Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
നിന്ന് കോലങ്കെട്ടാതെ പോയി തുണിമാറുന്നുണ്ടോ നീ..??"""_ കുറേനേരമായി ഉപദേശിച്ചിട്ടും എന്റെ തീരുമാനത്തിന് യാതൊരുമാറ്റവും വരുന്നില്ലാന്നുകണ്ടപ്പോൾ ചേച്ചിപതിയെ ടോൺ മാറ്റിത്തുടങ്ങി...
""...നിങ്ങളിനി എത്രയൊക്കെക്കിടന്നു തുള്ളിയെന്നു പറഞ്ഞാലുംശെരി ഞാനിന്നിതിട്ടുതന്നേ പോകൂ..!!"""_ ഞാനും വിട്ടുകൊടുക്കാൻ തയ്യാറായില്ല...
അതുകേട്ടതും ചേച്ചിയുടെ മുഖമാകെ ചുവന്നുവീർത്തു...
""...എന്നാ നീ പോടാ... നീ പോയി നിന്റെ പെങ്ങടെ കല്യാണം കുളന്തോണ്ട്... പക്ഷേ അതുകാണാൻ ഞാനുണ്ടാവില്ല..!!"""_ എന്നുപറഞ്ഞ് അവരെന്റെനേരെ ചാടിയതും ഞാനൊന്നു ഞെട്ടി...
കണ്ണുചെരിച്ച് മീനാക്ഷിയുടെ മുഖത്തുനോക്കുമ്പോൾ അവൾടെ മുഖഭാവവും മറിച്ചായ്രുന്നില്ല...
""...നിങ്ങള് പിന്നെങ്ങോട്ടു പോണ്..??"""_ ആ ഞെട്ടലുമാറാതെ തന്നെ ഞാൻതിരക്കി...
""...ഞാനെന്റെ വീട്ടിപ്പോകുവാ... നീ നിന്റെ പെങ്ങടെ കല്യാണങ്കൂടാൻ വിളിച്ചതുകൊണ്ടാ ഞാൻവന്നത്... ആക്കല്യാണം നീ തന്നെ മുടക്കുവാണെങ്കിൽ പിന്നെന്തിനാ ഞാനിവിടെനിക്കണത്..??"""_ യാതൊരു ഭാവമാറ്റവുമില്ലാതെ എന്നോടങ്ങനെ ചോദിച്ചശേഷം ചേച്ചി മീനാക്ഷിയുടെനേരെ തിരിഞ്ഞു...
""...മീനൂ... പോയി ജോക്കുട്ടനോടിറങ്ങാൻ പറ... ഞങ്ങള് പോകുവാ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും എന്റെയും നിലവിട്ടു...
""...നിങ്ങക്കെന്താ പെണ്ണുംപിള്ളേ പ്രാന്തുണ്ടോ..??"""
""...ആടാ... പ്രാന്താടാ... പക്ഷേ എനിയ്ക്കല്ല... നിനക്ക്.! അല്ലേലാരും സ്വന്തംപെങ്ങടെ കല്യാണംമുടക്കാൻ നോക്കൂലാലോ..??!!"""_ ഞാൻ ചീറിയതിന്റെ ഇരട്ടിശബ്ദത്തിൽ അവര് തിരിച്ചുചീറിയതും ഞാനൊരു സംശയഭാവത്തിൽ അവരെനോക്കി...
""...അതിനിവടെ ആര് കല്യാണമ്മുടക്കാൻ നോക്കീന്നാ..??"""
""...പിന്നെ നീയീ കാണിയ്ക്കുന്നേന്റെ അർത്ഥമെന്താടാ..?? ഇങ്ങനെ കോലംകെട്ടിച്ചെന്ന് പിന്നെന്തു കാണിയ്ക്കാനാ നീ പോണേ..??"""_ ചേച്ചിയെന്നെ തുറിച്ചുനോക്കി ചോദിച്ചു...
""...ഞാനാർടേം കല്യാണമ്മുടക്കാനൊന്നും നോക്കുന്നില്ല... എന്നെ നാണങ്കെടുത്താൻ ആ പേട്ടത്തലയൻ കണ്ടിപിടിച്ചു കൊണ്ടുവന്നതല്ലേ ഈ സാമാനം..?? എന്നാപ്പിന്നെ ഇതിട്ടങ്ങേരെ നാറ്റിച്ചിട്ടേ കാര്യമുള്ളൂന്ന് ഞാനുമങ്ങട് കരുതി... അതിലെന്താ തെറ്റ്..??"""
""...ഒരു തെറ്റുമില്ല... നിനക്കു നിന്റിഷ്ടംപോലെ ചെയ്യാം... പക്ഷേ നീയീ കാണിയ്ക്കുന്നതിനൊപ്പം നാണങ്കെടുന്നത് നിന്റെ പെങ്ങളുംകൂടിയാണെന്ന് ഓർക്കുന്നത് നന്നായ്രിയ്ക്കും... നല്ലൊരുദിവസമായ്ട്ട് അതിനേം കരയിപ്പിയ്ക്കാനാണോ നിന്റെഭാവം..??"""_ അവരെന്റെ മുഖത്തുനോക്കി അങ്ങനെചോദിച്ചതും, ആ ഒറ്റ ഡയലോഗിൽ ഞാനൊന്നു സ്റ്റക്കായി...
...അത്രേംനേരം ഞാനങ്ങേരെക്കുറിച്ച് മാത്രമേ ഓർത്തിരുന്നുള്ളൂ...
...പക്ഷേ കീത്തു.!
എത്രയൊക്കെ വെറുപ്പുകാട്ടിയാലും ഞാൻകാരണം അവള് കരയുകയെന്നത്...
ആ ചിന്ത മനസ്സിലേയ്ക്കുവന്നതും എന്റെയുള്ളിലെ പ്രതികാരഭാവത്തിനൊരു കോട്ടംതട്ടി...
അത് മണത്തറിഞ്ഞതുപോലെ ചേച്ചി വീണ്ടും സെന്റിമോഡിലേയ്ക്കു വന്നു...
""...സിദ്ധൂട്ടാ... മോൻ... മോനൊന്നാലോചിച്ചു നോക്കിയേ... നമ്മളുകാരണം അവളുടെ മനസ്സ് നീറുന്നത്..?? വേണ്ടടാ മോനെ... നല്ല കൊച്ചല്ലേ... അച്ഛനോടെന്തു വഴക്കുണ്ടെങ്കിലും നമ്മക്കതു പിന്നീടുതീർക്കാം... ഇപ്പൊവേണ്ട... ഇപ്പൊ നമ്മള് അവളെക്കുറിച്ചുമാത്രം ചിന്തിച്ചാൽ മതി... അതുകൊണ്ട് മോൻപോയി റെഡിയാവ്..!!"""_ ചേച്ചി പതുക്കെയെന്റെ കോട്ടിന്റെബട്ടൻസൊക്കെ നേരെയിടാൻ നോക്കി...
""...റെഡിയാവാനോ..?? എന്തിട്ടുറെഡിയാവാൻ..?? ഈ കോപ്പിട്ടോണ്ടോ..?? അതിനെന്റെ പട്ടിവരും... ഞാനേ... ഞാനെന്റെ പെങ്ങടെകല്യാണത്തിനാ പോകുന്നത്... അല്ലാതങ്ങേർടെ തന്തേടെ ബിസിനസ്മീറ്റിനല്ല..!!"""
""...ശെരി വേണ്ട... കോട്ടിടണ്ട... ബാക്കിയുള്ളതിട്ടാൽ മതി..!!"""_
💬 Comments
View all comments