0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6843

ചേച്ചിമുറുമുറുത്തു...

""...അല്ലേപ്പിന്നെ നിന്നോടവന് ഭയങ്കര സ്നേഹമാണല്ലോ..!!"""_ ജോക്കുട്ടനതിനൊരു തിരിച്ചടികൊടുത്തതും അവനെ നോക്കിയൊന്നു കലിപ്പിച്ചശേഷം,

""...ഞാനുങ്കൂടങ്ങോട്ടു ചെല്ലട്ടേ... അല്ലേലവടുള്ള ഐസ്ക്രീംമുഴുവൻ ചെക്കനു മേടിച്ചുകൊടുക്കും..!!"""_ അങ്ങനേമ്പറഞ്ഞുകൊണ്ട് ചേച്ചിയവരുടെ പിന്നാലേ വെച്ചുവിട്ടപ്പോൾ മീനാക്ഷിയും പിറകേകൂടി...

...ഇവളിനി ഐസ്ക്രീംതിന്നാൻവേണ്ടി പാഞ്ഞുപെറുക്കി പോയതാവോ..??

അതാലോചിച്ചു നിൽക്കുന്ന നേരംകൊണ്ട്‌ ശ്രീക്കുട്ടന്റെവണ്ടിയും ഓഡിറ്റോറിയത്തിനു മുന്നിലെത്തി...

അതിലുണ്ടായ്രുന്നവരെല്ലാം ഓഡിറ്റോറിയത്തിലേയ്ക്കു കേറിയപ്പോഴും ശ്രീമാത്രം വണ്ടിയിൽനിന്നുമിറങ്ങിയില്ല...

അങ്ങനെയാണ് ഞാനവന്റടുത്തേയ്ക്കു ചെന്നത്...

എന്റെപിന്നാലേ മാമനും ജോക്കുട്ടനും അച്ചുവുംകൂടി...

മറ്റുള്ളവരെല്ലാമപ്പോഴേയ്ക്കും ഓഡിറ്റോറിയത്തിനുള്ളിലേയ്ക്കു കടന്നിരുന്നു...

""...എന്താടാ..?? നീയിറങ്ങുന്നില്ലേ..??"""_ ഡ്രൈവിങ്സീറ്റിനു പുറത്തായിനിന്നുകൊണ്ട് ഞാൻതിരക്കി...

""...എന്തിന്..?? പട്ടികൾക്കവസാനമല്ലേ ചോറുകൊടുക്കൂ... അപ്പൊപ്പോയ്‌ കഴിച്ചോളാം..!!"""_ അതായ്രുന്നു എന്റെചോദ്യത്തിനുള്ള അവന്റെമറുപടി...

""...നീയിതെന്താടാ മൈരേയീ പറേണേ..??"""_ കാര്യംമനസ്സിലാകാതെ ഞാനവനെ തുറിച്ചുനോക്കി...

അതിന്,

""...നെനക്കു മനസ്സിലാവൂലാ... അങ്ങനെ മനസ്സിലാകുമായ്രുന്നേൽ നിന്നെയീക്കണ്ട നാട്ടുകാരുമുഴുവൻ പൊട്ടൻന്നു വിളിയ്ക്കില്ലായ്രുന്നല്ലോ..!!"""_ എന്നൊരു പൊട്ടിത്തെറിയോടെ പറഞ്ഞുകൊണ്ട് അവൻ വണ്ടിയിൽനിന്നും ചാടിയിറങ്ങി...

""...എടാ കോപ്പേ... ഈ കല്യാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയേപ്പിന്നെ ഈ കണ്ടവന്മാരെല്ലാം ചുമ്മാ കണ്ട്രാക്കുമടിച്ച് നടന്നതേയുള്ളൂ... അപ്പോഴെല്ലാം ഓരോന്നിനായ്ട്ട് നിലംതൊടാതെയോടീത് നമ്മളുതന്നല്ലേ..?? എന്നിട്ടാ നായിന്റെമക്കള് നിന്നോടുകാണിയ്ക്കുന്നത് ന്യായമാണോ..??"""_ അവനൊന്നു നിർത്തിയശേഷം എന്നെ രൂക്ഷമായിനോക്കി...

ശേഷം തുടർന്നു;

""...ഈ കീത്തുവും നിന്റെ തന്തയുമൊക്കെ നിന്നെയിങ്ങനെ ഒഴിവാക്കിനിർത്തുന്നത് എന്തിന്റെപേരിലാ..?? ഇനിയെന്തിന്റെ പേരിലാണേലും ആ നാട്ടുകാർടെമുന്നിലുവെച്ച് നിന്നെക്കേറ്റാതെ വണ്ടിയുമെടുത്തുപോയത് എന്തു കോണാത്തിലെ പരിപാടിയാണ്..?? തന്തയില്ലായ്മ കാണിയ്ക്കുന്നതിനും ഒരു മര്യാദയില്ലേ..??"""_ അവനെന്റെനേരെ നിന്നു ചീറിയശേഷം എല്ലാരെയുമൊന്നു കണ്ണോടിച്ചശേഷം എന്നോടായി തുടർന്നു;

""...എടാ... പറയുന്നകൊണ്ടൊന്നും തോന്നരുത്... ഇതുപോലെ നന്ദിയില്ലാത്ത നാറികളെ ഞാൻ വേറെങ്ങുങ്കണ്ടിട്ടില്ല... അതില് കീത്തുവെങ്കിലും കുറച്ചുഭേദമെന്നാ കരുതീരുന്നേ... പക്ഷെ അവൾക്കും സ്വന്തങ്കാര്യമാത്രേയുള്ളൂന്ന് ഇന്നു രാവിലേയെനിയ്ക്കു മനസ്സിലായി... അതുകൊണ്ടിമ്മാതിരി മൈരുകൾക്കൊപ്പം കൂടാനെനിയ്ക്കു പറ്റത്തില്ല... നിനക്കുവേണേൽ നീ പൊക്കോ..!!"""_ ഒറ്റശ്വാസത്തിൽ അത്രയുമ്പറഞ്ഞുനിർത്തി അവൻ വണ്ടിയിലേയ്ക്കു ചാരുമ്പോൾ എനിയ്ക്കെന്താ ചെയ്യേണ്ടതെന്നൊരൂഹവും ഇല്ലായ്രുന്നു...

""...എടാ... എന്നാലും... കീത്തു.."""_ പറയേണ്ടതെന്താന്ന് വല്യ പിടിയൊന്നുമില്ലേലും സംശയത്തോടെ ഞാനവനെനോക്കി...

""... എന്താ..?? അവൾക്കെന്താ..?? ഇന്നത്തെദിവസം ഇത്രേന്നേരമായല്ലോ, നീയവളെയൊന്നു കണ്ടിട്ടുണ്ടോ..?? ഒന്നൂല്ലേലും കല്യാണദിവസമല്ലേ, ഒരു വാക്കവള് നിന്നോടു മിണ്ടിയിരുന്നോ..??നീയെവിടെയാണെന്ന് അവളന്വേഷിച്ചോ..?? ഇല്ലല്ലോ..?? പിന്നെ നീയെന്നാകഴപ്പിനാടാ ഇത്രയ്ക്കു തൂറാമ്മുട്ടുന്നത്..??"""_ അവനാ ചോദിച്ചതിന് എനിയ്ക്കു മറുപടിയൊന്നുമുണ്ടായ്രുന്നില്ല...

എങ്കിലും,

""...അല്ലടാ... അതുപിന്നെ.."""_ എന്നുപറഞ്ഞ് ഞാനെന്തോ മൊഴിയാനായി ശ്രെമിച്ചെങ്കിലും വാക്കുകൾ പൂർണ്ണമാക്കാൻ സമ്മതിയ്ക്കാതെ അവനിടയ്ക്കുകേറി...

""...ഞാമ്പറഞ്ഞല്ലോ... എല്ലാം നിന്റെയിഷ്ടം..!!"""_ മുഖത്തു നോക്കാതെയായ്രുന്നു അവന്റെയാ മറുപടി...

എനിയ്ക്കാണെങ്കിൽ എന്തുചെയ്യണമെന്ന് യാതൊരു ഐഡിയയുമില്ലാതെ നിൽക്കാനേ കഴിഞ്ഞുള്ളൂ...

അതിനിടയിൽ നിസ്സഹായതയോടെ ഞാൻ ജോക്കുട്ടനെയൊന്നു നോക്കി...

""...ഡാ... എന്തായാലും നമ്മളിവടെവരെ വന്നതല്ലേ..?? ആരേം വെറുപ്പിയ്ക്കാതെ നമുക്കൊന്നു മുഖംകാണിച്ചേക്കാം... ഒന്നൂല്ലേലും അവൾടെകല്യാണമല്ലേ..??"""_ എന്റവസ്ഥ കണ്ടിട്ടെന്നോണം ശ്രീയെയൊന്നു തണുപ്പിയ്ക്കാനായി

💬 Comments

View all comments