0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6795

...മ്മ്മ്.! ചെറിയമ്മയും മീനാക്ഷിയുമുണ്ടല്ലോ... അഡ്ജസ്റ്റ്ചെയ്യാം.!

എന്ന മനോഭാവത്തിൽ ഞാനും എന്നെ ചുറ്റിപ്പറ്റി മീനാക്ഷിയും വണ്ടിയ്ക്കരികിലെത്തീതും എന്നെക്കണ്ട തന്തേടെ മുഖമങ്ങട്കടുത്തു...

പുള്ളിയുടനെ ചാടി വണ്ടീൽക്കേറുകയും അപ്പോൾത്തന്നെ വണ്ടിയെടുത്തുപോവുകേം ചെയ്തന്നേ...

...ഇങ്ങേർക്ക് പെട്ടെന്നിതെന്തോ പറ്റി..??
പേ പിടിച്ചോ..??

ഒന്നും മനസ്സിലാകാതെ കണ്ണുമിഴിച്ച് ഞാൻ മീനാക്ഷിയെ നോക്കുമ്പോൾ അവളും കിളിപറന്നു നിൽക്കുവാ...

ആ വണ്ടി ഗേയ്റ്റുവിട്ടിറങ്ങീതുകണ്ട ശ്രീയും വേറേതൊക്കെയോ കാർന്നോമ്മാരുംകൂടി പിന്നാലേവിളിച്ചെങ്കിലും കാര്യമുണ്ടായില്ല...

""...ഈ മുതുക്കുമൂപ്പീന്ന് ഇതെന്തു മൈരാണീ കാണിയ്ക്കുന്നേ..??"""_ എന്നുംചോദിച്ചു തിരിച്ചുവന്ന ശ്രീക്കുട്ടൻ അപ്പോൾത്തന്നെ ഫോണെടുത്ത് പുള്ളിയെവിളിച്ചെങ്കിലും അങ്ങേര് കോളെടുത്തില്ല...

അതിന്റെ സകലമാന ദേഷ്യവുംപൂണ്ടാണവൻ ചെറിയമ്മയെ വിളിയ്ക്കുന്നത്...

""...ഹലോ.! അതേ... നിങ്ങൾക്കൊക്കിതെന്തോത്തിന്റെ കുത്തിക്കഴപ്പാണ്..?? ഇത്രേന്നേരമവനെ കാത്തുനിന്നിട്ട് അവനെറങ്ങിവന്നപ്പോൾ തള്ളിക്കൊണ്ടുപോവാൻ ആ കെളവന്റെതന്ത ചത്തുപോയോ..??"""_ കസവുമുണ്ടും ഷർട്ടുമൊക്കെയിട്ട് ചന്ദനവുംതൊട്ട് വീട്ടിന്റെ നടുമുറ്റത്തുനിന്ന് തെറിവിളിയ്ക്കുന്ന ശ്രീക്കുട്ടനേംനോക്കി തിരിച്ചുകേറിയ ഞാൻ സിറ്റ്ഔട്ടിന്റെ സ്റ്റെപ്പിനു സൈഡിലിരുന്നു...

ഉള്ളതുപറഞ്ഞാൽ അവടെന്താണ് സംഭവിയ്ക്കുന്നതെന്നൊന്നും എനിയ്ക്കു വ്യക്തമായ്ട്ടുണ്ടായില്ല...

""...എന്താന്ന്..?? ഈ മറ്റവനെയൊക്കെ ഏതു കാലിന്റെടേന്നു വലിച്ചെടുത്തത്..?? കോപ്പൻ.! അല്ല... കല്യാണപ്പെണ്ണിന്റെ അനിയനെപ്പോലും കൂടെക്കൂട്ടാത്തവണ്ടിയിൽ ചാടിക്കേറാൻ നിങ്ങക്കുളിപ്പില്ലാണ്ടു പോയല്ലോ..!!"""_
അവടെന്നു ചെറിയമ്മപറഞ്ഞതിനുള്ള ശ്രീക്കുട്ടന്റെ തുള്ളിക്കൊണ്ടുള്ള മറുപടികേട്ടതും മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി...

അതിനിടയിൽ അച്ചുവും ചേച്ചിയും ശ്രീയുടെ തലങ്ങുംവിലങ്ങുംനിന്നവനെ സമാധാനിപ്പിയ്ക്കാനായി ശ്രെമിയ്ക്കുന്നുമുണ്ട്...

""...എനിയ്ക്കൊന്നും കേൾക്കണ്ട... നിങ്ങളുമര്യാദയ്ക്കാ വണ്ടീന്നെറങ്ങിയ്ക്കോ... ഇല്ലേപ്പിന്നെ മോനേ മറ്റതേന്നുംവിളിച്ച് എന്റടുത്തേയ്ക്കു വന്നേക്കരുത്..!!"""_ പറഞ്ഞശേഷമവൻ ഫോൺകട്ടുചെയ്തിട്ട് കലിതുള്ളി എന്നെനോക്കീതും എന്തിനാണെന്നൊന്നുമറിയില്ല, ഞാൻപെട്ടെന്നു തലകുനിച്ചു...

...വെറുതേ ഐ കോൺടാക്ട് കൊടുത്തിട്ടെന്തിനാണ് ഈ മൈരന്റെ വായിലിരിയ്ക്കുന്നത് കേൾക്കുന്നത്..??!!

അപ്പോഴാണ് ഗേയ്റ്റിനടുത്തു കിടക്കുന്ന കാറിൽ കേറിയിരുന്നൊരമ്മാവൻ,

""...സിത്തുവേ... വരുന്നുണ്ടോ..??"""_ ന്നു വിളിച്ചുചോദിച്ചത്...

പുള്ളി കാര്യമായ്ട്ട് ചോദിച്ചതാണോ അതോ എന്നൂക്കീതാണോന്ന് തിരിച്ചറിയുന്നതിനുമുന്നേ ഓൾറെഡി കലിപ്പിന്റെപീക്ക് സ്റ്റേജിൽനിന്ന ശ്രീക്കുട്ടൻ തിരിഞ്ഞൊറ്റച്ചാട്ടം,

""...തന്റെതന്ത മാസന്തെകയാണ്ട് പെറ്റുപോയെങ്കിൽ അതു താൻപോയി കണ്ടേച്ചാമതി... അവനെ വിളിയ്ക്കണ്ട..!!"""_ ന്ന്...

അതുകേട്ടതുമെല്ലാരും തരിച്ചുനിന്നപ്പോൾ ചോദിച്ചപുള്ളീടെ അണ്ണാക്കിൽ പിരിവെട്ടിയിരുന്നു...

അപ്പോഴാണ്,

""...അവമ്മാർടടുക്കെ മിണ്ടാണ്ടുപോവാമ്പറ... സിത്തുവാണേൽ ദേഷ്യമ്മന്നാൽ വായിലുവരുന്നതൊക്കെ വിളിച്ചുപറയേയുള്ളൂ... ശ്രീക്കുട്ടൻ തല്ലും..!!"""_ ന്ന് സുധാകരമ്മാമൻ അടുത്തുനിന്ന പുള്ളിയോടു പറയുന്നതുകേട്ടത്...

""...നീയിനി ആർക്കു വായ്ക്കരിയിടാനാ ഇവടെയിരിയ്ക്കുന്നേ..??
കേറിയകത്തു പോടാ... നിന്നെയാർക്കുമ്മേണ്ട..!!"""_ മുണ്ടുംമടക്കിക്കുത്തി നാഗവല്ലി തെക്കിനിയിലൂടെ ഉലാത്തുമ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ട് ശ്രീക്കുട്ടൻപിന്നേം എന്റെനേരേ ചാടി...

""...എഡേയ്... നിന്റെ ചാട്ടങ്കണ്ടാൽ ഞാൻ മനഃപൂർവ്വമവർക്കൊപ്പം പോവാത്തപോലെ തോന്നുവല്ലോ... എടാ... എന്നെയവര് കൊണ്ടുപോവാത്തതാണ്... ആ ഒരു മര്യാദതാടാ..!!"""_ പറഞ്ഞുകൊണ്ട് ഞാൻ സിറ്റ്ഔട്ടിലെ തൂണിന്മേൽ ചാരിയപ്പോൾ മീനാക്ഷിയുംവന്ന് സാരിയൊതുക്കി അടുത്തിരുന്നു...

അപ്പോഴാണ് ഡാർക്ക്‌ നീല ഷർട്ടും നീല കരയോടുകൂടിയ മുണ്ടുമൊക്കെയുടുത്ത് തനി കോട്ടയമച്ചായൻ ലുക്കിൽ ജോക്കുട്ടൻ പ്രത്യക്ഷപ്പെടുന്നത്...

അതേകളറിലുള്ള അതേഡ്രെസ്സിൽ വിത്ത്

💬 Comments

View all comments