Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]
മനസ്സിൽചെറിയ ചമ്മലൊക്കെണ്ടായാലും മുഖത്തതു തെളിയാണ്ടിരിയ്ക്കാനായി ഞാൻപരിശ്രമിച്ചു...
ഒന്നുവില്ലേലും എന്റെപേര് സിദ്ധൂന്നായ്പ്പോയില്ലേ.. ഏത്..??!!
""...ഓ.! അതുപിന്നെ ആദ്യമേ പറഞ്ഞൂടായ്രുന്നോ..?? വാ... ആ സെക്ഷനിൽ നോക്കിയാമതി..!!"""_ അവർക്കു വലുതായ്ട്ടൊന്നും തടയാനുള്ള സാധ്യതയില്ലെന്നു കണ്ടിട്ടാവും കാണിച്ചുതന്നിട്ട് അവരുമാറിപ്പോയി...
അതൊന്നും നമുക്കൊരു വിഷയമേയല്ലാത്തതുകൊണ്ട് അവിടംമുഴുവൻ അരിച്ചുപെറുക്കിത്തപ്പി...
എന്നിട്ടുമെന്തോ മനസ്സിൽപ്പിടിച്ചൊരു സാമാനവും കയ്യിൽക്കിട്ടീല...
എല്ലാംകുറേ ഉടായിപ്പുമാത്രം...
എങ്കിൽപ്പിന്നെ വേറേതെങ്കിലും ഷോപ്പിലേയ്ക്കു വെച്ചുവിടാമെന്നുകരുതി ഇറങ്ങാൻനേരമാണ്
തൊട്ടടുത്തകടയിൽ മഞ്ഞനിറത്തിലെ വലിയൊരു
ടെഡ്ഡിബിയറെന്റെ കണ്ണിൽത്തെളിഞ്ഞത്...
അതുകണ്ടതും സ്റ്റോക്ക്ക്ലിയറൻസ് സെയിലെന്നെഴുതി വെച്ചിരുന്ന ആ കടയിലേയ്ക്കു പാഞ്ഞുകയറാനൊട്ടും സമയമെടുത്തില്ല...
തക്കുടൂന്റെ കയ്യിലുണ്ടായ്രുന്നതിനെക്കാൾ കുറച്ചുകൂടി വലുതൊരെണ്ണം...
ഒരുൾപ്രേരകശക്തിയിൽ അതു കയ്യിലേയ്ക്കെടുക്കുമ്പോൾ തക്കുടൂന്റെ പാവയേംകൊണ്ട് മീനാക്ഷിനടന്നയാച്ചിത്രങ്ങൾ എന്റെചിന്തയെയുണർത്തി...
പിന്നെ വൈകോ..??
""...ചേച്ചീ... ചേച്ചിയേ..!!"""_ ആ കടയിലേയ്ക്കു കേറിയപാടേ ദോസ്തിൽ മണിച്ചേട്ടൻ വിളിച്ചുകൂവുമ്പോലെ ഒറ്റവിളിയായ്രുന്നു...
എന്റെയാ വിളികേട്ടതും എവടെയോനിന്നയാ പെണ്ണുമ്പിള്ള അപ്പവിടെ പാഞ്ഞുവന്നു...
""...ചേച്ചീ... ഇതിനെന്തു വിലവരും..??"""_ ആ പാവയെ കയ്യിലെടുത്തുപിടിച്ചുനിന്ന് തിരക്കുമ്പോൾ അവരെന്നേയും പാവയേയും മാറിമാറിനോക്കി...
ശേഷം,
""...ഇതിനോ..?? ഇതിന്... ആയിരത്തിയിരുന്നൂറു രൂപയാകും... ഇവിടിപ്പോ ഡിസ്‌കൗണ്ട്സെയിൽ നടക്കുവാ...
അതുകൊണ്ടൊരഞ്ഞൂറു
രൂപയ്ക്കു തരാം..!!"""_ അവരുപറഞ്ഞു...
""...അഞ്ഞൂറോ..?? അതിച്ചിരി കൂടുതലല്ലേ ചേച്ചീ..??"""_ തലപ്പൊക്കം വലിപ്പമുള്ളയാ പാവയേമെടുത്ത് ഇടുപ്പത്തുവെച്ച് ഞാൻചോദിച്ചതും അവരുടെ മുഖമൊന്നുവലിഞ്ഞു...
ഇവനൊക്കെ എവടെന്നു വരുന്നെടാന്നഭാവത്തിൽ അവരെന്നെ നോക്കുമ്പോൾ,
""...വെറുതേ നോക്കിനിന്ന് സമയംകളയാതെ വല്ല പത്തോയിരുപതോ കുറ ചേച്ചീ..!!"""_ കണ്ണൊക്കെ ചെറുതാക്കി കെഞ്ചുന്നമട്ടിൽ പറഞ്ഞതും വേറെ വഴിയില്ലാണ്ടവരു സമ്മതിയ്ക്കുവായ്രുന്നു...
""...താങ്ക്സ് ചേച്ചീ...
വല്യുപകാരം..!!"""_ ന്നുംപറഞ്ഞ് ആ ടെഡ്ഡിയെ അവർടെകയ്യിലേയ്ക്കു കൊടുത്തല്ലാതെ എനിയ്ക്കു സമാധാനംകിട്ടീല...
""...ഇത് ബെഡ്ഡേയ്ക്കു കൊടുക്കാനാ... പൊതിഞ്ഞൊക്കെ തരത്തില്ലേ..??"""_ ബില്ലിങ്സെക്ഷനിലേയ്ക്കു നീങ്ങിയ അവരുടെപിന്നാലെ നടന്നുകൊണ്ട് ഞാൻ സംശയരൂപേണ ചോദിച്ചതിനവരു ആദ്യമൊന്നു കണ്ണുമിഴിച്ചു.....
""...ഇതോ..??"""_ ഒരാക്കിയമട്ടിലുള്ളയാ ചോദ്യത്തിന് തലകുലുക്കുമ്പോൾ ഇതിൽപ്പരമൊരു സന്തോഷമെനിയ്ക്കു കിട്ടാനില്ലായ്രുന്നു...
""...ഇതെങ്ങനെ പൊതിഞ്ഞുതരാനാ..?? ഇതിനു വേറെ കവറൊന്നുമില്ല... സാധാരണയെല്ലാരും വെറുതേ കയ്യിൽപ്പിടിച്ചുപോകാറാ പതിവ്..!!"""_ അവര് ഒഴിയാൻശ്രെമിച്ചു...
""...എന്റെ പൊന്നുചേച്ചീ...
നിങ്ങളീ പതിവൊന്നും നോക്കിക്കൊണ്ടുനിൽക്കാതെ ഏതേലും കാർട്ടൂണിലിട്ട് കെട്ടിപ്പൊതിഞ്ഞിങ്ങു താ... ഞാങ്കൊണ്ടു പൊക്കോളാം..!!'""_
എന്റെമഹത്തായ ഐഡിയകേട്ട് ഒന്നാലോചിച്ചുനിന്ന ആ പെണ്ണുംപിള്ള കുറച്ചുകഴിഞ്ഞൊന്ന് തല കുലുക്കിയപ്പോഴാണ് എനിയ്ക്കു പൂർണ്ണമായൊരു സമാധാനംകിട്ടീത്...
സർപ്രൈസ് പെട്ടെന്നൊന്നും പൊളിയൂലല്ലോ...
""...അതേ... മേലെ എന്തേലുമെഴുതണോ..??"""_
റാപ്പറിൽ കവർചെയ്യുന്നതിനിടെ അവരുചോദിച്ചതിന് ഞാൻതലകുലുക്കി...
""...ഹാപ്പി ബെഡ്ഡേ മീനാക്ഷീന്നെഴുതിയ്ക്കോ..!!"""_ ന്നു മറുപടിയുംകൊടുത്ത് അവരതെഴുതുന്നത് ഞാൻ
വായുംപിളർത്തിവെച്ച് നോക്കിക്കൊണ്ടുനിന്നു...
എന്നാൽ ഹാപ്പിബെഡ്ഡേയെഴുതി മീനാക്ഷീന്നെഴുതുന്നതിനു മുന്നേ ഞാനവരെത്തടഞ്ഞു...
""...മീനാക്ഷീന്നുവേണ്ട ചേച്ചീ... അത് മിന്നൂസേന്നാക്കിയാ മതി..!!"""_ പറഞ്ഞതു ചങ്കേൽനിന്നായതു കൊണ്ടാവും തലച്ചോറിനവിടെ ചിന്തിയ്ക്കാനൊരവസരം കിട്ടാതെപോയത്...
""...ഇതുമതിയോ..??"""_ ഗിഫ്റ്റ് റാപ്പറിനുമുകളിൽ ഞാൻപറഞ്ഞപോലൊക്കെ എഴുതിയശേഷം അവരെന്നെക്കാണിച്ചതിനു തലകുലുക്കി സമ്മതിച്ചു...
💬 Comments
View all comments