Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
എന്നിട്ട് പാന്റ്സിന് മുകളിലൂടെ മുണ്ട് വലിച്ചുടുത്തു...
ശേഷം അകത്തേയ്ക്കു കയ്യിട്ട് പാന്റ്സ്കൂടി വലിച്ചൂരിയതും അത്രയുംനേരം എന്നേംനോക്കിയിരുന്ന മീനാക്ഷി പെട്ടെന്ന് മുഖം കുനിച്ചുകളഞ്ഞു..
""...ഹലോ... ഹലോ... ആ രാജീവിന്റെമോള് മീനാക്ഷിയല്ലേടീ നീ..?? ആ നെനക്കിത്രേം നാണഞ്ചേരൂല... മര്യാദയ്ക്കിരുന്നോ... ഇല്ലേലിടിയ്ക്കും ഞാനെടുത്തിട്ട്..!!"""_ ഞാനതുപറഞ്ഞതും അവളെന്നെ തുറിച്ചൊരു നോട്ടംനോക്കി...
""...ഏതോ ഊളസീരിയലുങ്കണ്ടിട്ട് ഇറങ്ങിയേക്കുവാ അവള്... നാണമ്പോലും.! അതേ... ഓരോരുത്തർക്കോരോ ഭാവങ്ങള്ചേരും... അതേ ചെയ്യാവൂ..!!"""_ അവൾടെ നോക്കിപ്പേടിപ്പീരൊന്നും മൈൻഡാക്കാതെ ഞാൻനിന്ന് മുറുമുറുത്തതും,
""...ഓഹോ.! അങ്ങനാണേൽ നീയുമാവേഷം മാറ്റണ്ടായ്രുന്നൂ... നെനക്കുമതേചേരൂ... ഓഡിറ്റോറിയത്തിനു മുന്നേക്കൊണ്ടുവെച്ചാൽ കല്യാണത്തിന് കണ്ണുതട്ടൂല..!!"""_ ന്ന് അവളും ബെഡ്ഡിലിരുന്ന് ചിലുത്തു...
""...ഏഹ്.! എന്റെചേച്ചീടെ കല്യാണത്തിന് ഓസിനുവന്നുകേറിയ നീ, എന്നെ കളിയാക്കുന്നോ..??"""_ അതുകേട്ടതും എന്റെ ഭാവമങ്ങട് മാറി...
ചില പോമറേനിയൻ പട്ടികളെ കുളിപ്പിയ്ക്കാൻ പിടിയ്ക്കുമ്പോൾ അവറ്റോള്നിന്ന് മുറുവുമ്പോലെ മുരണ്ടുകൊണ്ട് ചാടിയവൾടെ മേത്തേയ്ക്കുകേറി...
""...എന്റെ ടെറിട്ടറീൽ വലിഞ്ഞുകേറീട്ട് നീ കോമഡിപറയുന്നോ..??"""_ എന്നുഞ്ചോദിച്ച് ഞാനവളെ കട്ടിലിലേയ്ക്കു മലർത്തിയിട്ടിട്ട് ഇടുപ്പിനിരുവശത്തുമായി മുട്ടുകുത്തിനിന്ന്,
""...പറേടീ... വേറെ കോമഡിപറേടീ... കേക്കട്ടെടീ..!!"""_ എന്നുമ്പറഞ്ഞ് ഞാനവളെ ചൊറിയുന്നേരം,
""...സിത്തൂ... മേത്തൂന്ന് മാറടാ... സാരിചുളിയുമേ... ഞാനിതൊരുവിധം ഒപ്പിച്ചുവെച്ചേക്കുവാ..!!"""_ എന്നുംകീറിക്കൊണ്ട് അവളെന്നെത്തള്ളി കട്ടിലിലേയ്ക്കിടാൻ നോക്കി...
എവടെ അനങ്ങുന്നു...
""...കണ്ടോ... സിദ്ധുവൊന്ന് നെഞ്ചുംവിരിച്ചു നിന്നാൽ അവടെത്തീരാനുള്ളതേയുള്ളൂ മീനാക്ഷി..!!"""_ അങ്ങനെയിരുന്ന് മാസ് ഡയലോഗടിയ്ക്കുമ്പോളാണ് അവള് ഏന്തിവലിഞ്ഞെന്റെ കവിളിലൊരു മുത്തംതന്നത്...
ആ ഇളംചൂടുള്ള ചുണ്ടുകളെന്റെ കവിളിൽ പതിഞ്ഞതും ഞാനൊന്നുഞെട്ടി...
ഉടനെ അവളെന്നെ തള്ളി ബെഡ്ഡിലേയ്ക്കിട്ടു...
എന്നിട്ടൊരാക്കിയ ചിരിയോടെ,
""...ദേ സിത്തുവും ഇത്രേയുള്ളൂ..!!"""_ ന്ന് പറഞ്ഞ് ഒരാക്കിയ ചിരിചിരിച്ചു...
എന്നാലപ്പോഴും എനിയ്ക്കൊന്നുമങ്ങട് കത്തിയിരുന്നില്ല...
ശേഷം ഒന്നുലഞ്ഞ സാരിയുടെ ഞൊറിവൊക്കെ ശെരിയാക്കുമ്പോൾ ഞാനും ബെഡ്ഡിൽനിന്നുമെഴുന്നേറ്റു...
അപ്പോഴേയ്ക്കും
താഴെനിന്നും പിന്നേം ചേച്ചിയുടെ വിളിവന്നു...
പിന്നധികംചവിട്ടാതെ ഞാൻവേഗത്തിൽ ഡ്രസ്സൊക്കെ ശെരിയാക്കി കണ്ണാടിയിൽനോക്കി താടിയും മുടിയുമൊക്കെ ഒതുക്കി...
""...സംഭവമൊക്കെ സെറ്റാട്ടോ... ബ്ലാക്ക്കളർ നന്നായിച്ചേരുന്നുണ്ട് നെനക്ക്... പക്ഷെ ഒരു വാച്ച്കൂടിയുണ്ടായ്രുന്നേൽ പൊളിച്ചേ.."""_ എന്നെ നോക്കിനിന്ന് അഭിപ്രായംപ്രകടിപ്പിച്ച് കഴിയുന്നതിനുമുന്നേ എന്തോ ആലോചിച്ചയവൾ വാക്കുകൾമുറിച്ചു...
""...എന്റേലൊരു യൂണിസെക്സ് വാച്ചുണ്ട്... ബ്ലാക്ക്സ്ട്രാപ്പാണ്... അതുകൂടിയാവുമ്പോൾ സംഗതികിടുക്കും... നോക്കട്ടേ..!!"""_ പെട്ടെന്നോർത്തെടുത്തപോലെ അങ്ങനേമ്പറഞ്ഞിട്ടവൾ അലമാരയും കബോഡുമൊക്കെ അരിച്ചുപെറുക്കാനായി തുടങ്ങി...
ഒടുക്കമൊരു ബ്ലാക്ക്സ്ട്രാപ്പ്ഡായ വാച്ചുമായിത്തന്നെയാണ് ആള് പൊന്തിയത്...
""...ഇതാ... ഇതുകൂടി കെട്ടിയ്ക്കോ... സംഭവമെറിയ്ക്കും... എന്നിട്ടു പെട്ടെന്നിറങ്ങാന്നോക്ക്..!!"""_ വാച്ചെന്റെകയ്യിൽ തന്നിട്ട് അതുമ്പറഞ്ഞവൾ ഒരിയ്ക്കൽക്കൂടി കണ്ണാടിയിൽ അടിമുടിനോക്കി...
""...എടാ... എനിയ്ക്കും കുഴപ്പമൊന്നുമില്ലല്ലോ... ഓക്കേയല്ലേ..??"""_ വയറ്റിന്റെവശത്തെ സാരിയൊതുക്കുന്നതിനിടയിൽ അവൾ എന്റെമുഖത്തേയ്ക്ക് ഒന്നുകൂടിനോക്കി...
""...പൊളിച്ചിട്ടുണ്ട്..!!"""_ കണ്ണൊന്നിറുക്കിക്കാട്ടി ഞാനതു പറയുമ്പോൾ പെണ്ണ് അത്ഭുതത്തോടെ എന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ നിന്നുപോയി...
സാധാരണ കേട്ടുകേൾവിപോലുമില്ലാത്ത പ്രതികരണമാണല്ലോ ഇപ്പൊ പുറത്തുവന്നത്...
""...ശെരിയ്ക്കും..??"""_ അവൾ നാണത്തോടെ മുഖമൊന്നു
💬 Comments
View all comments