Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
ഇവൻകൂടെച്ചെന്നാ തൊലിഞ്ഞുപോകൂന്നുമ്പറഞ്ഞ് ആ തന്തയുംമോളൂടെ ഇവൻകൂടെ വരണ്ടാന്നുപറഞ്ഞ് അങ്കംവെട്ടിയിട്ടാ അവസാനം ഞാൻ കൂടെപ്പോയേ...
...എന്നിട്ടുകണ്ടതല്ലേ, ഇവനിറങ്ങിവന്നപ്പൊ അവര് വണ്ടീമെടുത്തിങ്ങ് പോന്നു... ആ നാട്ടുകാർടെമുന്നിൽ ഇവനാരായി..?? ഈ കെഴങ്ങന് ആ നാണക്കേടൊന്നും മനസ്സിലാവൂല... അതുപോലല്ലോ നീ... നീയാലോചിച്ചുനോക്ക്..!!"""_ നാക്കും പണയംവെച്ചുനിന്ന ജോക്കുട്ടനെ കൺവിൻസ്ചെയ്യാനെന്നോണം അത്രയുമ്പറഞ്ഞശേഷം ശ്രീ മാമന്റെനേരെ തിരിഞ്ഞു...
""...എടോ... ഇവനിതൊന്നും പുത്തരിയല്ലാന്നുവെച്ച് ആളുകൂടുന്നിടത്ത് മുഴുവൻ ഇങ്ങനെ കാണിയ്ക്കുന്നത് തന്തയില്ലാത്തരമല്ലേ..?? ഒന്നൂല്ലേലും അവളെപ്പോലെതന്നെ ഇവനേമങ്ങേരൊണ്ടാക്കീതല്ലേ..??
...എന്നിട്ടിത്രേം നേരമായല്ലോ... ആരേലുമൊരാൾ ഇവനെയൊന്നുവിളിച്ചോ..?? ഇല്ലല്ലോ..?? എന്നാലെന്നെവിളിച്ചു... സ്വീകരണത്തിനു നേരമായി പെട്ടെന്നു വരാമ്പറഞ്ഞിട്ട്..!!"""_ അതുപറഞ്ഞു നിർത്തുമ്പോഴേയ്ക്കും അവനൊരു കൊളുവന്നു...
അവനതു കട്ടാക്കിവിടുന്നതും കണ്ടു...
""...ഇവന്റെതന്ത ഇതല്ല, ഇതിനപ്പുറോം കാണിയ്ക്കും... പക്ഷെ അവളുമാരും ആ പറിയനു കൂട്ടുനിൽക്കുന്നല്ലോന്ന് ആലോചിയ്ക്കുമ്പോഴാ..!!"""_ ശ്രീയ്ക്കൊപ്പം കൂടി മാമനും പല്ലുകടിച്ചപ്പോൾ ഞാനെല്ലാം കേട്ടുനിന്നതേയുള്ളൂ...
""...നീപറഞ്ഞതാ ശെരി... ഇമ്മാതിരി വേർതിരിവു കാണിയ്ക്കുന്നിടത്ത് നിങ്ങളെന്തിനാ വലിയ്ക്കാനാപോണേ..??"""_ എല്ലാംകേട്ടുനിന്ന ജോക്കുട്ടനും പ്ളേറ്റുമാറ്റി...
അതിനിടയിൽ അവനെന്നെയൊന്നു നോക്കി,
""...എന്താടാ..?? നിനക്കൊന്നും പറയാനില്ലേ..??"""_ എന്നൊരു ചോദ്യംകൂടിയിട്ടപ്പോൾ,
""...മ്മ്മ്.! അവനാ പെണ്ണിനെയിട്ട് ദ്രോഹിയ്ക്കാനല്ലേ കൗതുകമുണ്ടാവൂ... ബാക്കിയാര് എന്തുകാണിച്ചാലും അവനെന്താ..??"""_ ന്ന് ചോദിച്ച് ശ്രീയെന്നെയൊന്നു തളർത്തി...
""...അല്ല... ഇതിനൊക്കെ ഞാനെന്തുപറയാൻ..?? എനിയ്ക്കിതൊക്കെ പണ്ടേയ്ക്കുപണ്ടേ ശീലമായതാ... അതുകൊണ്ട് വല്യപുതുമയൊന്നും തോന്നുന്നുമില്ല... പക്ഷെ എനിയ്ക്കറിയാമ്മയ്യാത്തത് ഇവരൊക്കെന്നിത്രയ്ക്കും വെറുക്കാമ്മേണ്ടി ഞാനെന്തു വെകിളിത്തരമാ ഇവരോടൊക്കെ കാട്ടിയേന്നാണ്..??!!"""_ ഇതൊന്നുമെനിയ്ക്കു പുത്തരിയല്ലാത്തതുകൊണ്ടാവും ഞാനൊരു പുഞ്ചിരിയോടെയാണതു ചോദിച്ചത്...
പക്ഷേ പറഞ്ഞതിൽ ഒളിച്ചിരുന്ന പിടച്ചിൽ അവന്മാർക്ക് മനസ്സിലായിക്കാണും...
""...നീയതുവിടടാ... പിന്നെന്നേലുമൊരിയ്ക്കെ ഇവനൊക്കെ നിന്റെമുന്നിലും വന്നുനിൽക്കും... അന്നിതുപോലെ പട്ടിവിലകൊടുത്ത് ഒഴിവാക്കിയങ്ങു വിട്ടേക്കണം..!!"""_ കേട്ടുനിന്ന മാമന്റുപദേശമായ്രുന്നത്...
""...അപ്പോ നിങ്ങളാരും കല്യാണത്തിന് കൂടുന്നില്ലേ ..??"""_ അത്രേന്നേരമെല്ലാം കണ്ടുംകെട്ടുംനിന്ന അച്ചുവാണതുചോദിച്ചത്...
അതിനെല്ലാവരും പരസ്പരമൊന്നു നോക്കി...
എത്രത്തോളംദേഷ്യവും സങ്കടവുമുണ്ടെങ്കിലും ഉള്ളിന്റെയുള്ളിൽ എല്ലാവർക്കും കല്യാണത്തിന് കൂടണമെന്നുതന്നെയാണെന്ന് പറയാതെ പറയുകയായിരുന്നു...
""...എന്തായാലുമിങ്ങനെ പച്ചയ്ക്കുകേറിയാൽ ശെരിയാവില്ല... നാട്ടുകാർടെമുന്നിലിട്ട് ഞാനിവന്റെ തന്തയെക്കിളയ്ക്കും... അത്രയ്ക്കു പൊളിഞ്ഞുനിൽക്കുവാ ഞാൻ... അതുകൊണ്ട് നമുക്കു ബാറിൽപ്പോയി ചെറുതു രണ്ടെണ്ണമടിച്ചേച്ചു വരാം..!!"""_ ശ്രീ കണ്ണിറുക്കി കാണിച്ചുകൊണ്ട് അവന്റെപ്ലാൻ വിശദമാക്കി...
""...എന്നാവാ... പെട്ടെന്നുപോയേക്കാം... ആരേലുങ്കണ്ടാപ്പിന്നെ ചോദ്യമായി... പറച്ചിലായി... എന്തിനാവെറുതേ..!!"""_ പറഞ്ഞുകൊണ്ട് ചാടി വണ്ടീൽക്കേറുന്നതിനിടയിൽ,
""...അവന്റച്ഛന്റെ പറിച്ചൊരുകോട്ട്..!!"""_ എന്നും കൂട്ടിച്ചേർത്തുകൊണ്ട് ഇട്ടിരുന്ന കോട്ടൂരി ഒറ്റയേറായ്രുന്നു മാമൻ...
അതുംകേട്ടൊരു ചിരിയോടെ ജോക്കുട്ടനും വണ്ടിയിലേയ്ക്കു കേറുമ്പോൾ പിന്നാലേ അച്ചുവുംചെന്നു...
💬 Comments
View all comments