Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
അപ്പോഴേയ്ക്കും ജോക്കുട്ടൻ വണ്ടിതിരിച്ചിടുകയും അച്ഛൻ കൊ- ഡ്രൈവർസീറ്റിൽ ചെന്നുകേറുകയും ചെയ്തിരുന്നു...
മീനൂനോട് കേറാൻ പറഞ്ഞുകൊണ്ട് ചേച്ചിയും കയാറാനോങ്ങിയതും കയ്യിലിരുന്ന ചെക്കൻ വിചാരിച്ചത് എല്ലാരുംകൂടി നാടുവിട്ടു പോകുവാന്നാണെന്നു തോന്നുന്നു...
അവൻ വല്ലാത്തൊരു നിലവിളിയോടെ എന്റെനേർക്കൊരു ചാട്ടം...
കണ്ണൊക്കെ നിറഞ്ഞു തുളുമ്പിയിട്ടുണ്ട് ചെക്കന്റെ...
""...ഡെയ്... നാടുവിട്ടു പോകുവല്ല... കല്യാണത്തിന് പോകുവാ നമ്മള്..!!"""_ അവനെ കൊഞ്ചിച്ചുകൊണ്ടത് പറയുമ്പോളും ഇവനെന്നോടിത്രയ്ക്ക് സ്നേഹോന്നായ്രുന്നു മനസ്സിൽ...
മറ്റുള്ളവരാകട്ടെ ഞങ്ങളുടെ സ്നേഹപ്രകടനംകണ്ട് വല്ലാത്തൊരു ഭാവത്തിലെന്നെ നോക്കുന്നുമുണ്ടായ്രുന്നു...
""...ഓ.! സ്നേഹിച്ചതൊക്കെ മതി... രണ്ടും വേഗം വണ്ടീൽക്കേറ്..!!"""_ ജോക്കുട്ടൻ ഡ്രൈവർ സീറ്റിലിരുന്നു പറഞ്ഞത്‌കേട്ട് ഞാനുമാ വണ്ടിയ്ക്കുള്ളിലേയ്ക്കു കേറി...
ശ്രീക്കുട്ടൻ ഇന്നോവയെടുത്ത് അതിലേയ്ക്കു മാമൻ മാമീ ഇനത്തിൽപ്പെട്ട കുറേയെണ്ണത്തിനെ തള്ളിക്കയറ്റി...
അപ്പോഴേയ്ക്കും മീനാക്ഷിയും എന്റടുത്തായി കേറിയിരുന്നു...
അങ്ങനെ ഓഡിറ്റോറിയത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ, അവടെച്ചെന്നുകഴിഞ്ഞാൽ ആരോടും വഴക്കുണ്ടാക്കാതെ എങ്ങനെനിൽക്കണമെന്നുള്ള ക്ലാസ്സെടുപ്പായ്രുന്നൂ അച്ഛനും ചേച്ചിയുമെല്ലാം...
...അവരുടെ വർത്താനങ്കേട്ടാത്തോന്നും ഈ കന്നന്തിരുവുകൾ മുഴുവൻകാട്ടുന്നത് ഞാനാണെന്ന്...
...ആ തന്തയും ബാക്കി മുതുക്കുകളുമൊക്കെ എന്നോടുകാണിച്ചതൊക്കെ പിന്നെ ന്യായമാണല്ലോ.!
...എന്നിട്ടും സിത്തുവിനുമാത്രം ഒന്നും മിണ്ടിക്കൂടാ.!
ആലോചിയ്ക്കുന്തോറും എനിയ്ക്കെവിടെന്നെല്ലാമോ പൊളിഞ്ഞങ്ങു കേറീതാണ്...
പിന്നെ ഞാനൊന്നു വിളിച്ചപാടെ എല്ലാത്തിനേം വാരിപ്പെറുക്കിക്കൊണ്ട് പോന്നതല്ലേ... അതുകൊണ്ട് ചുമ്മാ ചൊറിയണ്ടാന്നുവെച്ചു മിണ്ടാതിരുന്നെന്നു മാത്രം...
ഇത്രേംകാലം വീട്ടീന്നടിച്ചിറക്കിയാൽ കേറിക്കിടക്കാനൊരു കൂരയുണ്ടായ്രുന്നില്ല... എന്നാൽ ഇന്നതല്ലവസ്ഥ...
അതുകൊണ്ടവരെ വെറുപ്പിയ്ക്കണ്ടാന്നുകരുതി പറഞ്ഞതിനൊക്കേം ഞാൻ തലകുലുക്കി സമ്മതിയ്ക്കുവായ്രുന്നു...
...ഉഫ്.! ഞാനിത്രയൊക്കെ കടന്നുചിന്തിയ്ക്കാനും തുടങ്ങിയോ..?? ഇതെന്താപ്പൊ പറ്റിയേ..??
...ഇവളിനി കണ്ണിക്കണ്ട മരുന്നുവല്ലതും ഞാനുറങ്ങിക്കിടന്നപ്പോൾ കുത്തിവെച്ച് പരീക്ഷണം നടത്തിക്കാണോ..??
തൊട്ടടുത്ത് തലയുംപുറത്തിട്ട് പുറത്തെകാഴ്ചകളും കണ്ടിരുന്ന മീനാക്ഷിയെക്കണ്ടപ്പോൾ എനിയ്ക്കൊരു സംശയംതോന്നാതിരുന്നില്ല...
""...ഹലോ.! തലയെടുത്തകത്തിട്... പേട്ടുതേങ്ങയാന്നുകരുതി കാക്കകൊത്തും..!!"""_ അതിനിടയിൽ മീനാക്ഷിയെ തട്ടിവിളിച്ച് ഞാനൊന്നു ചൊറിയാനുമ്മറന്നില്ല...
""...പേട്ടുതേങ്ങ പോലിരിയ്ക്കുന്നത് നിന്റച്ഛന്റെയാടാ പട്ടീ..!!"""_ കേട്ടതുമെന്റെ തോളിനിട്ടൊരു തല്ലുംതന്നുകൊണ്ട് അവളൊറ്റ ചീറലായ്രുന്നു...
""...അതു പേട്ടുതേങ്ങയല്ല, ചില ചെല്ലികള് കരണ്ടിടുന്ന തൊണ്ണാനാണ്..!!"""_ ഞാനതു തിരുത്തിയതും അവളൊറ്റച്ചിരിയായ്രുന്നു...
ഉടനെ ഫ്രണ്ട്സീറ്റിലിരുന്ന ജോക്കുട്ടന്റച്ഛൻ എന്നെ തിരിഞ്ഞുനോക്കി...
""...എടാ... നിന്റടുക്കെയിത്രേന്നേരം നമ്മളെന്താ പറഞ്ഞത്..??"""_ ചോദിയ്ക്കുന്നേരം പുള്ളിയുടെമുഖം ദയനീയമായി...
അതിൽപ്പിന്നെ ഞാനങ്ങടങ്ങുവായ്രുന്നു...
അപ്പോഴെല്ലാം മീനാക്ഷിയെന്നെനോക്കി അടക്കിച്ചിരിയ്ക്കുന്നുമുണ്ട്...
അതിനവളുടെ കൈ പിടിച്ചൊന്നു തിരിച്ചുവിട്ട് ഞാൻ പ്രതികാരവുംചെയ്തു...
ഒടുവിൽ ഞങ്ങളുടെവണ്ടി ഓഡിറ്റോറിയത്തിനു മുന്നിലെത്തി...
പുറത്തേയ്ക്കിറങ്ങിയപാടെ ഓഡിറ്റോറിയത്തിനു മുന്നിലെ ഐസ്ക്രീംകൗണ്ടറ് തക്കുടൂന്റെ ശ്രെദ്ധയിൽപ്പെട്ടു...
അതോടെ ചെക്കനവിടേയ്ക്കു വിരൽചൂണ്ടിക്കൊണ്ട് കാറാനുംതുടങ്ങി...
""...ഓ.! ഇനി ഐസ്ക്രീം കേറ്റാത്തേന്റെ കുറവേയുള്ളൂ... അടങ്ങിയിരുന്നോ അവിടെ..!!"""_ ചെക്കന്റെകരച്ചിലിന് പട്ടിവിലകൊടുത്തുകൊണ്ട് ചേച്ചിയതുപറഞ്ഞത് അച്ഛനിഷ്ടമായില്ല...
""...തക്കുടൂന് ഐസ്ക്രീം വേണോ..?? ചാച്ചൻമേടിച്ചുതരാം... വാ..!!"""_ അതുമ്പറഞ്ഞ് പുള്ളിയവന്റെനേരെ കൈനീട്ടിയതും കുട്ടിക്കുരങ്ങൻ ചില്ലമാറിച്ചാടുമ്പോലെ അവൻ അച്ഛന്റെകയ്യിലേയ്ക്കു ചാടി...
""...ഉം.! ഐസ്ക്രീംകിട്ടിയാൽ അവനു തള്ളേപ്പോലും വേണ്ട..!!"""_ അതിനിടയിൽ
💬 Comments
View all comments