0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 8627

എന്റെ ഡോക്ടറൂട്ടി 29 Ente Docterootty Part 29 | Author : Arjun Dev

[ Previous Parts ] | [ www.kkstories.com ]



ആ നിമിഷം... എന്താ സംഭവിയ്ക്കുന്നതെന്നറിയാതെ ഞെട്ടിത്തരിച്ചു നിൽക്കാനേ എനിയ്ക്കുകഴിഞ്ഞുള്ളൂ...

എങ്കിലും കഴിഞ്ഞതെല്ലാമൊരു സ്വപ്‌നമായിമാറരുതേയെന്ന പ്രാർത്ഥനയോടെ, ഒന്നുമെന്റെ തോന്നലല്ലാന്നുറപ്പുവരുത്താനായി ഞാനൊരിയ്ക്കൽക്കൂടി നോക്കി;

...അതേ... മീനാക്ഷിയാണ്.!

എന്റെ പുറത്തു മുറുകിയിരിയ്ക്കുന്നത് അവൾടെ കൈകളാണ്...

എന്റെ നെഞ്ചിലമർന്നുഞെരിയുന്നത് അവളുടെ ശരീരമാണ്...

എന്റെ കാതുകളെ വലയംചെയ്തുകൊണ്ടിരിയ്ക്കുന്നത് അവൾടെതന്നെ ശ്വാസവുമാണ്.!

...അതേ... എല്ലാം യാഥാർഥ്യമാണ്...

തോന്നലുകൾക്കൊന്നും ഒരുസ്ഥാനവുമില്ലാന്നുറപ്പുമായി...

ഇനിയെന്താ ചെയ്യേണ്ടെ ഞാൻ..??

തിരിച്ചവളെയും മുറുകെപ്പിടിയ്ക്കണോ..??

അതോ കെട്ടുപിണഞ്ഞു കിടക്കുന്നയാ കൈകളെ മെല്ലെവിടീയ്ക്കണോ..??

അറിയില്ല.!

...എങ്കിലുമൊന്നറിയാം...

ഞാനെന്റെജീവിതത്തിൽ ഇതുപോലൊരവസ്ഥ നേരിട്ടിട്ടുണ്ടാവില്ല...

അതേ... എനിയ്ക്കെന്നെത്തന്നെ ചോർന്നുപോയൊരു സാഹചര്യവും ഇന്നോളം കൈവന്നിട്ടുമില്ല.!

ഓർക്കുമ്പോൾ ഒന്നുമെനിയ്ക്കു വിശ്വസിയ്ക്കാൻ കഴിയാത്തപോലെ...

...ഒരിയ്ക്കലെന്റെ ആജന്മശത്രുവായ്രുന്നവളാണ് ഇന്നെന്നെ വിടാതെ മുറുകെപ്പിടിച്ചിരിയ്ക്കുന്നത്.!

...ഒരിയ്ക്കലെന്നെ എല്ലാരുടേംമുന്നെ നാണംകെടുത്തിയവളാണ് ഇന്നെന്റെമാനത്തെ പൊതിഞ്ഞുപിടിച്ചിരിയ്ക്കുന്നത്.!

...എന്താണിതിന്റെയൊക്കെ അർത്ഥം..??

ഞാനാരോടാ ചോദിയ്ക്കേണ്ടേ..??

""...മോളേ..!!"""_ എത്രനേരം നീണ്ടുനിന്നെന്നറിയാതെ തുടർന്നയാ നിൽപ്പിൽനിന്നും ഞങ്ങടെ കണ്ണുതുറപ്പിച്ചത് അമ്മയുടെയാ വിളിയായ്രുന്നു...

ഉടനെയവൾ പിടിയയച്ചു...

തിരിഞ്ഞുനോക്കുമ്പോൾ സർവ്വരും കിളിപറന്നു ഞങ്ങളെയും നോക്കിനിൽക്കുവാണ്...

""...അതേ... ആളുകള്
നോക്കിനിൽക്കേ ഇത്രവല്യ സ്നേഹപ്രകടനോന്നും
വേണ്ടാട്ടോ..!!"""_ മീനാക്ഷിയുടെ കവിളിൽത്തട്ടിക്കൊണ്ട് അമ്മപറഞ്ഞതും എന്റെകണ്ണിലേയ്‌ക്കൊന്നു നോക്കിയശേഷം മീനാക്ഷി മുഖംകുനിച്ചു...

എന്തോ സംഭവിച്ചുപോയെന്ന ഞെട്ടലിനും പരിഭ്രാന്തിയ്ക്കുമിടയിലും
ചുണ്ടിൽവിരിഞ്ഞയാ
പുഞ്ചിരിയോ കണ്ണിൽനിറഞ്ഞയാ നീർത്തുള്ളികളോ മറഞ്ഞിരുന്നില്ല...

ചുറ്റുമൊന്നു കണ്ണോടിയ്ക്കുമ്പോൾ കണ്ണുകൾ ആദ്യമെത്തീത് തന്തക്കാർന്നോരുടെ മുഖത്തായ്രുന്നു...

പകുതിവെന്ത തന്തൂരികണക്കെ നിൽക്കുന്ന പുള്ളിയെക്കണ്ടപ്പോൾ എന്തെന്നില്ലാത്തൊരു സുഖം...

ഒരു സന്തോഷം.!

അതിനുമുന്നേ ഒരിയ്ക്കൽപ്പോലും പുള്ളിയുടെമുന്നിൽ അഭിമാനത്തോടെ അത്രയും നെഞ്ചുംവിരിച്ചുഞാൻ നിന്നിട്ടുണ്ടാവില്ല...

ഒപ്പം,

...തേങസ് ബ്രോ.! ന്ന ഭാവത്തിൽ പുള്ളിയെനോക്കിയൊന്നു

💬 Comments

View all comments