0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6678

പിന്നേം ചേച്ചിയെ ചൊറിഞ്ഞു...

""...ഒന്നുപോടാ... പരിചയപ്പെട്ട അന്നുമുതൽ സിദ്ധുവെന്റെ കുഞ്ഞനിയൻ തന്നെയാ...
അല്ലേടാ സിദ്ധൂ..??"""_ ചേച്ചിയെന്റെ തോളിൽ ചുരണ്ടിക്കൊണ്ട് ചോദിച്ചതിന്,

""...അല്ലാണ്ട്പിന്നെ... ചേച്ചിയെന്റെ പിറക്കാണ്ടുപോയ ചേച്ചിയല്ലേ ചേച്ചീ..!!"""_ എന്നുപറഞ്ഞ് തിരിച്ചു സോപ്പിടാൻ നോക്കുമ്പോഴാണ്,

""...പിറക്കാണ്ടുപോയ ചേച്ചിയോ..?? അതിനുനിനക്കു പിറന്ന ചേച്ചിയുണ്ടല്ലോ..??"""_ ന്ന സ്വപ്നേച്ചിയുടെ സംശയംകേട്ടത്...

...ഊമ്പി.!

അപ്പോഴാണ് വായീന്നു വീണുപോയതിനെക്കുറിച്ച് ഞാൻ ബോധവാനാകുന്നത്... ഉടനെ വെട്ടിത്തിരിഞ്ഞുനോക്കീപ്പോൾ കണ്ടതോ
എന്നെ കലിതുള്ളി നോക്കിനിൽക്കുന്ന കീത്തുവേച്ചിയേം...

...ഈശ്വരാ.! ഇനിയിപ്പോൾ എന്തുപറയും..??_ എന്നുംകരുതി തലകറങ്ങി നിൽക്കുമ്പോഴാണ്,

""...അയ്യോ.! അതൊന്നുമവനെ ഓർമ്മിപ്പിയ്ക്കല്ലേ... അതൊക്കെയവൻ മറക്കാനാഗ്രഹിയ്ക്കുന്ന അദ്ധ്യായങ്ങളാ..!!"""_ എന്നുപറഞ്ഞ് മീനാക്ഷിയൊറ്റ ചിരിയായ്രുന്നു... കേട്ടതും എല്ലാംകൂടിയങ്ങു ചിരിയ്ക്കാനും തുടങ്ങി...

ഞാനാണേൽ അന്നേരമത്രയും നിന്നുരുകുവായ്രുന്നു... ഇങ്ങനെപോയാൽ കല്യാണത്തലേന്ന് കല്യാണപ്പെണ്ണിന്റനിയൻ പണ്ഡവും പണവുമായി നാടുവിട്ടൂന്നാവും നാളത്തെവാർത്ത...

""...എടീ... നിന്നെയൊക്കെ ഇവടെവിളിച്ചത് ഈ അടുക്കളേൽക്കിടന്ന് ചിരിച്ചുമറിയാനല്ല... വന്നേയിങ്ങട്..!!"""_ അതിനിടയിൽ പിടഞ്ഞടുക്കളേൽക്കേറിയ കീത്തു എന്നെയൊന്നു രൂക്ഷമായി നോക്കിയിട്ട് ശ്രുതിച്ചേച്ചിയോടൊറ്റ ചീറൽ...

""...അതല്ലടീ... ഇവിടെ നൈസാ... ഇവരുടെ കൂടെക്കൂടിയാൽ സമയംപോണതറിയൂല..!!"""_ എന്നായ്രുന്നു വർഷചേച്ചിയുടെ മറുപടി...

""...അതേന്നേ... ആ റൂമിൽപ്പോയി ചടച്ചിരിയ്ക്കുന്നേലും നല്ലത് ഇവർടെ വൈബിനൊപ്പം കൂടുന്നതാ... നീയും ഇവിടെ നിൽക്കന്നേ... നമുക്കെല്ലാർക്കൂടി പൊളിയ്ക്കാം..!!"""_ ശ്രുതിചേച്ചിയുംകൂടെ പറഞ്ഞതും കീർത്തുവിനാകെ അടിയായിപ്പോയി... സ്വന്തം കൂട്ടുകാരികൾ ഇങ്ങനെ കളംമാറ്റിചവിട്ടുമെന്ന് എന്റചേച്ചി സ്വപ്നത്തിൽപോലും ചിന്തിച്ചുകാണില്ല... അതിന്റെകൂട്ടത്തിൽ മീനാക്ഷിയുടെ ചിരികൂടായപ്പോൾ നാണംകെടാതിരിക്കാൻ എന്നാൽപ്പിന്നെ ഞാനുംകൂടി നിന്നേക്കാമെന്ന മട്ടിൽ അവളൊന്നടങ്ങിവന്നതാ... അപ്പോഴാണ്,

""...ഏയ്‌.! അതുവേണ്ട... കല്യാണപ്പെണ്ണ് കരിയുടേം പുകയുടേമിടയിലൊന്നും നിൽക്കണ്ട..!!"""_ എന്നേതോ കേശവമ്മാമന്റെ പെമ്പറന്നോത്തി കുത്തിവെച്ചത്... അയൽക്കൂട്ടം ചേച്ചിമാരുംകൂടെ അതേറ്റുപിടിച്ചു... അതോടെ,

""...എന്നാലൊരു കാര്യംചെയ്... കീത്തു റൂമിൽപ്പൊക്കോ... ഇവരിവടെ നിൽക്കട്ടേ... ഇവടത്തെ പരിപാടികഴിയുമ്പോൾ ഞാന്തന്നങ്ങട് പറഞ്ഞുവിട്ടോളാം..!!"""_ എന്നൊരു തീർപ്പുകൽപ്പിച്ചുകൊണ്ട് മീനാക്ഷിയിടയ്ക്കു കേറിയത്... അതുകേട്ടതും കീത്തുവിന് പൊളിഞ്ഞുകേറുവായ്രുന്നു... അല്ലേത്തന്നെ മീനാക്ഷിയെ മൂപ്പിയ്ക്കാൻ വേണ്ടിയാണ് കീത്തു മലപ്പുറത്തൂന്ന് ഫ്രണ്ട്സിനെയിറക്കീത്... എന്നിട്ടിപ്പൊ അവരെ അവളയച്ചോളാന്നു പറയുമ്പോൾ കീത്തൂന് സഹിയ്ക്കാമ്പറ്റോ..??!!

എന്നാൽ എന്തെങ്കിലും പറയുന്നതിന് മുമ്പേ ഏതോവല്യമ്മ,

""...അതേ... മീനുമോള് പറഞ്ഞതാണ് അതിന്റെശെരി..!!"""_ എന്നുകൂടിവെച്ചതും കീത്തു ചവിട്ടിക്കുലുക്കി ഇറങ്ങിയൊരു പോക്ക്... ഇവളിനി കല്യാണോം കോപ്പൊന്നുംവേണ്ടാന്നുവെച്ചു നേരേ ചെറുക്കന്റെ വീട്ടിൽചെന്ന് കേറുവോ..??

അപ്പോഴേയ്ക്കും,

""...എടാ... ചോറും കറികളുമൊക്കെ പന്തലിലേയ്ക്കു പോയിട്ടുണ്ട്... ഇതുകൂടി അങ്ങോട്ടേയ്ക്കെടുക്കാം... അല്ലാണ്ടിവടെയിരുന്നാൽ എല്ലാംകൂടി ടേസ്റ്റ്നോക്കി സാനംതീർക്കും..!!"""_ എന്നുപറഞ്ഞുകൊണ്ട്

💬 Comments

View all comments