Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]
നെനക്കെന്തിനാ ഇത്രേംബാഗ്..?? വല്ലതും താങ്ങിക്കൊണ്ടു വരാന്തന്നേടീ..??"""_ എന്റെസംശയം ഞാനതേപടി തിരക്കി...
""...ആണെങ്കി..?? എന്തേയ്..?? നിനക്കെന്തേലും വേണോ..??"""
""...ആം.! പോക്കിങ്ങനാണേൽ എനിയ്ക്കുടനേയൊരു ശവപ്പെട്ടിവേണ്ടിവരും... കിട്ടോ ഒരെണ്ണം..??"""_ എന്റെചോദ്യംകേട്ടതും അവളെന്നെ കണ്ണുതുറിപ്പിച്ചൊരുനോട്ടം...
""...നീയതിന്
ഉണ്ടക്കണ്ണുരുട്ടുവൊന്നും വേണ്ട... അതെന്റച്ഛനു വേണ്ടീട്ടാ... കാര്യങ്ങളിങ്ങനാണു പോണേങ്കിൽ ഉടനേയൊരെണ്ണത്തിന്റെ ആവശ്യംവരും..!!"""_ ശബ്ദംതാഴ്ത്തി പറയുന്നതിനിടയിലും ഞാനാ ബാഗിലേയ്ക്കു രൂക്ഷമായി നോക്കുന്നുണ്ടായ്രുന്നു...
""...നോക്കി ഗർഭമുണ്ടാക്കണ്ട... ഇതിനകത്തെന്റെ ഡ്രെസ്സാ... ഞാനിന്നുമുതൽ
ഹോസ്റ്റലിലേയ്ക്കു മാറുവാ..!!"""
""...ഹോസ്റ്റലിലേയ്ക്കോ..??
എന്തിന്..??"""_ മോങ്ങാൻനിന്ന പട്ടീടെതലേലേയ്ക്കു തേങ്ങാവീണപോലായി
ഞാൻ...
ബാഗുമായിനിന്നപ്പോളേ ഒന്നുഞെട്ടിയ ഞാൻ, ഹോസ്റ്റലിലേയ്ക്കു
പോകുവാന്നുകൂടി അറിഞ്ഞപ്പോൾ കിടുങ്ങിയില്ലാന്നുപറഞ്ഞാൽ നുണയായ്പ്പോവും...
""...ങാ... നൈറ്റാവുമ്പോ അവടുന്നുപോകുന്നതാ സൗകര്യം... എന്നുമിവടെവന്നിട്ടു
പോകുന്നതൊക്കെ പാടല്ലേ..??"""_ കയ്യിലിരുന്നബാഗൊന്നു താഴെവെച്ച് നെഞ്ചിൽക്കിടന്ന ഷോളൊന്നുകൂടി വലിച്ചിട്ടുകൊണ്ടവൾ ചോദിച്ചതും,
""...ആർക്കുപാട്..?? ഇവടാർക്കുമൊരുപാടുമില്ല... നീയിവടെന്ന് പോയേച്ചാമതി..!!"""_ പറയുമ്പോൾ ഉള്ളിലുണ്ടായ്രുന്ന വെപ്രാളം ശബ്ദത്തിൽ പ്രതിഫലിച്ചോന്നൊരു സംശയം...
...ഓ.! ഇനിയിപ്പൊ പ്രതിഫലിച്ചാലും പറിയാണ്.!
""...അതു നീയാണോ തീരുമാനിയ്ക്കുന്നെ..??"""_ അടീന്നുവെള്ളംകേറി വള്ളം മുങ്ങിക്കൊണ്ടിരിയ്ക്കുമ്പോഴും അവൾടെ സ്ട്രോയിട്ടുള്ള വലിപ്പുനിർത്തീല...
അതോടെനിയ്ക്കു പിന്നുംപൊളിഞ്ഞു...
""...പിന്നല്ലാണ്ടാര് നിന്റച്ഛൻവന്നു തീരുമാനിയ്ക്കോ..?? എന്നാലിങ്ങോട്ടുവരാമ്പറേടീ... കുടുംബത്തുകേറിയാ
നായിന്റെമോന്റെ കാലുഞാൻ കരിമ്പുചെത്തുന്നപോലെ ചെത്തും..!!"""_ പിടിവിട്ടുപോയ ഞാൻ നിന്നലറിയശേഷം,
""...നീയിവടുന്നു പോയാമതി...
നിന്നെ ഞാങ്കൊണ്ടു വിട്ടോളാം..!!"""_ ന്നൊരു തീരുമാനവുമറിയിച്ചു...
പക്ഷേ, ഏറ്റില്ല.!
""...എന്നിട്ടു നിനക്കെന്നെ വിടാണ്ടിരിയ്ക്കാനല്ലേ..??
അന്നെന്നെ കോളേജിന്നുകൂട്ടാൻ വരാണ്ടിരുന്നപോലെ നീയെന്തേലും ഉടായിപ്പുപറഞ്ഞൊഴിയും... അതോണ്ടതൊന്നും പറ്റൂല... ഞാൻ ഹോസ്റ്റലീന്നുതന്നെ പൊയ്ക്കോളാം..!!"""_ അവൾടെയാ വാക്കുകൾക്കു കുറച്ചുറപ്പ് കൂടുതലായ്രുന്നു...
ഉടനെ,
""...അയ്ന് നിന്നെയാര് ഹോസ്റ്റലിക്കേറ്റുന്നു..??"""_ എന്നുംചോദിച്ചു ഞാനൊന്നു പുച്ഛിയ്ക്കാനായി ശ്രെമിച്ചെങ്കിലും നടന്നില്ല...
""...അതൊക്കിന്നലെത്തന്നെ നിന്റച്ഛൻവിളിച്ചു റെഡിയാക്കി... എന്നോടിന്നുമുതൽ ചെല്ലാനുമ്പറഞ്ഞിട്ടുണ്ട്..!!"""_ ഒന്നാക്കിയമട്ടിൽ അവളതുപറഞ്ഞതും എന്റെ പെരുവിരലീന്നങ്ങട് ഇരച്ചുകേറി...
...മൈര്.! ഈ കാലമാടനെന്റെ കാലനായ്ട്ടുതന്നെ ഇറങ്ങിയേക്കുവാണല്ലോ...
എങ്ങനേങ്കിലുമൊന്നു സെറ്റാക്കാൻനോക്കുമ്പഴാ
അങ്ങേർടെ കോപ്പിലെയൊരു സഹായമനസ്കത...
സ്വന്തംതന്ത ചാവാൻകിടന്നപ്പോപ്പോലും ആംബുലൻസിനു മിസ്കോളടിച്ച ആ ഊളയ്ക്കിത്രയ്ക്കൊക്കെ ചെയ്തുസഹായിയ്ക്കാൻ എന്തിന്റെകഴപ്പെന്നാണ് അറിയാമ്മേലാത്തത്...
...അതെങ്ങനാ സ്വന്തംമോനിട്ട് എങ്ങനൊക്കെ പണിയാമെന്നാലോചിച്ചാണല്ലോ ഓരോദിവസോം എണീയ്ക്കണതുപോലും...
ഇതിപ്പോ കുറേനാളായ്ട്ട് മോൻ മരുമോൾടെകൂടെക്കിടന്നു സുഖിയ്ക്കുവാന്നുകരുതി രണ്ടിനേം രണ്ടു വഴിയ്ക്കാക്കാനുള്ള ശ്രമമായ്രിയ്ക്കും... ചെറ്റ.!
""...ഓ.! ഏതേലുമലവലാതി വിളിച്ചുപറയുന്നതുംകേട്ട് നിന്നെയങ്ങോട്ട് കെട്ടിയെടുപ്പിയ്ക്കുവാല്ലേ...
അല്ലാ.. ഈ പാതിരാത്രിയ്ക്കു നിനക്കൊക്കേതവനാ
ക്ലാസ്സുവെച്ചത്..?? അതെനിയ്ക്കൊന്നറിയണോല്ലോ... പിന്നെയീക്ലാസ്സ് എല്ലാവർക്കുമുണ്ടോ..?? അതോ നിന്നെപ്പോലെ കാണാൻകൊള്ളാവുന്ന പീസുകൾക്കു മാത്രവേയൊള്ളോ..?? ദേ... ഒന്നു ഞാമ്പറഞ്ഞേക്കാം, അവസാനം ക്ലാസ്സുംകഴിഞ്ഞ് വയറുംവീർപ്പിച്ചോണ്ടീ
പടികേറിവന്നാ കൊന്നു ഞാൻ പുരപ്പുറത്തുവെയ്ക്കും... ങ്ഹാ..!!"""_ കലിതുള്ളിനിന്നു ഞാൻ വിറച്ചപ്പോൾ,
""...പ്ഫാ.! ഒന്നുപോടാ വൃത്തികെട്ടവനേ... നിന്റെ പറച്ചിലുകേട്ടാൽ ഞാനവിടെ മറ്റേപ്പണിയ്ക്കു പോകുവാന്ന് തോന്നുവല്ലോ..??"""_ ന്നും പറഞ്ഞവളെന്നെ ആട്ടി ഒതുക്കാൻനോക്കി...
ആരൊതുങ്ങാൻ..??!!
""...അല്ലാന്നാര് കണ്ടു..??
പിന്നെവടുന്നാ ഇത്രേം നാളുമില്ലാത്തൊരു നൈറ്റ്ക്ലാസ്സു നെനക്ക്..??
💬 Comments
View all comments