0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6520

ജോക്കുട്ടന്റമ്മയപ്പോൾ പറഞ്ഞതുകേട്ടതും
അറിയാതെയെന്റെ കണ്ണൊന്നുനിറഞ്ഞു... അവരുടെമനസ്സിലുള്ള എന്റെസ്ഥാനമറിയുമ്പോൾ ആകെവല്ലാത്തൊരു വീർപ്പുമുട്ടൽ...

""...അല്ലാ... കല്ല്യാണപ്പെണ്ണെന്ത്യേ..?? വന്നിട്ട് കണ്ടില്ലല്ലോ..??"""_ അങ്ങോട്ടുമിങ്ങോട്ടും വിശേഷംപറയുന്നതിനിടയിൽ
ചേച്ചീടച്ഛനാണതു ചോദിച്ചത്... അപ്പോഴാണ് ഞാനുമതു ശ്രെദ്ധിയ്ക്കുന്നത്...

...ഇല്ല.! കീത്തുമാത്രം
ഇത്രേന്നേരമായ്ട്ടും അങ്ങോട്ടേയ്ക്കൊന്നു വന്നിട്ടില്ല... ഞാനാകെ വല്ലാണ്ടായി... ഒന്നുമില്ലേലും അവൾടെ കല്യാണത്തിനേതോ നാട്ടീന്നുവന്നതല്ലേ... മനസ്സിൽ പ്രാകിക്കൊണ്ടാണേലും ഒന്നുവന്നിവടെ നിൽക്കാമായ്രുന്നില്ലേ..??

എന്നാൽ ഞാനെന്തെങ്കിലും പറയുംമുമ്പേ അമ്മ മറുപടികൊടുത്തിരുന്നു;

""...അവളിവിടെവിടെയോ ഉണ്ടായ്രുന്നു... കൂട്ടുകാരികളാരൊക്കെയോ വരുന്നുണ്ടെന്നും അവർക്കു വഴി പറഞ്ഞുകൊടുക്കട്ടേന്നും പറഞ്ഞ് തലങ്ങുംവിലങ്ങും നടക്കുന്നതുകണ്ടതാ..!!"""_ ശേഷം,

""...ഡീ കീത്തൂ..!!"""_ ന്നവളെ
നീട്ടിയൊന്നു വിളിയ്ക്കുവേംചെയ്തു... വിളിചെന്നു കുറച്ചുകഴിഞ്ഞതും റൂമിനുപുറത്തായവൾടെ
തലപൊന്തി... പിന്നെ നേരെ ഹോളിലേയ്ക്കുപോരുകയും വന്നപാടേ
തന്തേപ്പോലെതന്നെ അങ്കിളേന്നും വിളിച്ചടുത്തേയ്ക്കു ചെന്നൊരു പൊറാട്ട്നാടകവും നടത്തി... അപ്പോളച്ഛനവളെ ചേർത്തുപിടിച്ചു സ്നേഹം പ്രകടിപ്പിയ്ക്കുകയും മെലിഞ്ഞുപോയോന്നൊക്കെ ചോദിയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ടായ്രുന്നു... അതിനെല്ലാം ചിരിച്ചുകൊണ്ടോരോന്നു കൊഞ്ചിക്കൊഞ്ചി മറുപടികൊടുക്കുമ്പോൾ അവർക്കാർക്കും മനസ്സിലായില്ലേലും, അവൾടെയാ മുഖംകണ്ടതേ എനിയ്ക്കുറപ്പായ്രുന്നു; ഇതൊക്കെ വെറും കാട്ടിക്കൂട്ടൽമാത്രമാന്ന്... ഒന്നൂല്ലേലും ഞാനിന്നുമിന്നലേന്നുമല്ലല്ലോ ഇവളെയൊക്കെ കാണാൻതുടങ്ങീത്...

""...അതിങ്ങെടുത്തേ മോളേ..!!"""_ ഇടയ്ക്ക് ജോക്കുട്ടന്റച്ഛൻ ചേച്ചിയോടായിപ്പറഞ്ഞു... കേട്ടതും ചേച്ചി, കൊണ്ടുവന്നതിൽനിന്നുമൊരു ട്രോളിബാഗുതുറന്നു... എന്നിട്ടതിലേയ്ക്കു കയ്യിട്ടൊരു ജൂവലറിബോക്‌സെടുത്ത് അച്ഛന്റെകയ്യിലേയ്ക്കു കൊടുക്കുവേംചെയ്തു...
അച്ഛനതു കീർത്തുവിനുനേരെ നീട്ടി... കൂട്ടത്തിൽ,

""...ഇതു ഞങ്ങടെവക... ഇഷ്ടായൊന്നുനോക്കിയേ..!!"""_ ന്നൊരു ഡയലോഗും...

അത്രയുംവലിയ ജൂവലറിബോക്‌സുകണ്ടതും അതുവരെ ഇരുണ്ടുനിന്ന മുഖങ്ങളിലാകെയൊരു തെളിച്ചംനിറഞ്ഞത് ഞാൻകണ്ടു...

പലരുടേം മുഖത്തൊരമ്പരപ്പുമുണ്ട്...

""...അയ്യോ.! എന്തിനാ അങ്കിളേ ഇതൊക്കെ..??"""_ വിനീതകുലീനയായി അച്ഛന്റെമുഖത്തുനോക്കിയവൾ ചോദിച്ചതും ഞാൻ ചുറ്റുപാടുമൊന്നുനോക്കി;
ആ ഓസ്കാറ് ഇവടെവിടേലുമിരിയ്ക്കുന്നേൽ അതുമെടുത്ത് കയ്യിൽവെച്ചുകൊടുത്ത്
എങ്ങോട്ടേലുമിറക്കി വിടായ്രുന്നു...

എന്നാലും കനത്തിലൊന്നു കയ്യിൽതടഞ്ഞപ്പോൾ മറുകണ്ടംചാടാൻകാണിച്ച ആ മഹാമനസ്കതയേ... ആം.! പറഞ്ഞിട്ടുകാര്യമില്ല, സ്വർണ്ണമാന്നുപറഞ്ഞാൽ തീട്ടോംവാരി പോക്കറ്റിലിട്ടോണ്ടുപോണ ആ തന്തേടെമോളല്ലേ... അപ്പൊപ്പിന്നിതൊക്കെ സ്വാഭാവികം.!

""...അല്ലാതെപിന്നെ..?? ഞങ്ങടെമോളെ വെറുംകയ്യോടിറക്കിവിടാൻ പറ്റ്വോ ഞങ്ങൾക്ക്..??"""_ പറഞ്ഞുകൊണ്ടടുത്തേയ്ക്കുചെന്ന ചേച്ചിയുടമ്മ അവൾടെകയ്യിലിരുന്ന ജൂവലറിബോക്‌സ്തുറന്നു...
കൂടിനിന്ന സർവ്വരുടേം കണ്ണൊന്നു മഞ്ഞളിച്ചതപ്പോളായ്രുന്നു... ചെറിയൊരുമാലയോ മറ്റോ പ്രതീക്ഷിച്ചുനിന്ന എല്ലാവരും വലിയയാ നെക്ലേസ്കണ്ട് ഞെട്ടി... കൂട്ടത്തിൽ രണ്ടുവലിയ വളകളും... എല്ലാംകൂടെങ്ങനെപോയാലും ഒരു നാലഞ്ചുപവനെങ്കിലും വരും...

""...ഉം.! സൂപ്പറായ്ട്ടുണ്ട്...
മോൾക്കിതു നന്നായിചേരും... നാളെയൊരുങ്ങിയിറങ്ങുമ്പോ ഇതുങ്കൂടിയിട്ടോണ്ടിറങ്ങിക്കോട്ടോ..!!"""_ നെക്ലേസെടുത്ത് കീർത്തുവിന്റെ കഴുത്തിലേയ്ക്കു ചേർത്തുവെച്ചു ഭംഗിനോക്കിക്കൊണ്ട് ചേച്ചിയുടെയമ്മ ആരോടെന്നില്ലാതെപറഞ്ഞു... അതുകൂടികേട്ടതും കീർത്തുവിന്റെമുഖം വല്ലാതെവിടർന്നു...

""...ഇതെല്ലാംകൂടെടുത്തിട്ടാ ഇവളെക്കൊണ്ടെണീറ്റു നിയ്ക്കാമ്പറ്റോ..??"""_ എല്ലാം കണ്ടുംകേട്ടുംനിന്ന മാമൻ ശ്രീയോടായിചോദിച്ചു... എന്നാലതെല്ലാരും കേൾക്കണമെന്നൊരുദ്ദേശവും പുള്ളിയ്ക്കുണ്ടായ്രുന്നു...

""...ഓ.! എണീയ്ക്കാമ്പറ്റീലേല്

💬 Comments

View all comments