Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
""...പിന്നേ... സയ്ക്കാമ്പറ്റോ... അല്ല... ഇന്നലെരാത്രി വവ്വാല്ചപ്പിയോ... ഒരു ഷഡ്ഢികൂടി പാന്റ്സിന്റെ മേലെക്കൂടി വലിച്ചുകേറ്റിയാൽ കറക്റ്റ് ബാറ്റ്മാൻ..!!"""_ ന്ന് ചിരിനിർത്താതെ ഞാമ്പറഞ്ഞതിന്,
""...മിണ്ടാണ്ടിരീടാ..!!"""_ എന്നുമ്പറഞ്ഞ് ചേച്ചിയെന്റെ തോളിനിട്ടൊരു തല്ല്...
അതിനിടയിൽ,
""...അല്ല... ഇതുമിവന്റെ തന്തയെടുത്തുതന്നത് തന്നേ..??"""_ ന്ന് ശ്രീതിരക്കിയതിന്,
""...പിന്നല്ലാതെ... അല്ലാണ്ട് സ്വന്തംകാശുകളഞ്ഞ് ഈ തൊലിയൊക്കെ മേടിയ്ക്കാൻ എനിയ്ക്കെന്താ പ്രാന്തുണ്ടോ..??"""_ ന്ന് ചോദിച്ചിട്ട് മാമൻബ്രോ കോട്ടൊന്ന് വലിച്ചൊതുക്കി...
""...അപ്പൊയീ കോണകോ..??"""_ ഞാന്നുകിടന്ന ടൈയുടെ വാലിലൊന്നു തട്ടിക്കൊണ്ടത് ചോദിച്ചത് ജോക്കുട്ടനായ്രുന്നു...
""...അതെന്റെ കൊച്ചിന്റെ പഴേ യൂണിഫോമിലെയാ... എന്തായാലുമിറങ്ങുവല്ലേ... അപ്പൊ കുറയ്ക്കണ്ടാന്നു കരുതി..!!"""_ എന്നുപറഞ്ഞ മാമൻ പിന്നെയാണ് ഞങ്ങളെയൊന്നു രൂക്ഷമായിനോക്കീത്...
എന്നിട്ട്,
""...അതെന്താടാ നിങ്ങള് കോട്ടിടാഞ്ഞേ..?? നിങ്ങക്കും തന്നിട്ടുണ്ടല്ലോന്നുകരുതിയാ ഞാനിതും വലിച്ചുകേറ്റിയിങ്ങു പോന്നേ..!!"""_ എന്നങ്ങട് കൂട്ടിച്ചേർത്തതും അമ്മായി ചാടിയിടയ്ക്കു കേറി...
""...അതിനവന്മാർക്ക് നിങ്ങളെപ്പോലെ തലയ്ക്കോളമില്ലല്ലോ... ഇപ്പോഴാണിന്നലെ നാത്തൂമ്പറഞ്ഞേലും കാര്യമുണ്ടെന്നു മനസ്സിലാവുന്നേ..!!"""
""...എന്തുകാര്യം..??"""_ മാമൻ...
""...ഒന്നൂല്ല... നിങ്ങളുപോയി ഇതൊക്കെമാറ്റിയൊരു ഷർട്ടുംമുണ്ടും എടുത്തുടുക്ക് മനുഷ്യാ..!!"""_ അമ്മായിയൊന്ന് കടുപ്പിച്ചു...
""...ഏയ്.! അളിയനെടുത്തുതന്നതാ... ഇതുമിടാണ്ടിറങ്ങിയാൽ അളിയൻചിലപ്പോൾ പെണങ്ങും... അല്ലേലും കീത്തൂന്റെകല്യാണത്തിന് കോട്ടൊക്കെയിട്ട് വെലസാനുള്ളവസരം ഞാനായ്ട്ടെന്തിനാ പാഴാക്കുന്നേ..!!"""_ അതുംപറഞ്ഞ് സിറ്റ്ഔട്ടിൽകിടന്ന ചാരുകസേരയിലേയ്ക്കു പുള്ളി മലർന്നങ്ങുകിടന്നു...
""...മ്മ്മ്.! ഇതുമിക്കവാറും ആ കാറ്ററിങ് പിള്ളേര് പിടിച്ചോണ്ടുപോയി സാമ്പാറ് വിളമ്പിയ്ക്കാനാണ് സാധ്യത..!!"""_ പുള്ളിയുടെ ഇരുത്തമത്ര സുഖിയ്ക്കാതെ ശ്രീക്കുട്ടൻ പിറുപിറുത്തതും,
""...അങ്ങനാണേല് ആ ടൈ സാമ്പാറുതൊട്ടീല് വീഴാതെ കടിച്ചുപിടിച്ചേക്കണം..!!"""_ പറഞ്ഞുകൊണ്ട് ഞാൻ മാമനെനോക്കി കണ്ണിറുക്കി...
അങ്ങനെ പുള്ളിയെ നിലത്തുമല്ല വായുവിലുമല്ലാത്ത നിലയിലിട്ട് ഊക്കി രസിയ്ക്കുന്നതിനിടയിലാണ്,
""...ഇനീം വെയ്റ്റ്ചെയ്യണോ..?? നമുക്കിറങ്ങിയാലോ..??"""_ ന്നുള്ള സംശയവുമായി ചേച്ചിയുടെ തലപൊന്തീത്...
""...ഓ.! ഇപ്പോഴേ പോവേണ്ട കാര്യോന്നുവില്ല... ഉണ്ണാറാവുമ്പോൾ മെല്ലെയങ്ങു ചെന്നേച്ചാമതി..!!"""_ അതുകേട്ടപാടേ ശ്രീയുടെ മറുപടിയുമെത്തി...
""...അങ്ങനെയല്ലടാ... ചെക്കൻകൂട്ടര്
വരുമ്പോൾ പെണ്ണിന്റെയാങ്ങള സ്വീകരിയ്ക്കാനുണ്ടാവണം..!!"""_ സുധാകരൻമാമന്റെ ഭാര്യപറഞ്ഞു...
""...ഉവ്വ.! അതോണ്ടാണല്ലോ ഇവനേമിവടെ നിർത്തീട്ട് അവരങ്ങടുപോയത്..!!"""_ ഒട്ടും സുഖിയ്ക്കാത്തമട്ടിൽ അവൻ തിരിച്ചടിച്ചതും അവരുടെ വായടഞ്ഞു...
""...ആഹ്.! എന്തായാലും കഴിഞ്ഞതുകഴിഞ്ഞു... നടക്കുന്നത് നിങ്ങടെ ചേച്ചീടെ കല്യാണമല്ലേ... അതുകൊണ്ടങ്ങനൊന്നും കരുതണ്ട... നമുക്കാരേം വെറുപ്പിയ്ക്കാതങ്ങു പോയേക്കാം... നിങ്ങള് വണ്ടിയെടുക്ക്..!!"""_ അച്ഛൻ തഞ്ചത്തിൽ അവനെയടക്കിക്കൊണ്ട് പറഞ്ഞു...
പക്ഷേ അതുപറയുമ്പോഴും പുള്ളിടെ മുഖത്തുണ്ടായ്രുന്ന തെളിച്ചക്കുറവ് എല്ലാവർക്കും മനസ്സിലാകുമായ്രുന്നു...
അതോടെ ശ്രീയും പിന്നെതിരുനിന്നില്ല...
ഓരോരോ വണ്ടിയിലായി പോകാൻ തയ്യാറായി...
അപ്പോഴാണ് മാമൻ പാഞ്ഞെന്റടുത്തേയ്ക്കു വരുന്നത്...
ശേഷം,
""...ഈ പാന്റ്സിനുപകരം ഒരു മുണ്ടുത്താൽ മതിയായ്രുന്നു അല്ലേടാ..??"""_ ന്ന് എന്നെത്തോണ്ടിക്കൊണ്ട് ചോദിച്ചതും ചേച്ചി തിരിഞ്ഞൊരുനോട്ടം...
ആ നോട്ടത്തിലെ
അർത്ഥങ്ങളിൽ പലതും മനസ്സിലായതുകൊണ്ടാവണം മീനാക്ഷി ചിരിയടക്കാൻ കഷ്ടപ്പെട്ടുകൊണ്ട് എന്റെ പിന്നിലൊളിച്ചത്...
അപ്പോഴാണ്,
""...കഥപറഞ്ഞത് മതിയടേ... പോയി വണ്ടീൽക്കേറ്..!!"""_ എന്നുമ്പറഞ്ഞ് അച്ചുവെന്നെ കണ്ണുകാണിച്ചത്...
💬 Comments
View all comments