0%

Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1436

അമ്മയും എന്തൊക്കെയോപറഞ്ഞ് പുള്ളിയെ അടക്കാനായി ശ്രെമിയ്ക്കുന്നതും കണ്ടു...

അപ്പോഴേയ്ക്കും ഗിഫ്റ്റുമായി ഞാനവർക്കടുത്തായി എത്തിയിരുന്നു...

ഓറഞ്ചിൽ ഗോൾഡൻബോർഡറുള്ള ലഹങ്കയുംധരിച്ച് അതിനുപാകമായ ഓർണ്ണമെൻസുമിട്ട് കണ്ണുചിമ്മിപ്പിയ്ക്കുമാറ് നിന്ന മീനാക്ഷിയുടെനേരേ
ഗിഫ്റ്റുനീട്ടുമ്പോൾ അവളൊന്നു വാങ്ങണേന്ന പ്രാർത്ഥനയായ്രുന്നു മനസ്സുനിറയെ...

അതെന്തായാലുമേറ്റു...

മീനാക്ഷി എന്റെകയ്യീന്നതു മേടിച്ചു...

മേടിയ്ക്കുമ്പോൾ ആ മുഖത്തൊരു ഞെട്ടലോ, അതിശയമോ ഒക്കെയുണ്ടായ്രുന്നെന്നത് മറ്റൊരുകാര്യം...

എന്നിൽനിന്നും ഇത്തരമൊരു ചെയ്തിയവളു പ്രതീക്ഷിച്ചുകാണില്ല...

ഗിഫ്റ്റുകൊടുത്തെങ്കിലും ഒരുവിഷ്പോലുംചെയ്യാതെ ഞാനകത്തേയ്ക്കു
കേറുവായ്രുന്നു...

കൂടുതൽനേരം അവരുടെയിടയിൽനിന്ന് പുഴുങ്ങാതെ ജീവൻരക്ഷിയ്ക്കാനുള്ള തത്രപ്പാടിനിടയിൽ പിന്നിൽനിന്നും ഞാനെന്റെ തന്തപ്പടിയുടെശബ്ദം വൃത്തിയായികേട്ടു;

""...ആഹാ.! ഗിഫ്റ്റൊക്കെണ്ടോ..??
ഒന്നു തുറന്നേമോളേ... കെട്ടിയോനെന്താ ഇത്രകഷ്ടപ്പെട്ടു ചുമന്നോണ്ടു വന്നേക്കുന്നതെന്ന് എല്ലാരുമൊന്നു കാണട്ടേ..!!"""_ കേട്ടതും ലിവിങ്റൂമിന്റെ സെന്ററിലായി സഡൻബ്രേക്കിട്ടപോലെ ഞാൻനിന്നുപോയി...

കാരണമങ്ങനൊരുപണി ഞാൻ പ്രതീക്ഷിച്ചതല്ലല്ലോ...

ചുറ്റും നോക്കിനിൽക്കുന്ന ഹൈക്ലാസ്സ്‌ ടീംസിനിടയിൽ ഞാനൊന്നുമല്ലാതാവാൻ പോകുവാണെന്ന തിരിച്ചറിവിന്മേലും എന്നെക്കുഴക്കിയത് ആ പാവ കണ്ടുകഴിയുമ്പോളുള്ള മീനാക്ഷിയുടെ പ്രതികരണമായ്രുന്നു...

എല്ലാരും നല്ലവിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുത്തിട്ടുണ്ടാവുമെന്നുറപ്പ്...

അതിനിടയിൽ ഞാനിതവളെ കളിയാക്കുവാണെന്ന് കരുതോ..??

പൊട്ടിച്ചുനോക്കിയുടനേ വലിച്ചുകീറി മുഖത്തേയ്ക്കുവല്ലതും എറിഞ്ഞുതന്നാൽ അവിടെത്തീരും സിദ്ധു...

അങ്ങനെയുമാലോചിച്ചു നിൽക്കുന്നതിനിടയിൽ പിന്നിൽ ഗിഫ്റ്റ്കവർ പൊട്ടിയ്ക്കുന്ന ശബ്ദംഞാൻകേട്ടു...

ഒരുനിമിഷം ഇറങ്ങിയോടിയാലോന്നുപോലും ഞാൻചിന്തിച്ചുപോയി...

ജീവിതത്തിലാദ്യമായാണ്
ഒരാൾക്കൊരു ഗിഫ്റ്റു വാങ്ങിക്കൊടുക്കുന്നത്...

അതുതന്നെ ഇങ്ങനായിപ്പോയല്ലോന്നോർത്തപ്പോൾ എന്തോ ഒരുസങ്കടം...

അപ്പോഴേയ്ക്കും പാക്ക്ചെയ്തതു മുഴുവനായി കീറിയെറിയുന്നത് ഞാനറിഞ്ഞു...

ആ കൂട്ടത്തിലെന്റെ പാവയേയും അവള് കീറിയിട്ടുണ്ടാവോ..??

""...ആ.! പസ്റ്റ്.! കണ്ടോ..??
കെട്ടിയോൻ ഡോക്ടറായഭാര്യയ്ക്കു മേടിച്ചുകൊടുത്ത പിറന്നാൾസമ്മാനം കണ്ടോ..?? പാവ... അതാവുമ്പോൾ ജീവിതകാലംമുഴുവൻ ഇവൾക്കുപകാരപ്പെടുകേം
ചെയ്യും..!!"""_ ഗിഫ്റ്റ്റാപ്പർ തുറന്നുകഴിഞ്ഞതും പുള്ളിയുടെസ്വരം
വീണ്ടും ഞാൻകേട്ടു...

അതിന്,

""...അതുപിന്നെ ഗോവിന്ദ്ഡോക്ടറ് മരുമോൾക്കു പോളോ പ്രസെന്റുചെയ്യുമ്പോൾ
ഹസ്ബെന്റൊരു പാവയെയെങ്കിലും കൊടുക്കണ്ടേ..??"""_ അവിടെനിന്നൊരു വാണം അതേറ്റുപിടിച്ചെന്നെ വാരി...

അതുകേട്ടതും ആകെയൊരു മുറുമുറുപ്പും ചിരിയുമൊക്കെ കേൾക്കാനുംതുടങ്ങി...

""...സ്വന്തംഭാര്യേടെ പിറന്നാളിന് പാവയെക്കൊണ്ടു കൊടുക്കാൻ നാണമില്ലല്ലോടാ നിനക്ക്..??
മനുഷ്യന്റെ മാനംകളയാനുണ്ടായ സന്താനം... ഇവരൊക്കെ കൊണ്ടുക്കൊടുത്ത ഗിഫ്റ്റെന്താന്നുകണ്ടോ നീ..??"""_ തന്ത പിന്നിൽനിന്നും ചോദിച്ചതും എനിയ്ക്കുപിന്നെ പിടിച്ചുനിൽക്കാനായില്ല...

""...അതു നിങ്ങടേല് കാശുള്ളോണ്ട് വല്യവല്യ ഗിഫ്റ്റൊക്കെക്കൊടുത്തു...
എന്റേലാകെ അഞ്ഞൂറു രൂപയേണ്ടായ്രുന്നുള്ളൂ...
അതില് മുപ്പതുരൂപയ്ക്കു ഞാൻ പെട്രോളടിച്ചു... ബാക്കി നാന്നൂറ്റെഴുപതിന്റെ
സാധനമായിത്..!!"""_ പൊട്ടിത്തെറിച്ചപോലെ അത്രയുംപറയുമ്പോൾ എന്റെ കണ്ണുനിറഞ്ഞിരുന്നു...

കയ്യിലുണ്ടായ അവസാനത്തെ പൈസയായ്രുന്നു...

ആ വെയിലത്തു കിടന്നലഞ്ഞിട്ട് ഒരുകുപ്പി വെള്ളംപോലും മേടിച്ചു കുടിയ്ക്കാതെ, അതിനത്രേം പ്രതീക്ഷയോടെ നിറഞ്ഞമനസ്സോടെ ഒരുസമ്മാനം മേടിച്ചിട്ട് അവസാനംകിട്ടീത് കുറേ പട്ടിത്താറ്റെന്നോർത്തപ്പോൾ പിടിച്ചുനിൽക്കാനായില്ല...

എന്നാലെന്റെയാ അലറുന്നപോലുള്ള ശബ്ദംകേട്ടിട്ടാവണം ആ വലിയ ഹാളിനെ നിറച്ചുകൊണ്ട് നിശബ്ദതപടർന്നത്...

""...കാശുള്ളോരു മാത്രേ വരാമ്പാടുള്ളൂന്ന് എനിയ്ക്കറിയില്ലായ്രുന്നു..!!"""_ ഒന്നു വിറച്ചുപോയ ശബ്ദത്തിൽ ആരോടെന്നില്ലാതെ സ്വയമങ്ങനെ പിറുപിറുക്കുകകൂടി ചെയ്തതും പിന്നെന്തോ പിന്നൊരുനിമിഷമവിടെ നിൽക്കാൻതോന്നിയില്ല...

തിരിഞ്ഞുനടന്നു...

""...സിത്തൂ..!!"""_ പെട്ടെന്നാണ്

💬 Comments

View all comments