0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6781

ചേച്ചിവീണ്ടും ഓഫർവെച്ചു...

പിന്നെ ഞാൻവിടോ...

""...ചേച്ചിയിതൊന്നു
നോക്കിയേ... കോട്ടില്ലാതെ ഇതെങ്ങനായിടുന്നേ..?? ഇത് കോട്ടിന്റൊപ്പം മാത്രേ ചേരൂ..!!"""_ ഞാനിട്ടിരുന്ന ഷർട്ടും പാന്റ്സും ചൂണ്ടിക്കാണിച്ച് പറഞ്ഞു...

""...ശെരി വേണ്ട... ഇതിടണ്ട... എന്നാ നീ വേറൊരെണ്ണമെടുത്തിട്..!!"""

""... അതുപിന്നെ എന്റെപെങ്ങടെ കല്യാണത്തിനു ഞാൻ പഴേതിട്ടുപോകാനോ..?? അതങ്ങു പള്ളീച്ചെന്നു പറഞ്ഞേച്ചാ മതി... എനിയ്ക്കു പുതിയ ഡ്രെസ്സുവേണം... അല്ലേലും എന്റെചേച്ചീടെ കല്യാണത്തിന് മുണ്ടുടുത്തല്ലാതെ ഞാമ്പോവൂല... എനിയ്ക്കു മുണ്ടെടുത്താൽമതീന്ന് ആ പേട്ടത്തലയനോട് ഞാനൊരായിരം പ്രാവശ്യമ്പറഞ്ഞതാ... അതുകൊണ്ട് അങ്ങേരോടുപറഞ്ഞ് എനിയ്ക്കിപ്പോത്തന്നെ മുണ്ടുംഷർട്ടും മേടിച്ചുതരാമ്പറ... ഇല്ലെങ്കി ഞാനീക്കോലത്തിൽ പോവും... അല്ലാണ്ട് കറവക്കാരനെപ്പോലെ പോവാനാണെങ്കിൽ അതിനങ്ങേരുണ്ടല്ലോ... അതുമതി..!!"""_ ചേച്ചിയുടെ മുഖത്തേയ്ക്കു നോക്കാതെ ഞാനും വാശിയോടെ നിന്നു....

അതുകേട്ടതും ചേച്ചി പെട്ടെന്നെന്തോ ആലോചിച്ചശേഷം പുറത്തേയ്ക്കു പാഞ്ഞൊരു പോക്ക്...

പിന്നെ തിരിച്ചുവന്നത് വലിയൊരു ബോക്സുമായ്ട്ടാണ്...

തുറന്നപ്പോൾ ഒരു കറുത്തകുർത്തയും കസവുമുണ്ടുമാണ്...

""...നിനക്കീ കോട്ടുമിട്ട് പോണതല്ലേ പ്രശ്നം..?? ഇതിടുന്നേല് വേറെ പ്രശ്നമൊന്നുമില്ലല്ലോ... മ്മ്മ്.! പോയിട്ടിട്ടുവാ..!!"""_ ബോക്സോടുകൂടി അതെന്നെയേൽപ്പിച്ച ശേഷം ചേച്ചിപറഞ്ഞതും,

""...അല്ല.! ഇതിപ്പോളെവടന്നാ..??"""_ ന്ന് ഞാനൊരങ്കലാപ്പോടെ വാതുറന്നു...

""...എവിടുന്നാന്നറിഞ്ഞാലേ നീയിടുവൊള്ളോ..??""'_ ചേച്ചി ചെറിയൊരു കലിപ്പിൽത്തന്നെ ചോദിച്ചു...

""...അല്ല... നിങ്ങടെ കെട്ട്യോന്റെ പഴന്തുണി വല്ലതുമാണോന്നറിയാൻ ചോദിച്ചതാ... മരണം പലവിധമുണ്ടേലും ചൊറിപിടിച്ച് ചത്തൂന്ന് പത്രത്തിൽവന്നാ കുടുംബത്തിനു നാണക്കേടാ..!!"""_ കുർത്തയെടുത്ത് പൊക്കിനോക്കി പ്രൈസ്ടാഗിന്റെഭാഗം കൈകൊണ്ട് മറച്ചശേഷം ഞാനൊന്നു കിലുത്തിയതും,

""...പ്ഫാ..!!"""_ ന്നൊരാട്ടായ്രുന്നു...

ആ ആട്ടില് അവരുടെ പല്ലൂരിത്തെറിച്ച് കണ്ണിൽ കുത്തിക്കൊള്ളാഞ്ഞത് എന്റെഭാഗ്യം...

""...ദേ... ഞാനാകെ പിടിവിട്ടുനിൽക്കുവാ... മര്യാദയ്ക്ക് ഇതുമിട്ടിറങ്ങിവന്നോ... അല്ലേ... ചെവിയ്ക്കല്ലടിച്ചു ഞാൻ പൊട്ടിയ്ക്കും... കൊറേ നേരായവൻ...""""_ പറഞ്ഞു മുഴുവിച്ചില്ല, അതിനുമുന്നേ ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടൻസുകൾ ചറപറേയഴിഞ്ഞു...

ഇനിയുമെന്തേലും നിന്നുമൊണച്ചാൽ അവരന്നത്തെപ്പോലെ വാക്കത്തിയുമെടുത്ത് ചാടിയാലോന്നുള്ള പേടിയുള്ളതുകൊണ്ട് പിന്നൊരക്ഷരം മിണ്ടാൻ ഞാൻകൂട്ടാക്കിയില്ല...

അതിനിടയിൽ ചേച്ചിയുടെ മൂഡ്മാറ്റാനായി മീനാക്ഷിയും ശ്രമിയ്ക്കുന്നുണ്ടായ്രുന്നു...

കൂട്ടത്തിലവളാ ഡ്രെസ്സിനെക്കുറിച്ചു ചോദിച്ചതിന്,

""...അതുപിന്നെന്തായാലും ഇങ്ങോട്ടേയ്ക്കു വരുവല്ലേ... അപ്പൊപ്പിന്നെ എന്റനിയനെന്തേലും തരണമല്ലോന്നുവെച്ച് കൊണ്ടുവന്നതാ... തിരക്കിനിടയിൽ തരാൻ മറന്നുപോയെന്നേയുള്ളൂ..!!"""_ ചെറിയൊരു ഗൗരവത്തോടെയാണ് പുള്ളിക്കാരിയതു പറഞ്ഞതെങ്കിലും ആ വാക്കുകളിൽ, അപ്പോഴുള്ള ചേച്ചിയുടെനോട്ടത്തിൽ അവർക്കെന്നോടുള്ള സ്നേഹത്തിന്റെ ആഴമെത്രയാന്നുള്ള മറയൊഴിഞ്ഞുനിന്നു...

""...അപ്പൊ ഇവനുമാത്രേയുള്ളോ..??"""_ അതിനിടയിലും മീനാക്ഷിയുടെ പരാതിവന്നപ്പോൾ,

""...കിടന്നുപിടയണ്ട... വന്നിട്ടെടുത്തുതരാം..!!"""_ എന്നൊരു ഡയലോഗായ്രുന്നു ചേച്ചി...

അതിനവള് ചമ്മിയൊരു ചിരിചിരിയ്ക്കുമ്പോൾ,

""...ഇഹ്.! ഇങ്ങനേം രണ്ടെണ്ണം..!!"""_ എന്നും പിറുപിറുത്തുകൊണ്ട് ചേച്ചി പുറത്തേയ്ക്കിറങ്ങി...

എന്നിട്ടൊന്നു നിന്നശേഷം,

""...അതേ... ഇനീം രണ്ടൂടെ തട്ടീംമുട്ടീമിരിയ്ക്കാതെ പെട്ടെന്നിറങ്ങി വാ... സമയമാവുന്നു..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും ഞാനുമവളും ചൂളിയഭാവത്തിൽ മുഖത്തോടുമുഖം നോക്കി...

""...എന്നാ നീപോയി റെഡിയാവ്... ഞാനിവടെയിരിയ്ക്കാം..!!"""_ പെട്ടെന്നു വിഷയംമാറ്റാനെന്നോണം അങ്ങനെപറഞ്ഞ് മീനാക്ഷി ബെഡ്ഡിലേയ്ക്കിരുന്നു...

ഞാനുടനേ അവിടെനിന്നുതന്നെ ഷർട്ടഴിച്ചുമാറ്റി കുർത്ത തലവഴിയേയിട്ടു...

💬 Comments

View all comments