Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
തലയിൽക്കെട്ടോടുകൂടി തക്കുടുവിനേം അവനലങ്കരിച്ചിട്ടുണ്ട്...
ഞാനതുംകണ്ട് കണ്ണുംതള്ളിയിരിയ്ക്കുമ്പോഴാണ് മീനാക്ഷിയെന്നെ തോണ്ടുന്നത്...
എന്നിട്ട്,
""...ഏതാടാ ആ ജെമീന്താറ്..??"""_ എന്നൊരു ചോദ്യവും...
""...മ്മ്മ്.! ഒരു കോമഡിയങ്ങു പോയപ്പോൾ ദേ അടുത്ത കോമഡിയിറങ്ങിയേക്കുന്നു... ഇവരൊന്നുമീ കല്യാണം നടത്താൻ വന്നവരാന്നെനിയ്ക്ക് തോന്നുന്നില്ല..!!"""_ ന്ന് ഞാനിരുന്നു പിറുപിറുത്തതും മീനാക്ഷി വാപൊത്തി ചിരിയ്ക്കാൻതുടങ്ങി...
എന്നിട്ട്,
""...അല്ല, അവനെന്തുവേണേ അണിഞ്ഞോട്ടേ... ആ കൊച്ചിനെ ചെയ്തുവെച്ചേക്കുന്നത് നോക്കിയ്ക്കാണ്... ഇതിപ്പൊ മഞ്ഞുകൊള്ളാതിരിയ്ക്കാൻ ചെല അപ്പാപ്പന്മാര് കെട്ടുന്നപോലുണ്ട്... അല്ലേടാ..??"""_ എന്നവളും തിരിച്ചടിയ്ക്കുമ്പോഴാണ് ഞാൻ ബാക്കിയുള്ളോരെയൊക്കെ ഒന്നെറിഞ്ഞു നോക്കുന്നത്...
ജോക്കുട്ടന്റച്ഛനും ചേച്ചിയുടച്ഛനുമൊക്കെ ശ്രീക്കുട്ടനെ സമാധാനപ്പെടുത്താൻ കിണഞ്ഞു ശ്രെമിച്ചെങ്കിലും ഒന്നുമേൽക്കുന്നുമുണ്ടായില്ല...
""...പക്ഷെ, മൂന്നാളും നീലയിൽ മാച്ചിങായിറങ്ങിയപ്പോൾ സംഭവം കൊള്ളാമല്ലേ..??"""_ എന്റെ ശ്രെദ്ധ മാറ്റിക്കൊണ്ട് മീനാക്ഷിവീണ്ടും തിരക്കി....
നോക്കുമ്പോൾ ചേച്ചി ജോക്കുട്ടന്റരികിൽനിന്ന് എന്തൊക്കെയോ പിറുപിറുക്കുകയാണ്...
സംഭവവികാസങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയായ്രിയ്ക്കും...
""...ശ്രീക്കുട്ടാ... നീയൊന്നടങ്ങ് മോനേ... അവരുലേറ്റായോണ്ട് പോയതായ്രിയ്ക്കും..!!"""_ അതിനിടയിൽ ജോക്കുട്ടന്റമ്മ ശ്രീയെ തഞ്ചപ്പെടുത്താൻ ശ്രെമിച്ചുകൊണ്ട് പറയുന്നുണ്ടായ്രുന്നു...
അതിന്,
""...പിന്നേ... ഇത്രേന്നേരം കൊക്കുനിൽക്കുമ്പോലെ ഒറ്റക്കാലിലീ വീട്ടുമുറ്റത്തുനിന്നിട്ട് ഇവനിറങ്ങിവരുന്ന കണ്ടുടനേ കേറിപ്പോവാനപ്പോഴാണോ അങ്ങേർക്കു വെളിപാടുണ്ടായേ..?? എന്നിട്ടമ്മയെവിളിച്ചപ്പോൾ അങ്ങേരതിന്റെടേപ്പറയുവാ, വകതിരിവില്ലാത്തതിനെയൊന്നുമാ വണ്ടീക്കേറ്റാമ്പറ്റൂലാന്ന്..!!"""_ എന്ന് നിന്നുവിറച്ചുകൊണ്ടവൻ പറഞ്ഞതോടെ പിന്നെയാരുമൊന്നും മിണ്ടീല...
""...ഞാനപ്പോഴേ ചേച്ചീടടുക്കെ പറഞ്ഞയല്ലേ കോട്ടിട്ടിട്ട് നേരത്തേ പോവാന്ന്... ഇപ്പൊക്കണ്ടില്ലേ അച്ഛമ്പെണങ്ങീത്..!!"""_ അത്രയുംനേരം എല്ലാരേം ചുഴിഞ്ഞുനോക്കിയിരുന്ന ഞാനതോടെ ചേച്ചിയെനോക്കി...
""...നീയൊന്നുമിണ്ടാണ്ടിരി സിദ്ധൂ... ഇതു നിങ്ങളിറങ്ങിവരാൻ ലേറ്റായിട്ട്തന്നെ പോയതാവേയുള്ളൂ..!!"""_ എന്നെയടക്കാനായി ചേച്ചിപറഞ്ഞു...
അപ്പോഴാണ് ചേച്ചീടച്ഛൻ,
""...എടാ... അപ്പൊ സിദ്ധൂനുമാത്രേ കോട്ടെടുത്തുള്ളോ..?? നിനക്കെടുത്തില്ലേ..??"""_ ന്ന് ശ്രീയോടുചോദിച്ചത്...
സംഗതി അതവനെയൊന്നു തണുപ്പിയ്ക്കാൻ വേണ്ടി വിഷയംമാറ്റാനായി ചോദിച്ചതാവണം...
കേട്ടതും,
""...എടുക്കാതെപിന്നെ...
ഇന്നലെ രാത്രിതന്നെ കൊണ്ടുത്തന്നായ്രുന്നു... ഞാനപ്പോഴേ ഇതൊന്നും വലിച്ചുകേറ്റാനെന്നെക്കൊണ്ട് പറ്റൂലാന്നുമ്പറഞ്ഞ് തിരിച്ചുകൊടുത്തു..!!"""_ ന്ന് ചേച്ചിയുടച്ഛനുള്ള മറുപടികൊടുത്തശേഷം അവനെന്റെനേരേ തിരിഞ്ഞു;
""...ഞാൻവിചാരിച്ചത് നീയുമപ്പൊത്തന്നെ തെറീംവിളിച്ചു പറഞ്ഞുവിടോന്നാ..!!""'
""...അതിനിവൻ കുറച്ചുമുന്നേയാ കണ്ടേ... അങ്കിളെന്റെകയ്യിലാ കൊണ്ടേത്തന്നെ..!!"""_ മീനാക്ഷിയാണ് മറുപടികൊടുത്തത്...
""...പക്ഷെ ഞാനിട്ടിട്ടെറങ്ങീതാ... പക്ഷെ ഇവരു സമ്മയ്ക്കാഞ്ഞിട്ടാ..!!"""_ അതിനിടയിൽ ഞാനിരുന്നു പറഞ്ഞെങ്കിലും അതാരും ശ്രെദ്ധിച്ചില്ല...
അപ്പോഴാണ്,
""...കുറച്ചു വഴിതരണേ... ഈ പാവമങ്ങു പൊയ്ക്കോട്ടേ..!!"""_ ന്നൊരു ഡയലോഗുകേട്ടത്...
തിരിഞ്ഞുനോക്കുമ്പോൾ മാമനിറങ്ങിവരുന്നു...
വിത്ത് കറുത്തകോട്ട്, ചൊമല ടൈ ആൻഡ് കറുത്ത കൂളിംഗ്ഗ്ലാസ്സ്...
പുള്ളിയെക്കണ്ടതും അത്രയുംനേരം വലിഞ്ഞുമുറുകിയിരുന്ന മുഖങ്ങൾ മെല്ലെയയയാൻ തുടങ്ങി...
പക്ഷെ എനിയ്ക്കു വകതിരിവില്ലാത്തതുകൊണ്ട് കണ്ടപാടെ, ഫ്രണ്ട്സ് സിനിമയിൽ ശ്രീനിവാസൻ ചിരിയ്ക്കുമ്പോലെ ഞാനിരുന്നങ്ങു ചിരിയ്ക്കാനുംതുടങ്ങി...
എന്റെ ചിരികണ്ടതും മീനാക്ഷിയും കൂടെക്കൂടി...
അതോടെ സകലരും മാമനെ നോക്കിച്ചിരിച്ചതും പുള്ളികുനിഞ്ഞ് സിപ്പിട്ടിട്ടുണ്ടോന്നൊന്നു നോക്കുകമാത്രേ ചെയ്തുള്ളൂ...
""...എന്ത്രാ ചിരിയ്ക്കുന്നേ..?? എങ്ങനെയുണ്ടെടാ കോട്ടൊക്കെയിട്ടിട്ട്..?? അടിപൊളിയായില്ലേ..??"""_ എന്നേം ശ്രീയേം മാറിമാറിനോക്കി ചോദിച്ചുകൊണ്ട് സ്റ്റിയറിങ് തിരിയ്ക്കുമ്പോലെ പുള്ളി പാന്റ്സ് വലിച്ചു മേലേയ്ക്കുകേറ്റി...
💬 Comments
View all comments