0%

Chapter Title : എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6680

""...പിന്നെ ചോറുമുഴുവനും വേസ്റ്റായീന്നുമ്പറഞ്ഞ് എന്നെതെറീംവിളിച്ച് മാൻഡ്രെക്ക് നടക്കുന്നുണ്ട്..!!"""_ സ്വയമറിയാതെ ഞാൻ ഞാനായി...

""...അതുപിന്നെ പറയാണ്ടിരിയ്ക്കോ..?? എത്രപേർക്കുള്ള ചോറും കറിയുമാ ഈ ഇരിയ്ക്കുന്നെ..!!"""_ അതിനിടയിൽ അമ്മ പുള്ളിയെ സപ്പോർട്ടുചെയ്യാനൊരു ശ്രെമവുംനടത്തി...

""...അതിനു നിന്റെ പറച്ചിലുകേട്ടാ തോന്നുവല്ലോ നമ്മള് നിർബന്ധിച്ചു തീറ്റിച്ചതാന്ന്... അവർക്കിഷ്ടപ്പെട്ടത് വാങ്ങിക്കഴിച്ചതിന് ഇവനെന്തുപിഴച്ചു..?? ചോദിയ്ക്കുന്നവരോട് തരാമ്പറ്റില്ലാന്നു പറയാമ്പറ്റോ..?? പിന്നെ വരുന്നവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കൊടുക്കുന്നതല്ലേ ഒരു കല്യാണവീട്ടിലെ ഏറ്റവുംവലിയ സന്തോഷം..??"""_ ചെറിയമ്മയും വിട്ടില്ല...

""...എന്നാലും ഇനിയീ ചോറുംകറികളും മൊത്തം എന്തുചെയ്യൂന്നാ..?? വൈകിട്ടത്തേയ്ക്കുള്ളത് ഓർഡർ കൊടുത്തേക്കുവേമല്ലേ..??"""_ അമ്മയ്ക്കു വീണ്ടും ആശങ്കതന്നെ...

""...എല്ലാവർക്കും വീട്ടിൽപോയി കഴിയ്ക്കാൻ ഓരോ പൊതി കൊടുത്തുവിട്... ബാക്കിയുള്ളത് അടുത്തുള്ള വീടുകളിലും കൊണ്ടുകൊട്... ആ പിന്നേ... ഏഷ്യാഡ്‌ കൊടുത്തു വിടണ്ടാട്ടോ..!!"""_ എല്ലാംകേട്ടുകൊണ്ട് അങ്ങോട്ടേയ്ക്കുവന്ന മാമനാണതു പറഞ്ഞത്...

അങ്ങനെപിന്നെ ബാക്കിവന്ന ചോറും കറികളുമൊക്കെ അടുത്ത വീടുകളിലും മറ്റുമായി കൊടുത്തശേഷം നമ്മളും കഴിച്ചശേഷം ബാക്കിവന്ന ഏഷ്യാഡെടുത്ത് ഞാനും ചെറിയമ്മയുംകൂടി ഫ്രിഡ്ജിലേയ്ക്കു മാറ്റി...

ഉച്ചയ്ക്കത്തെ പരിപാടികളെല്ലാം കഴിഞ്ഞതോടെ പിന്നെ പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തതിനാൽ ചേച്ചിയും ജോക്കുട്ടനും മയങ്ങാനായി ചെറിയമ്മയുടെ വീട്ടിലേയ്ക്കുപോയി... ദൂരെയാത്ര കഴിഞ്ഞു വന്നതല്ലേ... ക്ഷീണം കാണും.! കൂട്ടത്തിൽ തക്കുടുവിനേം കൊണ്ടുപോയതോടെ വേറൊരു പണിയുമില്ലാതായ ഞങ്ങൾ കെട്ടിത്തീർത്ത സ്റ്റേജിനോടുചേർന്ന് പന്തലിലായി വട്ടംകൂടിയിരുന്നു വർത്താനം പറയാനുംതുടങ്ങി... അപ്പോഴേയ്ക്കും എന്റെ കാർന്നോരും ജോക്കുട്ടന്റച്ഛനുമായുള്ള പ്രശ്നമൊക്കെ കഴിഞ്ഞിരുന്നു... അവരോടൊപ്പം ചേച്ചിയുടച്ഛനുംചേർന്നു... അവരു മൂന്നാളും പിന്നേതൊക്കെയോ അമ്മാവന്മാരും കുറച്ചുമാറിയിരുന്നു കത്തിവെയ്ക്കുന്നതിനിടയിലാണ്,

""...അങ്കിളേ... അപ്പൊയിനി വൈകിട്ട് റിസെപ്ഷനേയുള്ളോ..??"""_ ന്ന് സ്വപ്നച്ചേച്ചി വിളിച്ചുചോദിയ്ക്കുന്നത്...

...ഉവ്വ.! ആ റിസപ്ഷനെങ്കിലും കിട്ടിയല്ലോന്നോർത്തിരിയ്ക്കുമ്പോഴാ റിസപ്ഷനേയുള്ളോന്ന്..!!_ കേട്ടതുമെനിയ്ക്കങ്ങടു പൊളിഞ്ഞുവന്നതാണ്... ആദ്യം പുള്ളീടെ ഫ്രണ്ട്സിനുമാത്രമായി ചെറിയൊരു ഫങ്ഷനാണ് പ്ലാൻചെയ്തിരുന്നത്... അവിടെന്ന് അമ്മയും ചെറിയമ്മയും മാമനുമൊക്കെ അങ്കംപിടിച്ചിട്ടാണ് പുള്ളിയീ റിസപ്ഷനെങ്കിലും സമ്മതിച്ചേ... അപ്പോൾപ്പിന്നെ അതുമാത്രമേയുള്ളോന്നു ചോദിച്ചാൽ കലിവരൂലേ..??

""...അതേ... റിസപ്ഷൻമാത്രമേ പ്ലാൻചെയ്തിട്ടുള്ളു മോളേ... അതിനുള്ള ഫുഡ് പുറത്തൂന്നു പറഞ്ഞേക്കുവാ... ഇപ്പൊയെത്തും..!!"""_ വർത്താനത്തിനിടയിൽ സ്വപ്നേച്ചിയുടെ സംശയത്തിന് മറുപടികൊടുക്കാനും കാർന്നോരു സമയംകണ്ടെത്തി...

...പുറത്തൂന്ന് ഫുഡ്ഡുവരുമെന്ന് ഊന്നിപ്പറഞ്ഞത് ഞാനിനിവീണ്ടും അടുക്കളേൽ കേറിക്കളഞ്ഞാലോന്നു പേടിച്ചിട്ടാണോ ആവോ..?? കണ്ണുതപ്പിയാൽ അവനോടി അടുക്കളേൽ കേറിക്കളയുമെന്നാവും പുള്ളീടെമനസ്സിൽ.!

അങ്ങനേമാലോചിച്ച് മൂപ്പീന്നിനെ പ്രാകിക്കൊണ്ടിരിയ്ക്കുമ്പോഴാണ്,

""...അപ്പൊയീ ഹൽദിയൊന്നുമില്ലേ..??"""_ ന്നുള്ള അടുത്തസംശയം വർഷേച്ചീടെ തൊളേളന്നുവന്നത്... എന്നാലതിനുള്ള മറുപടികൊടുത്തത് കീത്തുവാണ്;

""...ഹൽദിയല്ല... ദേ... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്... ഇനി

💬 Comments

View all comments