Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]
""...ഇനീപ്പൊ നെനക്കും നിന്റെകൂട്ടുകാർക്കും കുടിച്ചുകൂത്താടാൻവേണ്ടി വേറെ ഹോട്ടൽറൂമ് ബുക്കുചെയ്തു തരണമായ്രിയ്ക്കും..!!"""_ എന്നൊരുകുത്ത്... കേട്ടതും എനിയ്ക്കങ്ങടുപൊളിഞ്ഞു...
""...അതേ... എനിയ്ക്കിവരെയല്ലാണ്ട് വേറൊരുനായിന്റമോനേം വിളിക്കാനുമില്ല, വരുമെന്നു ഞാനാരോടും പറഞ്ഞിട്ടുമില്ല..!!"""_ എന്നുമാത്രംപറഞ്ഞിട്ട് നേരെ റൂമിലേയ്ക്കു കേറിപ്പോന്നു... സത്യത്തിൽ നല്ലവിറഞ്ഞു വരുന്നുണ്ടായ്രുന്നു... എന്നാലും പരമാവധി സംയമനം പാലിയ്ക്കുകയാണ്... തന്തേടെ തനിക്കൊണം ഞാനായ്ട്ട് പുറത്തേയ്ക്കു വരുത്തിയ്ക്കണ്ടല്ലോന്ന് കരുതിമാത്രം... ഒരക്ഷരംമിണ്ടാതെ അപ്പോഴെല്ലാം മീനാക്ഷിയും എനിയ്ക്കൊപ്പമുണ്ടായ്രുന്നു...
""...ദേ... ഇനിയവർടൊക്കെമുന്നെ എന്നെ ചുമ്മാചുമ്മാ കളിയാക്കിയാലുണ്ടല്ലോ... എന്റെവിധംമാറും... പറഞ്ഞേക്കാം..!!"""_ റൂമിൽകേറി ഉടുത്തുമാറാനുള്ള
ഡ്രെസ്സും ടവലുമെടുത്തു തിരിയുന്നതിനിടെയാർന്നൂ മീനാക്ഷീടെഭീഷണി...
""...അപ്പൊ നീ കളിയാക്കുന്നതോ..?? അതിനു കുഴപ്പമൊന്നൂല്ലേ..??"""
""...പോടാ... അതിനു ഞാനാരേം കളിയാക്കിയൊന്നൂല്ല..!!"""_ തുണികയ്യിൽപ്പിടിച്ച് ടവൽ തോളിലേയ്ക്കിട്ടുകൊണ്ടായ്രുന്നൂ അവൾടെമറുപടി...
""...ദേ... മുഖത്തുനോക്കി
കള്ളമ്പറഞ്ഞാ കണ്ണു ഞാനടിച്ചുപൊട്ടിയ്ക്കും...
നീ കീത്തൂനെ കളിയാക്കീലേ..??"""_ ഞാനവളെ രൂക്ഷമായിനോക്കി... എന്റെയാ ചോദ്യംകേട്ടതും അവൾക്കറിയാതെ ചിരിപൊട്ടുവായ്രുന്നു...
""...എടാ... അതുപിന്നെനിയ്ക്കു കൺട്രോളെയ്യാൻ പറ്റാഞ്ഞിട്ട് പറ്റിപ്പോയതാ... അവൾടെയാവരവും... കുഞ്ഞിനെ പിടിച്ചുമേടിയ്ക്കാനുള്ള ശ്രെമവുമൊക്കെ കണ്ടാപ്പിന്നെ ചിരിവരൂലേ..?? എന്നിട്ടും ഞാനടക്കിവെച്ചതാ... അപ്പഴാ ശ്രീക്കുട്ടനും മാമനൂടെ വെച്ചുചിരിച്ചത്... അതോടെന്റെ പിടിവിട്ടുപോയതാ...
അല്ല, നീയും ചിരിയടക്കുന്നുണ്ടായ്രുന്നല്ലോ..??
ഞാൻ കണ്ടായ്രുന്നു..!!"""
""...അതുപിന്നെ ചെക്കനെ തട്ടിപ്പറിയ്ക്കാൻ നോക്കുന്നകണ്ടപ്പോൾ... പിന്നെ ഞാഞ്ചിരിയ്ക്കുന്നതവള് കണ്ടില്ലാന്നുതോന്നുന്നു..!!"""
""...എന്നാരുപറഞ്ഞു..??
നീ ചിരിയ്ക്കുന്നതേ അവളുകണ്ടുള്ളൂ..!!"""_ പറഞ്ഞതും കോന്ത്രമ്പല്ലുകാട്ടി അവളുറക്കെ ചിരിയ്ക്കാൻതുടങ്ങി...
""...എടീ... ഒന്നുപയ്യെ ചിരിയ്ക്കടീ യെക്ഷീ... കല്യാണവീടാണ്... ആൾക്കാരുകേൾക്കും..!!"""_ ഞാൻ കയ്യുമോങ്ങിക്കൊണ്ട്ചെന്നതും അവളൊഴിഞ്ഞുമാറി...
""...അയ്യടാ.! നമ്മടെ ബെഡ്റൂമിൽ നമ്മളിഷ്ടമുള്ളതുചെയ്യും... അതിനിയാരു കേട്ടാലെന്താ..??"""_ പറഞ്ഞശേഷമെന്നെനോക്കി നാക്കുനീട്ടി കൊഞ്ഞനംകാണിച്ചുകൊണ്ടവൾ ബാത്ത്റൂമിലേയ്ക്കു കേറുവായ്രുന്നു...
അവളുകുളിച്ചിറങ്ങുന്നവരെ
ഫോണിലുംകുത്തിക്കൊണ്ട് ഞാൻബെഡ്ഡേലിരുന്നു...
കുറച്ചുകഴിഞ്ഞ് ഒരു
വെള്ളഫുൾസ്ലീവ് ടീഷർട്ടും ബ്ലാക്ക് ഹാഫ്സ്കർട്ടുമിട്ടവളിറങ്ങിവന്നു...
""...അതേ... പെട്ടെന്നു
കുളിച്ചേച്ചുവാ... എനിയ്ക്കു വെശക്കുവാ..!!"""_ തലയും തോർത്തിക്കൊണ്ട് കണ്ണാടിയുടെമുന്നിൽ നിന്നുകൊണ്ടവൾപറഞ്ഞു... അതിനൊന്നു മൂളിക്കൊണ്ട് ഞാനും കുളിയ്ക്കാനായിക്കേറി... കുളിച്ചിട്ടൊരുടീഷർട്ടും ഷോർട്ടുമിട്ടിറങ്ങുന്നവരെ അവളുമെന്നേയും കാത്തിരിപ്പുണ്ടായ്രുന്നു...
അങ്ങനെ മീനാക്ഷിയ്ക്കൊപ്പം താഴത്തേയ്ക്കിറങ്ങി വന്നപ്പോൾ ആകെമൊത്തം ബഹളം... ഡയനിങ്‌റൂമിൽ വന്നുനോക്കുമ്പോൾ
റെസ്റ്റെടുക്കാൻ പറഞ്ഞുവിട്ടവരെല്ലാം
വന്നിരുന്ന് പൂക്കുറ്റിവർത്താനം...
മാമനുംശ്രീയും അതിനിടയിലിരുന്ന് ബ്രെക്ഫാസ്റ്റ് കഴിയ്ക്കുന്നുമുണ്ട്...
""...ഹലോ... നിങ്ങളെ റെസ്റ്റെടുക്കാനായ്ട്ടല്ലേ ഞാങ്കൊണ്ടാക്കിയെ..??
എന്നിട്ടെന്റെ പിന്നാലേയിങ്ങു പോന്നോ..??"""_ ഞാനെല്ലാത്തിനേം മാറിമാറി നോക്കിയാണതുചോദിച്ചത്... സംഗതിയെല്ലാരും ഡ്രെസ്സൊക്കെ മാറിയാണ് പോന്നേക്കുന്നതെങ്കിലും ഇത്രേംദൂരം യാത്രചെയ്തുവന്നിട്ട് ഒന്നുവിശ്രമിയ്ക്കാത്തതിൽ എനിയ്ക്കൊരു വല്ലായ്കതോന്നി...
""...പിന്നേ... കല്യാണവീട്ടിൽവന്നിട്ടല്ലേ റെസ്റ്റെടുക്കുന്നത്... വന്നുവല്ലോം കഴിയ്ക്കാൻനോക്ക് ചെക്കാ..!!"""_ ശ്രീയുടെ പ്ലേറ്റിലേയ്ക്കെന്തോ കറിവിളമ്പിക്കൊണ്ട് ചേച്ചിപറഞ്ഞു... കുളിച്ചുസുന്ദരിയായി
💬 Comments
View all comments