0%

Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1429

ചുമ്മാതങ്ങു കേറിച്ചെന്നാൽ മതിയോന്നാ ഞാൻചോദിച്ചത്..!!"""

""...ഏയ് പോരാ... മിനിമം രണ്ടുദിവസമെങ്കിലും പട്ടിണി കിടന്നിട്ടുവേണം പോകാൻ..!!"""

""...എടീ കോപ്പേ... അതല്ല... ഇതത്യാവശ്യം സ്റ്റാൻഡേഡായ്ട്ടുള്ള സെറ്റപ്പാ... അതുകൊണ്ട് ചുമ്മാ കേറിയിരുന്ന് തിന്നാനൊരുമടി... അതാ നിന്നോടുചോദിച്ചേ..!!"""

""...ആരുടെയാ..??
ഫ്രണ്ട്സിന്റെയാണോ..??
എന്നാക്കുറച്ചു മീൻവെള്ളമോ ചീമുട്ടയോ ഒക്കെ കൊണ്ടുപൊയ്ക്കോ...
തീറ്റയൊക്കെക്കഴിഞ്ഞിട്ട് അവരെയൊന്നു
കുളിപ്പിച്ചേച്ചുംപോര്..!!"""

""...ദേ... എന്റെ മൂഡുവേറെയായ്പ്പോയി... അല്ലായ്രുന്നേല് ഇതിനുള്ളമറുപടി ഞാനങ്ങടു നിരത്തിപ്പിടിച്ചു തന്നേനെ...
എടീ കോപ്പേ... ഇതു ഫ്രണ്ട്സിന്റേം റിലേറ്റീവിന്റേമൊന്നുമല്ല.... അത്യാവശ്യം കാശുകാരൊക്കെ വരുന്നൊരു ടീമിന്റെ ബെഡ്ഡേഫങ്ഷനാ... അതിനിപ്പെന്താ ചെയ്യേണ്ടേന്ന് പറ..!!"""

""...ഓഹ്.! എന്നാ
നീയെന്തേലുമൊരു ഗിഫ്റ്റെടുത്ത് റാപ്പറിൽ പൊതിഞ്ഞോണ്ടു പോ... അല്ലാതെ വേറൊന്നുംചെയ്യാനില്ല..!!"""_ അവൾ വെറൈറ്റിയായ്ട്ടൊരു ഐഡിയപറഞ്ഞുതന്നു...

എന്നിട്ടും എന്റെസംശയം തീർന്നില്ല...

""...എടീ... ഞാനിപ്പെന്തുഗിഫ്റ്റാ മേടിയ്ക്ക..??"""

""...അതിപ്പൊ... നീയൊരു കാര്യംചെയ്, വീട്ടില് പൊട്ടിയ്ക്കാണ്ടു വെച്ചേക്കുന്ന ഏതേലും ഡിന്നർസെറ്റെടുത്ത് കൊടഡാ..!!"""

""...ഉവ്വ.! അതു നിന്റച്ഛൻപെറുമ്പോൾ കെട്ടിപ്പൊതിഞ്ഞയച്ചു തരാം... അപ്പൊപ്പിന്നെ അതീത്തന്നെ കുഞ്ഞിനു ചോറുംകൊടുക്കാം..!!"""_ അവൾടെ വലിച്ച വർത്താനംകേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞുവന്നു...

""...എടാ ചക്കരേ... നീ കോപിയ്ക്കാതെ... ഞാനൊരു തമാശപറഞ്ഞതല്ലേ... നീയൊരു കാര്യംചെയ്... അടുത്തുള്ളേതേലും ഷോപ്പിൽപോയി നോക്കടാ..!!"""

""...ഡീ... എന്നാലും നീയൊരു ഐഡിയപറ... ഞാനിപ്പെന്താ മേടിയ്ക്കേണ്ടേ..??"""

""...അതിപ്പോ... ഡാ... ഈ ബെഡ്ഡേ ആരുടേതാ..??'""

""...എന്താ..??"""

""...ഡാ... കുഞ്ഞുപിള്ളേരുടേതോ
മറ്റോ ആണോന്ന്..??"""

""...ഏയ്.! അത്യാവശ്യം പ്രായമുള്ളോരുടെയാ...
എന്താ..??"""

""...അല്ലാ... നമ്മടെ ഏയ്ജൊക്കെയാണെങ്കി വല്ല ഡ്രെസ്സുമെടുത്തു കൊടുത്താൽ മതിയായ്രുന്നു... ഇതിപ്പോ... നീ ഏതെങ്കിലും ഗിഫ്റ്റ്ഷോപ്പിൽചെന്നിട്ടൊരു ബെഡ്ഡേഗിഫ്റ്റ്തരാൻ പറഞ്ഞാൽമതി..!!"""_ ന്നും പറഞ്ഞവൾ കോൾ കട്ടാക്കുമ്പോഴാണ് ഞാനാസാധ്യതയെക്കുറിച്ച് ചിന്തിയ്ക്കുന്നതുതന്നെ...

പിന്നൊട്ടും വൈകിയില്ല, നേരേ വണ്ടിയുമെടുത്ത് ഒറ്റവിടീലായ്രുന്നു...

ജംഗ്ഷനിലെ സകലമാനകടകളും നോക്കി അതിൽനിന്നും ഗിഫ്റ്റ്ഷോപ്പ് കണ്ടുപിടിയ്ക്കുകയായ്രുന്നു ആദ്യത്തെനടപടി...

ഒടുക്കം കണ്ണിൽപിടിച്ച ഒരെണ്ണംകണ്ടപ്പോൾ മറ്റൊന്നും ചിന്തിയ്ക്കാതെ വണ്ടിയുമൊതുക്കി അവിടെത്തന്നെ കേറുവായ്രുന്നു...

""...ചേച്ചീ..!!"""_ കേറിയപാടെ അവിടെനിന്ന ചേച്ചിയെ
വിളിച്ചുകൊണ്ട് ഞാൻതുടർന്നു...

""...ഇവടെ ഒരു ഇരുപത്തിയഞ്ച്- ഇരുപത്തിയാറ് വയസ്സൊക്കെവരുന്ന പെൺകുട്ടികൾക്കു കൊടുക്കാമ്പറ്റിയ ഗിഫ്‌റ്റേതുണ്ട്..??"""_ എന്റെയാ ചോദ്യംകേട്ടതും ചേച്ചിയാദ്യമൊന്നു കുഴങ്ങി...

ശേഷം എന്നെയുംവിളിച്ചോണ്ട് അടുത്തൊരു സെക്ഷനിലേയ്ക്കുവിട്ടു...

""...ദേ... ഇവിടെ നോക്കിയ്ക്കോ... സാധാരണയിതൊക്കെയാണ് ലേഡീസിനു ഗിഫ്‌റ്റായ്ക്കൊടുക്കുന്ന ഐറ്റംസ്..!!"""_ കൊറേ ലൊട്ടുലൊടുക്ക് സാനങ്ങള് ചൂണ്ടിക്കൊണ്ടവരു പറഞ്ഞു...

സത്യത്തിലതിൽപ്പലതും എന്താണെന്നുകൂടി എനിയ്ക്കു മനസ്സിലായ്ട്ടില്ലായ്രുന്നു...

""...ഇതിലേതാ വേണ്ടത്..??"""_
എന്റെ കിളിപറന്നുള്ള നോട്ടങ്കണ്ടവരുചോദ്യമിട്ടു...

""...ഇതിനൊക്കെന്തു വിലവരും..??"""

""...ഇതെല്ലാം ആയിരത്തിയഞ്ഞൂറ് രണ്ടായിരംറേഞ്ചാണ്..!!"""_ അവരതെടുത്തു മറിച്ചുനോക്കിക്കൊണ്ട് പറഞ്ഞതും ഞാനറിയാതെന്റെ പോക്കറ്റിൽ കൈവെച്ചുപോയി...

ജോലീംകൂലീമില്ലാത്തോരെ കളിയാക്കുന്നോന്ന മട്ടിൽ...

...കോപ്പ്.! ഇങ്ങനൊരു പുലിവാലുണ്ടെന്നറിഞ്ഞിരുന്നേൽ അന്നുവന്നപ്പോൾ ചേച്ചിതന്നകാശ് തല്ലിപ്പൊളിച്ചു കളയില്ലായ്രുന്നു...

ഇനീപ്പെന്തുചെയ്യും..??

ഒന്നാലോചിച്ചശേഷം
ഞാൻചോദിച്ചു;

""...ചേച്ചീ... വേറൊന്നുമില്ലേ..?? കുറച്ചൂടെ റേറ്റുകുറഞ്ഞത്..?? ഒരു അഞ്ഞൂറുരൂപ റേഞ്ചിൽവരുന്നത്..!!'""_ ചോദിയ്ക്കുമ്പോൾ

💬 Comments

View all comments