Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
""...നീയിതെങ്ങോട്ടാ..?? പോയ് കല്യാണത്തിനു കേറടീ... പോടീ..!!"""_ പിൻസീറ്റിൽ ജോക്കുട്ടന്റടുത്തായി അച്ചുവും വലിഞ്ഞുകേറിയപ്പോൾ അവൻതന്നെയാണതു പറഞ്ഞത്...
""...പിന്നേ... നിങ്ങളില്ലാതെ അവടെപ്പോയിരുന്നു പോസ്റ്റടിയ്ക്കാൻ എന്റെതലയ്ക്കോളമല്ലേ..??"""_ കേട്ടപാടെ അവളവനെ പുച്ഛിച്ചു...
ശേഷം,
""...അല്ലേലും എന്നെയീ കല്യാണത്തിനു ക്ഷണിച്ചത് സിദ്ധുവാ... അപ്പോളവനില്ലാതെയാ കല്യാണങ്കൂടാൻ അവടെനടക്കുന്നത് എന്റച്ഛന്റെ രണ്ടാങ്കെട്ടൊന്നുവല്ല..!!"""_ എന്നുകൂടി കിലുത്തീതും ലെവന്റെതൊള്ള ഷട്ടറിട്ടു...
""...എടാ... നീ കേറുന്നുണ്ടോ..?? വന്നാൽ രണ്ടെണ്ണമടിച്ച് ഒന്നോണായ്ട്ട് തിരിച്ചിങ്ങുപോരാം... അല്ലാതെങ്ങനാടാ അതിന്റെയൊക്കെ മുഖത്തുനോക്കുന്നത്..??"""_ ഡ്രൈവിങ്സീറ്റിലിരുന്ന് ശ്രീ ഒരിയ്ക്കൽക്കൂടിയതു പറഞ്ഞപ്പോൾ പിന്നെ ഞാനുമതിനെയെതിർത്തില്ല...
...എന്റടുക്കെ ഊമ്പിത്തരം കാണിച്ചൂന്നപേരിലാണ് ഇവന്മാര് കല്യാണത്തിനുകൂടാതെ ഒഴിയുന്നത്... അപ്പോപ്പിന്നെ ആർടെ മുണ്ടുപൊക്കാനാണ് ഞാനങ്ങട് തൊലിച്ചോണ്ട് ചെല്ലുന്നത്..??!!
...നമ്മളെ വേണ്ടാത്തോരെ നമുക്കുംവേണ്ട.!
മനസ്സങ്ങനെ വാദിച്ചതും പിന്നൊന്നും നോക്കിയില്ല, വരും വരായ്കകളോർക്കാതെ ഒഴിഞ്ഞുകിടന്ന ഫ്രണ്ട്സീറ്റിലേയ്ക്ക് ഞാനും ചാടിക്കേറുവായ്രുന്നു...
""...എടാ... ഇവളേങ്കൊണ്ടെങ്ങനാ ബാറിലൊക്കെ കേറുന്നേ..?? നമുക്ക് ബിവറേജീന്ന് സാധനമെടുത്താപ്പോരേ..??"""_ വണ്ടിമുന്നോട്ടു നീങ്ങാൻതുടങ്ങിയതും മാമനൊരാശങ്ക...
...അല്ലേലും പുള്ളിയ്ക്കീ വെള്ളമടിക്കേസ് വരുമ്പോളേ ഈ ആശങ്കയൊക്കെ കാണൂ...
അതിന്,
""...ഏയ്.! ഇവൾക്കതൊന്നും പുത്തരിയല്ല... അതുകൊണ്ട് നീ ബാറിലേയ്ക്കു വിട്ടോടാ..!!"""_ എന്നുമ്പറഞ്ഞ് ജോക്കുട്ടൻ ശ്രീയെ മൂപ്പിയ്ക്കുവേം ചെയ്തു...
""...അല്ലടാ... ബാറിൽക്കേറുന്നത് ചെറിയൊരു മൊണ്ടിയാ... പരിചയക്കാരുണ്ടാവും... അതുപിന്നീട് സംസാരമാവും... അതുകൊണ്ട് മാമൻ പറഞ്ഞപോലെ കുപ്പിയെടുക്കാം..!!"""_ ഒന്നാലോചിച്ചശേഷം ശ്രീകൂടി ആ തീരുമാനത്തിലെത്തി...
...നമുക്കുപിന്നെ ഏതുവഴിയാണേലും രണ്ടെണ്ണമുള്ളിൽച്ചെന്നാ മതിയെന്ന ചിന്തയേ ഉണ്ടായ്രുന്നുള്ളൂ...
അപ്പൊപ്പിന്നെ ബാറായാലെന്ത്..?? ബിവറേജായാലെന്ത്..??
അങ്ങനെ വണ്ടിനേരേ അടുത്തുള്ള ബിവറേജിലേയ്ക്കു പാഞ്ഞു...
കൂട്ടത്തിൽ മെച്ച്യൂരിറ്റി തോന്നിയ്ക്കുന്നത് മാമനായതിനാൽ പുള്ളിയെവിട്ടിട്ട് ഒരു മാജിക്മൊമെന്റിന്റെ ലെമൺഗ്രാസ്സ് ആൻഡ് ജിഞ്ചർ ഫ്ളേവറെടുപ്പിച്ചു...
ശേഷം അടുത്തുകണ്ട പച്ചക്കറിക്കടയിൽനിന്നും മൂന്നുനാരങ്ങയും രണ്ടുമൂന്നു പച്ചമുളകും കട്ടുചെയ്ത് കൂട്ടത്തിൽക്കുറച്ച് മിന്റ്ലീഫും വാങ്ങി വണ്ടിയിലേയ്ക്കു കേറുമ്പോൾ, ശ്രീക്കുട്ടൻ ഒരുലിറ്ററിന്റെ രണ്ടുബോട്ടിൽ സ്പ്രൈറ്റും നാല് ഡിസ്പോസിബിൾ ഗ്ലാസ്സുമായി ഹാജർവെച്ചിരുന്നു...
""...സ്പ്രൈറ്റിന് നല്ലതണുപ്പുണ്ടോ..?? ഇല്ലേലൊരു ഡ്രേ ഐസ്ക്യൂബുകൂടി വാങ്ങായ്രുന്നു..!!"""_ അവന്റെകയ്യിലിരുന്ന സ്പ്രൈറ്റുകണ്ട് ഞാനഭിപ്രായപ്പെട്ടതും,
""...അതേ... കോക്ക്ടെയ്ലുണ്ടാക്കി പൊളിയ്ക്കാനല്ല നിന്നെവിളിച്ചിട്ടുവന്നെ... രണ്ടെണ്ണമടിച്ചിട്ട് ആ ഫ്രസ്ട്രേഷനൊന്നു മാറുമ്പോൾ തിരിച്ചുപോണം... അവന്റെ നിൽപ്പുകണ്ടാൽ വെള്ളമടിയ്ക്കാനായ്ട്ട് മൂന്നാറിൽ റൂമെടുത്തപോലുണ്ട്..!!"""_ എന്നെ ചുഴിഞ്ഞുനോക്കിക്കൊണ്ട് ശ്രീയങ്ങനെ പറഞ്ഞെങ്കിലും ഞാനതു മൈൻഡാക്കിയൊന്നുമില്ല...
കയ്യിലിരുന്ന കിടിലാപ്പുകളുമായി ഞാൻ നേരേ ബാക്ക്സീറ്റിലേയ്ക്കു കേറി...
""...ഡാ... ഈ സീറ്റൊന്ന് ഫ്രണ്ടിലേയ്ക്കു വലിച്ചേ... ഇരിയ്ക്കാനൊരു സൗകര്യക്കുറവ്..!!"""_ ഫ്രണ്ടിലെസീറ്റിൽ കൈകൊണ്ടുതള്ളി ഞാനതുപറഞ്ഞിട്ട്
💬 Comments
View all comments