Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
താഴ്ത്തിചോദിച്ചു...
ഞാനതിനൊന്നു തലകുലുക്കിയശേഷം,
""...ഡീ... ഒരു കിസ്സുങ്കൂടി തര്വോ..??"""_ ന്ന് മുഖത്തെ കള്ളത്തരമൊതുക്കിക്കൊണ്ട് ചോദിച്ചതും,
ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്ത ചോദ്യമായതിനാൽ അതുകേട്ടതും മീനാക്ഷിയുടെ മുഖത്തൊരു ഞെട്ടലുകണ്ടു; ഇനിയിതിവനല്ലേന്ന ഭാവത്തിൽ...
അവളങ്ങനെ എന്റെമുഖത്തുനോക്കി തരിച്ചുനിൽക്കുമ്പോഴാണ് ചേച്ചിയുടെ അടുത്തവിളി;
""...മീനൂ... ആ ചെക്കനിതുവരെ അണിഞ്ഞുകഴിഞ്ഞില്ലേടീ..??"""
""...കഴിഞ്ഞു... കഴിഞ്ഞു... വരുവാ ചേച്ചീ..!!"""_ അതിനുമറുപടി അങ്ങനെയവൾ വിളിച്ചുപറഞ്ഞിട്ട്, എന്നോടു താഴേയ്ക്കുപോവാമെന്ന് ആംഗ്യവും കാണിച്ചിറങ്ങി...
...പിന്നാർക്കു ബലിയിടാനാണ് ഞാനവടെനിൽക്കുന്നത്..??
ചമ്മിവലിഞ്ഞ മുഖത്തോടെ ഞാനും കൂടെയിറങ്ങി...
...വാവിട്ടൊരുമ്മ ചോദിച്ചുംപോയി... അവളാണേൽ തന്നതുമില്ല...
ആകെ
നാണക്കേടായല്ലോന്നമട്ടിൽ സ്റ്റെയറിറങ്ങുമ്പോഴാണ്,
""...ഓഡിറ്റോറിയത്തിലെത്തിയാപ്പിന്നെ നമുക്കൊത്തിരി സമയമുണ്ടാവും..!!"""_ ന്നവൾ മെല്ലെപ്പറഞ്ഞത്...
""...എന്തിന്..??"""_ എനിയ്ക്കാദ്യം കാര്യംപിടികിട്ടിയില്ല...
""...അല്ലാ... സെൽഫിയെടുക്കാനേ..!!"""_ അത് പറയുമ്പോൾ അവൾടെ മുഖത്തൊരു നാണംകലർന്ന കള്ളപ്പുഞ്ചിരിയുണ്ടായ്രുന്നു...
...സെൽഫിയെടുക്കാനോ..?? അതിനു ഞാൻ സെൽഫിയൊന്നും ചോദിച്ചില്ലാല്ലോ.!
മനസ്സിലങ്ങനെ പിറുപിറുത്തുകൊണ്ട് നടക്കുന്നതിനിടയിൽ മീനാക്ഷി പിന്നേം തിരിഞ്ഞുനോക്കി...
എന്തോ ഒരു കള്ളത്തരം മുഖത്തുനിന്നും വായിയ്ക്കാമെങ്കിലും അവളെന്താണ് ഉദ്ദേശിച്ചതെന്നുമാത്രം പിടികിട്ടീല...
അങ്ങനെ ഹോളിൽനിന്നും സിറ്റ്ഔട്ടിലേയ്ക്ക് ഇറങ്ങിയപ്പോൾത്തന്നെ അലങ്കരിച്ച ഇന്നോവയുടെ പുറത്തായിനിന്ന കാർന്നോരെ ഞാൻകണ്ടു...
അതോടെന്റെ ബാക്കിയുള്ള സംശയങ്ങളെല്ലാം തീർന്നു...
പിന്നെ പുള്ളിയുമൊട്ടും മോശമൊന്നുമായ്രുന്നില്ല...
ഒരു ബ്ലാക്ക് കോട്ടും പാന്റ്സുമൊക്കെയിട്ട് മിഴുമിഴാനിൽക്കുന്ന പുള്ളിയെക്കണ്ടതും ഞാനറിയാതെ ചിരിച്ചുപോയി...
""...എന്താടാ..??"""_ ഞാൻ ചിരിയ്ക്കുന്നതുകണ്ടതും എന്റെ കൈത്തണ്ടയിൽ മെല്ലെച്ചുരണ്ടിക്കൊണ്ട് മീനാക്ഷിതിരക്കി...
""...ദേ കൊട്ടവെയ്ലത്ത് ടാർപ്പയൊക്കെച്ചുറ്റിയൊരു ക്രിഷ് നിൽക്കുന്നു..!!"""_ ചിരിയടക്കാനായി മാക്സിമം പണിപ്പെട്ടുകൊണ്ട് ഞാനതുപറയുമ്പോഴാണ് മീനാക്ഷി പുള്ളിയെ ശ്രെദ്ധിയ്ക്കുന്നത്...
കണ്ടപാടേ,
""...എടാ പട്ടീ... ചിരിപ്പിയ്ക്കാതടാ..!!"""_ ന്നുമ്പറഞ്ഞ് അവളെന്റെ തോളിനിട്ടൊരു തല്ലുംതന്നു...
അപ്പോഴേയ്ക്കും ഏറെക്കുറെയെല്ലാരും വീട്ടിനു പുറത്തിറങ്ങിയിരുന്നു...
കുറേയെണ്ണം മുറ്റത്തും ബാക്കികുറേ പോർച്ചിലും പിന്നെക്കുറേ ഗേയ്റ്റിനടുത്തുമൊക്കെയായി അത്തമിട്ടപോലെ നിൽക്കുവാണ്...
...വിളിച്ചിട്ടൊക്കെ കെട്ടിയൊരുങ്ങി പോന്നതാണോന്ന് തമ്പുരാനറിയാം.!
മനസ്സിലങ്ങനേം പിറുപിറുത്തുകൊണ്ട് നിൽക്കുമ്പോഴാണ് ശ്രീക്കുട്ടൻ എന്റെനേരെ പാഞ്ഞടുത്തത്...
""...നീയിതിത്രേന്നേരം എവടെപ്പോയി കിടക്കുവായ്രുന്നെടാ... കുറേനേരായ്ട്ട് നിന്റെ തന്തയവടെക്കിടന്ന് കയറുപൊട്ടിയ്ക്കുന്നു..!!"""_ വന്നപാടേ ശബ്ദമമർത്തിപ്പിടിച്ച് എന്നോടൊന്നു ചാടിയിട്ട് കാർന്നോരുടെ നേരേതിരിഞ്ഞു;
""...വല്യച്ഛാ... സിത്തുവെത്തി... എന്നാലിറങ്ങിയാലോ..??"""_ അവൻ വിളിച്ചുചോദിച്ചു...
""...എടാ... അപ്പൊ നെനക്കുമാത്രേ കോട്ടെടുത്തു തന്നുള്ളോ..??"""_ അതിനിടയിൽ ശ്രീക്കുട്ടനെ ഉഴിഞ്ഞൊന്നു നോക്കിക്കൊണ്ടാണ് മീനാക്ഷി പതിയെന്നോടു തിരക്കീത്...
...ശെരിയാണല്ലോ... അവനൊരു ചന്ദനനിറത്തിലുള്ള ഷർട്ടും കസവുമുണ്ടുമുടുത്താണ് നിൽക്കുന്നത്.!
ഞാനുമാലോചിച്ചു...
എന്നാലവൾക്കെന്തേലും മറുപടി കൊടുക്കുന്നതിനു മുന്നേ ശ്രീക്കുട്ടൻ തിരിഞ്ഞു;
""...എടാ... നിങ്ങള് രണ്ടാളുങ്കൂടി ആ വണ്ടീൽക്കേറിയ്ക്കോ... അതാണാദ്യമ്പോണത്..!!"""_ കാർന്നോര് ചാരിനിന്ന വണ്ടി ചൂണ്ടിക്കൊണ്ടവൻ പറഞ്ഞപ്പോൾ,
...ഉഫ്.! ഇനി ഇയാളേം മുട്ടിയുരുമ്മി പോണോല്ലോ... കോപ്പ്.!
എന്നും പ്രാകിക്കൊണ്ടാണ് ഞാൻ മീനാക്ഷിയ്ക്കൊപ്പം ആ വണ്ടിയുടടുത്തേയ്ക്കു നടന്നത്...
കീത്തുവും ഫ്രണ്ട്സുമൊക്കെ ഒരുങ്ങാനുള്ളതുകൊണ്ട് നേരത്തേതന്നെ ഓഡിറ്റോറിയത്തിലേയ്ക്കു പോയിട്ടുള്ളതിനാൽ അമ്മയും ചെറിയമ്മയും മാത്രമേ ആ വണ്ടിയിലുണ്ടാവൂ.!
💬 Comments
View all comments