാ..??
അയ്യോ..!!"""_ ന്നു പറഞ്ഞു കണ്ണുമിഴിച്ച മീനാക്ഷി,
""...എന്നാ വന്നേടാ...
നമുക്കൂടെപ്പോയി നോക്കാം...
വാ..!!"""_ തിരിഞ്ഞുനിന്നങ്ങനെ
കൂടി കൂട്ടിച്ചേർത്തശേഷം മുടിയുംവാരിക്കെട്ടി ചേച്ചിയ്ക്കൊപ്പം പുറത്തേയ്ക്കുനടന്നതും മനസ്സില്ലാമനസ്സോടെ ഞാനുമിറങ്ങിച്ചെന്നു...
താഴെയെത്തുമ്പോൾ ജോക്കുട്ടനും സീതാന്റീം സീതാന്റീടെ റാമുംകൂടി മ്യാരകതിരിച്ചിൽ നടത്തുവായ്രുന്നു...
ഇൻകംടാക്സിനോ കസ്റ്റംസിനോപോലുമില്ലാത്ത ഗൗരവത്തോടെ മുക്കുംമൂലയുമവരരിച്ചു പെറുക്കുമ്പോൾ എന്റെകണ്ണുകൾപോയത് തക്കുടുവിലേയ്ക്കായ്രുന്നു...
ചെക്കൻ റൂമിന്റെമൂലയിൽ കട്ടളയിൽച്ചാരിയിരുന്ന് ഒരേവിളി...
കീകൊടുക്കുമ്പോൾ കരയുന്ന സ്പൈഡർമാനുപോലും കാണില്ല ഇത്രേമാത്മാർത്ഥത...
തക്കുടൂന്റെ കരച്ചിലുകണ്ടിട്ട് സഹിയ്ക്കാതെവന്നപ്പോൾ അവസാനം ഞാനും സെർച്ചിങ്മോഡ് ഓൺചെയ്തു...
സോഫയ്ക്കടിയിലും ടീവിയ്ക്കുപിന്നിലും എന്തിനവസാനം ഫ്രിഡ്ജുവരെ തുറന്നുനോക്കി...
എന്നിട്ടും കാണാതെവന്നപ്പോൾ
ഇനി ടെയ്ലുമുഴുവൻ കുത്തിയിളക്കി നോക്കിയാലേ ശെരിയാവൂന്ന ധാരണയിലെത്തി ഞാൻ...
അതിനായി ചായ്‌പ്പിലേയ്ക്കുപോയി തൂമ്പയെടുക്കാൻ തുനിയുമ്പോഴാണ്, ഉറക്കപ്പിച്ചിൽ കണ്ണുംതിരുമ്മിക്കൊണ്ട്
അച്ചുവരുന്നത്;
""...മനുഷ്യനെയുറങ്ങാൻ സമ്മതിയ്ക്കാതെ
ഇതെന്തുബഹളവാ രാവിലെ..??"""_ ഒന്നുവായിട്ടശേഷം കുഞ്ഞിനുനേരേ തിരിഞ്ഞയവൾ;
""...വെളുപ്പിനേയെണീറ്റിരുന്ന് ഇങ്ങനെ നെലവിളിയ്ക്കാൻ നിന്റെപെണ്ടാട്ടി കളഞ്ഞിട്ടുപോയാടാ..!!"""_ ന്നൊരു ചോദ്യംകൂടിയിട്ടതും,
""...നേരംവെളുത്തപ്പോളവന്റെ പാവയെക്കണ്ടില്ല... അതിന്റെകോളാ... നീവല്ലതും കണ്ടിരുന്നോ..??"""_ ന്നും തിരിച്ചുചോദിച്ച് സീതാന്റിയച്ചൂനെ നോക്കി....
""...അതിന്നലെ മീനൂന്റേലിരിയ്ക്കുന്ന കണ്ടല്ലോ..!!"""
""...എന്റേലോ..??"""_ തപ്പലിനു നേതൃത്വംകൊടുത്തുനിന്ന മീനാക്ഷിതിരിഞ്ഞു...
""...ആടീ.! രാത്രി റൂമിലേയ്ക്കു പോകുമ്പോഴും അതു നിന്റെകയ്യിലുണ്ടായ്രുന്നല്ലോ..!!"""_ അച്ചുവങ്ങനെ തറപ്പിച്ചുപറഞ്ഞതും കക്ഷി കുറച്ചുനേരമെന്തൊക്കെയോ ചിന്തിച്ചുനിന്നു...
ശേഷം റൂമിലേയ്ക്കൊറ്റ പാച്ചിലായ്രുന്നു...
പിന്നെ ഞാനും സമയംപാഴാക്കിയില്ല, അവൾടെപിന്നാലെ വെച്ചുവിട്ടു...
റൂമിനകത്തേയ്ക്കു കേറുമ്പോൾ മീനാക്ഷിയവിടൊക്കെ അരിച്ചുപെറുക്കുന്നുണ്ടായ്രുന്നു...
അവസാനമവൾടെ ട്രോളീബാഗിനുമേലെനിന്നും
ടെഡ്ഡിയെ കണ്ടെടുത്തു...
""...എടാ... അച്ചുപറഞ്ഞതു ശെരിതന്നെടാ... ദേയിരിയ്ക്കുന്നു..!!"""_ ടെഡ്ഡിയെ കയ്യിലെടുത്തശേഷം അതെന്നെ കാണിച്ചുകൊണ്ടവള് പറഞ്ഞതും എനിയ്ക്കുള്ളംകാലീന്നങ്ങട് പെരുത്തുകേറി;
""...എടീ നായ്ക്കുപിറന്നോളേ... ഈ പറിയെല്ലാങ്കൂടെടുത്ത് കാലിന്റെടേൽ കൊണ്ടുവന്നു വെച്ചിട്ടാണോടീ മനുഷ്യനെയിട്ട് താളംചവിട്ടിച്ചേ..??"""
""...അതിനിപ്പെന്താ പറ്റിയെ..?? ഇതങ്ങൊണ്ടോയി
കൊടുത്താത്തീരുന്ന പ്രശ്നമല്ലേയുള്ളൂ..??"""
""...അതു കറക്റ്റുസമയത്താ അച്ചുവന്നോണ്ട്...
അല്ലായ്രുന്നേൽ കാശുമുടക്കി പുതിയ ടെയ്ലിട്ടുകൊടുക്കേണ്ടി വന്നേനെ..!!"""_ അതാലാചിച്ചപ്പോൾത്തന്നെ
എന്റെ പാതിബോധമ്പോയി...
അല്ലേലുമീയിടയായിട്ട് എനിയ്ക്കു കുറച്ചാത്മാർത്ഥത കൂടീട്ടുണ്ടോന്നൊരു ഡൗട്ടുണ്ട്...
""...നീയിതെന്തൊക്കെയാ
പറയണേ..?? ഞാനെന്തായാലും ഇതോണ്ടോയി തക്കുടൂനു കൊടുത്തേച്ചുവരാം..!!"""_ പറഞ്ഞശേഷമവള് തിരിഞ്ഞുതാഴേയ്ക്കു പോകാനായിതുടങ്ങീതും ഞാൻപിന്നീന്നുവിളിച്ചു;
""...മീനാഷീ..!!"""
""...മ്മ്മ്..!!"""
""...സത്യമ്പറ, അടിച്ചുമാറ്റി
💬 Comments
View all comments