Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]
അതും വീട്ടീന്നുപോയാൽ പഠിയ്ക്കാമ്പറ്റാത്തത്ര തിരക്കുള്ള ക്ലാസ്സ്..??"""
""...അതേ... ഇതു നൈറ്റ്ക്ലാസല്ല, ഡ്യൂട്ടിയാ... അതു പണ്ടുമുണ്ടായ്രുന്നു... പിന്നന്നത്തെയാ ഇഷ്യു കഴിഞ്ഞപ്പോത്തൊട്ട് എന്നെയതിനിടുന്നില്ലാന്നേ ഒണ്ടാരുന്നുള്ളൂ..!!"""_ മീനാക്ഷി വിശദീകരിച്ചു...
""...ഓ.! അങ്ങനെ... അപ്പയിതു സ്ഥിരംപരിപാടിയാ ല്ലേ..?? പകലുകാണുന്നതു പോരാഞ്ഞിട്ട് അവന്മാർക്കു കാണാൻകൊള്ളാവുന്ന ചരക്കുകളെ രാത്രീങ്കൂടെ കാണാനുള്ള സ്‌പെഷ്യൽക്ലാസ്സ്... ഊം.! ഇപ്പഴല്ലേ കാര്യമ്പിടികിട്ടീത്..!!"""_ ഞാൻ നിന്നുതെറിച്ചു...
അതോടെ മീനാക്ഷീടേം പിടിവിട്ടുതുടങ്ങി...
""...ഇവനെയിന്നു ഞാൻ... നൈറ്റെന്നുപറഞ്ഞാ ക്ലാസ്സിക്കേറി കുത്തിയിരിപ്പല്ലടാ നാറീ... ഇതു നൈറ്റ് ഹോസ്പിറ്റലിൽവരുന്ന രോഗികളെയൊക്കെ നോക്കണം... അത്രതന്നെ... മെയിൻ ഡോക്ടർമാരൊക്കെ എമർജൻസി സിറ്റുവേഷൻസിലേ വരൂ... രോഗികളെനോക്കി ഞങ്ങൾക്കു പ്രാക്ടീസ് കിട്ടുന്നതൊക്കെ മെയിൻലി ഈ ടൈമിലാ..!!"""_ അവളെന്നെ അടിയ്ക്കാനായി കയ്യോങ്ങിക്കൊണ്ടു പറഞ്ഞു...
""...എന്നുംവെച്ച് തോന്നുമ്പഴാണോ ഇവാന്മാരൊക്കെ ക്ലാസ്സു വെയ്ക്കണത്..?? ഇനിയിപ്പോ വെച്ചാത്തന്നെ ഹോസ്റ്റലിപ്പോയി കിടക്കേണ്ട കാര്യവെന്താ..?? നിന്നെ ഞാൻ കൊണ്ടുവിട്ടാപ്പോരെ..??"""
""...അതിനു ഞാമ്പോവുന്നേന് നിനക്കെന്തായിത്ര വെഷമം..??"""_ അതുകേട്ടതും അവളെന്നെ ചുഴിഞ്ഞുനോക്കി...
""...എനിയ്ക്കു വെഷമമൊണ്ടെടീ... നെനക്കങ്ങോട്ടുപോയി കെട്ടിക്കിടന്നാമാത്രംമതി...
ഹോസ്റ്റൽഫീസടയ്ക്കേണ്ടത് ഞാനല്ലേ..??"""_ ഫ്ളോകളയാതെ വായിൽവന്നതൊക്കെ തുപ്പിത്തെറിപ്പിയ്ക്കുമ്പോൾ അതിലെന്തൊക്കെയുണ്ടായെന്നു ശ്രെദ്ധിയ്ക്കാനാർക്കു സമയം.!
""...എന്താന്ന്..??
എന്റെ ഹോസ്റ്റൽഫീസ് ആരാടയ്ക്കുന്നേന്ന്..?? നീയോ..??"""_ ഞെട്ടിപണ്ടാരമടങ്ങി വെള്ളമിറങ്ങാതെനിന്ന് മീനാക്ഷിചോദിച്ചതിന്,
""...പിന്നല്ലാണ്ടാര് നിന്റച്ഛൻവന്നടയ്ക്കോ..?? അതേ... ഫീസടയ്ക്കാണ്ടിരുന്നാലേ... ആ പേട്ടപ്രിൻസിപ്പാള് എന്നെവിളിച്ചേ ചോദിയ്ക്കൂ... അന്നേരം ഞാൻവേണം കിടന്നോടാൻ..!!"""_ അവൾടെ ഹോസ്റ്റൽഫീസും കോളേജ്ഫീസുംമൊത്തം ഞാനാണടയ്ക്കുന്നതെന്ന മട്ടിൽ ഞാൻനിന്നു സീൻപിടിച്ചെങ്കിലും അതുമൂമ്പിപ്പോയി...
എന്റെ പ്രശ്നമെന്തെന്ന് ഇതുവരെയായ്ട്ടും മനസ്സിലാകാത്ത മീനാക്ഷി,
എന്റെഫീസ് ഞാനടച്ചോളാമെന്ന ഒറ്റഡയലോഗിലെന്നെ തളർത്തിക്കളഞ്ഞു...
ഉടനെ ഞാൻ പ്ളേറ്റുതിരിയ്ക്കുവേം ചെയ്തു...
""...ആം.! അടയ്ക്കുവല്ലോ... ആരെന്തുപറഞ്ഞാലും കയ്യിലിച്ചിരി കാശുളേളന്റഹങ്കാരവല്ലേടീ നെനക്ക്..?? നീകണ്ടോടീ... അവന്മാരെല്ലാങ്കൂടി ഓരോ കള്ളക്കണക്കും പറഞ്ഞുണ്ടാക്കി നിന്റെകയ്യിലെ സർവ്വപൈസേം ഊരിയെടുക്കും... എന്നിട്ടു പഠിത്തോമില്ല ജോലീമില്ലാന്നുമ്പറഞ്ഞ് നിന്നെപ്പിടിച്ചു പൊറത്താക്കും... നോക്കിക്കോ നീ... അപ്പൊഴേ... അപ്പൊയീ ഞാമ്മാത്രേ കാണുള്ളൂട്ടാ..!!"""_ ദേഷ്യോം സങ്കടോമെല്ലാങ്കൂടി പ്രാക്കായി പുറത്തുവന്നപ്പോൾ മീനാക്ഷി വല്ലാത്തൊരുഭാവത്തിൽ എന്നെനോക്കുന്നുണ്ടായ്രുന്നു...
അപ്പോൾ ഞാൻതുടർന്നു;
""...അവൾക്കേ... അവൾക്കു ഹോസ്റ്റലിനിന്നാലേ പഠിത്തംവരൂപോലും... പോടീ... നീപോയി കേറിക്കൊട്... എന്നിട്ടൂമ്പിത്തെറ്റിയിങ്ങോട്ടു വാ... അപ്പഴാ... അപ്പഴാ സിദ്ധുവാരാന്ന് നീ ശെരിയ്ക്കറിയാമ്പോണേ... ഓരോ കോണാത്തിലെ കോളേജുകളും അവടത്തെക്കൊറേ ഊമ്പിച്ചനിയമങ്ങളും..!!"""_ വായിൽവന്നതൊക്കെ വിളിച്ചുപറഞ്ഞശേഷം അലമാരയിലേയ്ക്കു കയ്യിട്ട് ഷർട്ടെടുക്കുന്നതിനിടയിൽ ഞാൻവീണ്ടും നിന്നുതെറിച്ചു...
""...ങും.! നൈറ്റ്ക്ലാസ്സുപോലും നൈറ്റ്ക്ലാസ്.! എന്നാ കോപ്പിലെ നൈറ്റ്ക്ലാസ്..?? ഡോക്ടറാവാൻ പഠിയ്ക്കുന്നോർക്കല്ലേ നൈറ്റ്ക്ലാസ്സുവെയ്ക്കുന്നത്...
പത്താംക്ലാസ്സിൽതോറ്റ ഏതേലും പൊട്ടനായ്രിയ്ക്കും പഠിപ്പിയ്ക്കുന്നത്... അതായ്രിയ്ക്കും നൈറ്റ്ക്ലാസ്സൊക്കെ വെയ്ക്കുന്നത്... അതുങ്കേട്ട് കെട്ടിയൊരുങ്ങിപ്പോവാൻ ഇവളെപ്പോലുള്ള കൊറേപാഴുകളും... വെറുതെയല്ല നാടുനന്നാവാത്തെ...
പാതിരാത്രിയ്ക്കു പ്രായമായപെണ്ണുങ്ങളെ ഇവനൊക്കേതർത്ഥത്തിലാ നൈറ്റ്ക്ലാസ്സെന്നുമ്പറഞ്ഞു വിളിച്ചുവരുത്തുന്നേന്ന് നമ്മക്കറിയരുതോ..??"""_ സ്വയമേനിന്നു
ചിലച്ചതാണെങ്കിലും എല്ലാംകേട്ടോണ്ടു മീനാക്ഷി പിന്നിൽനിൽപ്പുണ്ടായ്രുന്നു...
അവള് പോകുവാന്നോർത്തപ്പോൾ എനിയ്ക്കുവീണ്ടും പൊളിഞ്ഞുകേറി...
""...നിന്നയേത്
നായ്ക്കുപെറന്നോനാടീ നൈറ്റ്ക്ലാസ്സിവിളിച്ചേ..?? പകലുപഠിപ്പിയ്ക്കാനെന്താ
💬 Comments
View all comments