Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
""...നീയിതെന്താടാ മൈരേയീ പറേണേ..??"""_ കാര്യംമനസ്സിലാകാതെ ഞാനവനെ തുറിച്ചുനോക്കി...
അതിന്,
""...നെനക്കു മനസ്സിലാവൂലാ... അങ്ങനെ മനസ്സിലാകുമായ്രുന്നേൽ നിന്നെയീക്കണ്ട നാട്ടുകാരുമുഴുവൻ പൊട്ടൻന്നു വിളിയ്ക്കില്ലായ്രുന്നല്ലോ..!!"""_ എന്നൊരു പൊട്ടിത്തെറിയോടെ പറഞ്ഞുകൊണ്ട് അവൻ വണ്ടിയിൽനിന്നും ചാടിയിറങ്ങി...
""...എടാ കോപ്പേ... ഈ കല്യാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയേപ്പിന്നെ ഈ കണ്ടവന്മാരെല്ലാം ചുമ്മാ കണ്ട്രാക്കുമടിച്ച് നടന്നതേയുള്ളൂ... അപ്പോഴെല്ലാം ഓരോന്നിനായ്ട്ട് നിലംതൊടാതെയോടീത് നമ്മളുതന്നല്ലേ..?? എന്നിട്ടാ നായിന്റെമക്കള് നിന്നോടുകാണിയ്ക്കുന്നത് ന്യായമാണോ..??"""_ അവനൊന്നു നിർത്തിയശേഷം എന്നെ രൂക്ഷമായിനോക്കി...
ശേഷം തുടർന്നു;
""...ഈ കീത്തുവും നിന്റെ തന്തയുമൊക്കെ നിന്നെയിങ്ങനെ ഒഴിവാക്കിനിർത്തുന്നത് എന്തിന്റെപേരിലാ..?? ഇനിയെന്തിന്റെ പേരിലാണേലും ആ നാട്ടുകാർടെമുന്നിലുവെച്ച് നിന്നെക്കേറ്റാതെ വണ്ടിയുമെടുത്തുപോയത് എന്തു കോണാത്തിലെ പരിപാടിയാണ്..?? തന്തയില്ലായ്മ കാണിയ്ക്കുന്നതിനും ഒരു മര്യാദയില്ലേ..??"""_ അവനെന്റെനേരെ നിന്നു ചീറിയശേഷം എല്ലാരെയുമൊന്നു കണ്ണോടിച്ചശേഷം എന്നോടായി തുടർന്നു;
""...എടാ... പറയുന്നകൊണ്ടൊന്നും തോന്നരുത്... ഇതുപോലെ നന്ദിയില്ലാത്ത നാറികളെ ഞാൻ വേറെങ്ങുങ്കണ്ടിട്ടില്ല... അതില് കീത്തുവെങ്കിലും കുറച്ചുഭേദമെന്നാ കരുതീരുന്നേ... പക്ഷെ അവൾക്കും സ്വന്തങ്കാര്യമാത്രേയുള്ളൂന്ന് ഇന്നു രാവിലേയെനിയ്ക്കു മനസ്സിലായി... അതുകൊണ്ടിമ്മാതിരി മൈരുകൾക്കൊപ്പം കൂടാനെനിയ്ക്കു പറ്റത്തില്ല... നിനക്കുവേണേൽ നീ പൊക്കോ..!!"""_ ഒറ്റശ്വാസത്തിൽ അത്രയുമ്പറഞ്ഞുനിർത്തി അവൻ വണ്ടിയിലേയ്ക്കു ചാരുമ്പോൾ എനിയ്ക്കെന്താ ചെയ്യേണ്ടതെന്നൊരൂഹവും ഇല്ലായ്രുന്നു...
""...എടാ... എന്നാലും... കീത്തു.."""_ പറയേണ്ടതെന്താന്ന് വല്യ പിടിയൊന്നുമില്ലേലും സംശയത്തോടെ ഞാനവനെനോക്കി...
""... എന്താ..?? അവൾക്കെന്താ..?? ഇന്നത്തെദിവസം ഇത്രേന്നേരമായല്ലോ, നീയവളെയൊന്നു കണ്ടിട്ടുണ്ടോ..?? ഒന്നൂല്ലേലും കല്യാണദിവസമല്ലേ, ഒരു വാക്കവള് നിന്നോടു മിണ്ടിയിരുന്നോ..??നീയെവിടെയാണെന്ന് അവളന്വേഷിച്ചോ..?? ഇല്ലല്ലോ..?? പിന്നെ നീയെന്നാകഴപ്പിനാടാ ഇത്രയ്ക്കു തൂറാമ്മുട്ടുന്നത്..??"""_ അവനാ ചോദിച്ചതിന് എനിയ്ക്കു മറുപടിയൊന്നുമുണ്ടായ്രുന്നില്ല...
എങ്കിലും,
""...അല്ലടാ... അതുപിന്നെ.."""_ എന്നുപറഞ്ഞ് ഞാനെന്തോ മൊഴിയാനായി ശ്രെമിച്ചെങ്കിലും വാക്കുകൾ പൂർണ്ണമാക്കാൻ സമ്മതിയ്ക്കാതെ അവനിടയ്ക്കുകേറി...
""...ഞാമ്പറഞ്ഞല്ലോ... എല്ലാം നിന്റെയിഷ്ടം..!!"""_ മുഖത്തു നോക്കാതെയായ്രുന്നു അവന്റെയാ മറുപടി...
എനിയ്ക്കാണെങ്കിൽ എന്തുചെയ്യണമെന്ന് യാതൊരു ഐഡിയയുമില്ലാതെ നിൽക്കാനേ കഴിഞ്ഞുള്ളൂ...
അതിനിടയിൽ നിസ്സഹായതയോടെ ഞാൻ ജോക്കുട്ടനെയൊന്നു നോക്കി...
""...ഡാ... എന്തായാലും നമ്മളിവടെവരെ വന്നതല്ലേ..?? ആരേം വെറുപ്പിയ്ക്കാതെ നമുക്കൊന്നു മുഖംകാണിച്ചേക്കാം... ഒന്നൂല്ലേലും അവൾടെകല്യാണമല്ലേ..??"""_ എന്റവസ്ഥ കണ്ടിട്ടെന്നോണം ശ്രീയെയൊന്നു തണുപ്പിയ്ക്കാനായി മുന്നോട്ടുവന്നതാണ് ജോക്കുട്ടൻ...
പക്ഷെ അതിന്,
""...ഡേയ്... നീ നിന്റെ ന്യായമ്പറഞ്ഞോ... അതുപക്ഷേ എന്തും വെള്ളന്തൊടാതെ വിഴുങ്ങാൻനിൽക്കുന്ന ഇവനെപ്പോലുള്ളവന്റടുക്കെ മതി... എന്റടുക്കെ നിൽക്കരുത്..!!"""_ എന്നൊരടിയായ്രുന്നു ശ്രീ...
ആ ഒറ്റ ഡയലോഗിൽ ജോക്കുട്ടന്റെ വായടഞ്ഞുപോയി...
""...നെനക്കറിയാമോ, അധിരാവിലേ കീത്തൂനൊപ്പം ക്ഷേത്രത്തിപ്പോണംന്നു പറഞ്ഞ് ഇവനെ കുത്തിയെഴീപ്പിച്ചിട്ട്,
💬 Comments
View all comments