എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
📝 Ongoing
👁 1190316 views ❤ 2272 likes 💬 0 comments
എന്റെ ഡോക്ടറൂട്ടി 29
Ente Docterootty Part 29 | Author : Arjun Dev
[ Previous Parts ] | [ www.kkstories.com ]
ആ നിമിഷം... എന്താ സംഭവിയ്ക്കുന്നതെന്നറിയാതെ ഞെട്ടിത്തരിച്ചു നിൽക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ...
എങ്കിലും കഴിഞ്ഞതെല്ലാമൊരു സ്വപ്‌നമായിമാറരുതേയെന്ന പ്രാർത്ഥനയോടെ, ഒന്നുമെന്റെ തോന്നലല്ലാന്നുറപ്പുവരുത്താനായി ഞാനൊരിയ്ക്കൽക്കൂടി നോക്കി;
...അതേ... മീനാക്ഷിയാണ്.!
എന്റെ പുറത്തു മുറുകിയിരിയ്ക്കുന്നത് അവൾടെ കൈകളാണ്...
എന്റെ നെഞ്ചിലമർന്നുഞെരിയുന്നത് അവളുടെ ശരീരമാണ്...
എന്റെ കാതുകളെ വലയംചെയ്തുകൊണ്ടിരിയ്ക്കുന്നത് അവൾടെതന്നെ ശ്വാസവുമാണ്.!
...അതേ... എല്ലാം യാഥാർഥ്യമാണ്...
തോന്നലുകൾക്കൊന്നും ഒരുസ്ഥാനവുമില്ലാന്നുറപ്പുമായി...
ഇനിയെന്താ ചെയ്യേണ്ടെ ഞാൻ..??
തിരിച്ചവളെയും മുറുകെപ്പിടിയ്ക്കണോ..??
അതോ കെട്ടുപിണഞ്ഞു കിടക്കുന്നയാ കൈകളെ മെല്ലെവിടീയ്ക്കണോ..??
അറിയില്ല.!
...എങ്കിലുമൊന്നറിയാം...
ഞാനെന്റെജീവിതത്തിൽ ഇതുപോലൊരവസ്ഥ നേരിട്ടിട്ടുണ്ടാവില്ല...
അതേ... എനിയ്ക്കെന്നെത്തന്നെ ചോർന്നുപോയൊരു സാഹചര്യവും ഇന്നോളം കൈവന്നിട്ടുമില്ല.!
ഓർക്കുമ്പോൾ ഒന്നുമെനിയ്ക്കു വിശ്വസിയ്ക്കാൻ കഴിയാത്തപോലെ...
...ഒരിയ്ക്കലെന്റെ ആജന്മശത്രുവായ്രുന്നവളാണ് ഇന്നെന്നെ വിടാതെ മുറുകെപ്പിടിച്ചിരിയ്ക്കുന്നത്.!
...ഒരിയ്ക്കലെന്നെ എല്ലാരുടേംമുന്നെ നാണംകെടുത്തിയവളാണ് ഇന്നെന്റെമാനത്തെ പൊതിഞ്ഞുപിടിച്ച
💬 Comments
View all comments