Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]
തുടയ്ക്കിട്ട് ചവിട്ടിക്കൊണ്ട് ഞാൻചൊറിഞ്ഞു...
""...ദേ ചെർക്കാ... വെറുതേന്റെ പപ്പേ പറഞ്ഞാലുണ്ടല്ലോ..!!"""_
എന്റെ കാലുംതട്ടിമാറ്റി ചുരിദാർടോപ്പൊന്നു
തൂത്തുകൊണ്ടവൾ ഭീഷണിപ്പെടുത്തീതും ഞാൻ ചെറുതായൊന്നു ചാർജ്ജായി...
""...എന്നാ നിന്റച്ഛനെയല്ല,
അവന്റച്ഛനുപറയാടീ ഞാൻ... നീ രാവിലേ കെട്ടിയെഴുന്നള്ളി എങ്ങോട്ടാടീപോണേ..?? നിന്റെ കള്ളത്തന്തേടെ തന്തയ്ക്കു ബീഡിവാങ്ങാനാ..?? പറേടീ..!!"""_ കുറച്ചോവറായാലേ വീട്ടുകാര് ശ്രെദ്ധിയ്ക്കൂന്നുള്ള പ്രിൻസിപ്പിളും കക്ഷത്തുവെച്ച് ഞാനിരുന്നുചിതറി...
...ശ്ശൊ.! കുറച്ചുളുപ്പോടെ വല്ലതും ദൈവമെന്നെ സൃഷ്ടിച്ചിരുന്നെങ്കി എന്നെയൊക്കെ എന്തിനുകൊള്ളായ്രുന്നു..??!!
എന്നാലെന്റെ ചോദ്യത്തിനപ്പോഴും
വല്ലാത്തൊരുനോട്ടം
നോക്കിയതല്ലാതെ മീനാക്ഷി വാതുറന്നില്ല...
പിന്നെ വെറുതേന്റെ വായീന്നുകേൾക്കണ്ടാന്ന് കരുതിയിട്ടാകും, കുറച്ചുകഴിഞ്ഞപ്പോൾ ആർക്കോവേണ്ടി പറയുന്നപോലെ ഞാൻ ഹോസ്പിറ്റലിലേയ്ക്കാന്നു മാത്രം പറഞ്ഞതും...
എന്നാലതുകേട്ടതും,
""...ഓ.! തമ്പ്രാട്ടി പഠിച്ചു കളക്ടറാവാനിറങ്ങീതാണോ..?? ഞാനോർത്തൂ, നിന്റപ്പാപ്പനു തൊട്ടുനക്കാൻ അച്ചാറുമെടുത്തിട്ടു പോകുവാന്ന്..!!"""_ സകലമാനപുച്ഛവും വാരിത്തേച്ചുകൊണ്ടങ്ങനെ പറഞ്ഞതിനും
നിന്നുപല്ലുകടിച്ചതല്ലാതെ മീനാക്ഷിയൊന്നും മൊഴിഞ്ഞില്ല...
അതോടെ തൽക്കാലം ഞാനൊന്നടങ്ങാമെന്നു വെച്ചു...
...കൂടുതൽ ഓവറാക്കി
ചളമാക്കിയാൽ
ചിലപ്പോൾ ഉള്ളയിഷ്ടങ്കൂടി പോയാലോ..??
അതുകൊണ്ടിനി ആരേങ്കിലുമൊക്കെ കാണുമ്പോ ഡയലോഗുവിടാം...
അങ്ങനെ ഓരോന്നൊക്കോർത്തു പോയി കുളിച്ചിട്ടുവരുമ്പോഴും വീട്ടുകാരുടെമുന്നിൽ കാണിയ്ക്കാൻപോകുന്ന പട്ടിഷോയെക്കുറിച്ചായ്രുന്നു
എന്റെ പ്ലാനിങ്ങുമുഴുവൻ...
...എങ്ങനെയെങ്കിലും, നിനക്കൊന്നു താഴ്ന്നുകൊടുത്തൂടേടാന്ന് അമ്മേക്കൊണ്ടോ ചെറിയമ്മേക്കൊണ്ടോ ഒന്നുരണ്ടുതവണയെങ്കിലും ചോദിപ്പിച്ചുകിട്ടിയാൽ മതിയായ്രുന്നു...
പിന്നെ സീനില്ല...
അവരുപറഞ്ഞിട്ടു ഞാനൊന്നൊതുങ്ങീതാന്ന് കരുതുന്നവിധത്തിൽ പയ്യെപ്പയ്യെ മാറിക്കൊടുക്കായ്രുന്നു.!
...എന്നാലതു വർക്കൗട്ടാവണമെങ്കിലും ആ നാശങ്ങളതു പറയണോല്ലോ...
ആം.! നോക്കാം.!
ഒന്നുംനടന്നില്ലേൽ രണ്ടിനേംപിടിച്ചുനിർത്തി ഇടിച്ചുപറയിപ്പിയ്ക്കണം.!
അങ്ങനെ വമ്പൻപ്ലാനിങ്ങോടെ കുളികഴിഞ്ഞിറങ്ങിയ എന്നെയെതിരേറ്റത് എന്റെ കിടുക്കുതെറിയ്ക്കുന്ന ഏറ്റപണിയായ്രുന്നു...
പോകാൻ തയ്യാറായിനിൽക്കുന്ന മീനാക്ഷിയെയൊന്നു തുറിച്ചുനോക്കി ആറ്റിറ്റ്യൂഡ് മെയ്ന്റൈൻചെയ്ത ഞാൻ, അവൾ കയ്യിലെടുത്ത ബാഗുകൾകണ്ടൊന്നു ഞെട്ടി...
ജോക്കുട്ടന്റെ വീട്ടിന്നുവന്നപ്പോൾ കൊണ്ടുവന്ന ട്രോളീബാഗും ബാഗ്പാക്കുമെല്ലാം അതേപടി എടുത്തുപിടിച്ചു നിൽക്കുവാണവൾ...
""...ഇതെല്ലാം ചുമന്നുകെട്ടി
നീയെന്താ പെറ്റുകിടക്കാൻ പോകുന്നോ..??"""_ ഞെട്ടലുവിട്ടുമാറാതെ ഞാൻതിരക്കി...
""...അതേ... എനിയ്ക്കിന്നുമുതൽ നൈറ്റാ..!!"""
""...നൈറ്റോ..??"""
""...ആം.! എനിയ്ക്കിന്നുമുതൽ രാത്രീലാ പോവണ്ടേ..!!"""_
അവൾടെയാ മറുപടികേട്ടതും അത്രേംനേരമുണ്ടായ്രുന്ന എന്റെ മുഴുവൻ കടിയുമങ്ങുതീർന്നു...
""...അതിന് നൈറ്റ്ക്ലാസിനുപോവാൻ നീയെന്താ പത്താംക്ലാസിലാണോ പഠിയ്ക്കുന്നേ..??"""
""...ഹലോ.! പത്താംക്ലാസ്സിനു മാത്രമൊന്നുമല്ല നൈറ്റ്ക്ലാസ്സുള്ളത്..!!"""_ എന്നെ പുച്ഛിച്ചോണ്ടവളതു പറഞ്ഞതും എനിയ്ക്കങ്ങടു പൊളിഞ്ഞു...
""...ചോദിയ്ക്കുമ്പൊ തർക്കുത്തരംപറയുന്നാടീ..??"""_ ന്നുംചോദിച്ച് അവൾടടുത്തേയ്ക്കു പാഞ്ഞ ഞാൻ,
""...ദേ... ക്ലാസ്സെന്നും കോപ്പെന്നുമ്പറഞ്ഞ് കണ്ടേടം
നിരങ്ങാമ്പോയാലുണ്ടല്ലോ..!!"""_ ന്നുംപറഞ്ഞ് ഒന്നുചാടുവേംചെയ്തു...
""...അതിന് ഞാനേതിലേപോയാലും നിനക്കെന്താ..?? നിനക്കെന്നെ കാണാതിരിയ്ക്കുന്നതല്ലേ സൗകര്യം..??"""_ അവളും വിടുന്നുണ്ടായില്ല...
ഇങ്ങനവൾ പോയിന്റുകൾ തിരിച്ചടിയ്ക്കാൻനിന്നാൽ ഞാൻ വലിച്ചു പോവത്തേയുള്ളൂന്ന് മനസ്സിലായതും ഒന്നു യുടേണെടുത്തേക്കാന്നു കരുതി...
""...അത്... അതു പിന്നങ്ങനൊക്കാണേലും
നീയീ കണ്ടെടത്തൂടൊക്കെ തെണ്ടിത്തിരിഞ്ഞു നടക്കുന്നൂന്നുപറഞ്ഞാ അതിന്റെ നാണക്കേടെനിയ്ക്കുങ്കൂടല്ലേ..??"""_ ഒന്നെറിഞ്ഞുനോക്കി; കൊണ്ടാലൂട്ടി... ഇല്ലേലൂമ്പി...
""...ആ.! തൽക്കാലം നീ നാണിയ്ക്കേണ്ടതായ്ട്ടൊന്നും ഞാനിപ്പോ ചെയ്യുന്നില്ല... ഞാനെന്റെ
കോളേജിലേയ്ക്കുതന്നാ പോണേ..!!"""_ വലിയ താല്പര്യമില്ലാത്തമട്ടിലുള്ള അവൾടെമറുപടികേട്ടതും,
""...കോളേജിലേയ്ക്കുപോവാൻ
💬 Comments
View all comments