0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6869

ഡിസ്പോസിബിൾ ഗ്ലാസ്സുകൾ സീറ്റിലേയ്ക്കു നിരത്തിവെച്ചു...

""...പിന്നേ നിന്റെസൗകര്യത്തിന് ഈ മെയ്ൻറോഡില് ഞാനൊരു പായ വിരിച്ചുതരാടാ..!!"""_ പിന്നേം അവനെന്നെ തളിച്ചതും എനിയ്ക്കങ്ങടു പൊളിഞ്ഞു...

""...എന്നിട്ടു വായിലൊരു കുപ്പിപ്പാലും തിരുകി നീ നിന്റെ തന്തയെ വിളിച്ചിട്ടുവന്ന് കിടത്തിക്കൊണ്ടാ മതി..!!"""_ മേടിച്ചസാധനങ്ങളെല്ലാം മാമന്റെ കോട്ടുവിരിച്ച് അതിന്റെമേലേയ്ക്ക് നിരത്തിക്കൊണ്ട് ഞാൻപറഞ്ഞു...

അതിന് ശ്രീക്കുട്ടനെന്നെയൊന്നു ചൂഴ്ന്നുനോക്കിയിട്ട് മറുപടിയൊന്നും പറയാതെ അച്ചുവിന്റെ നേരേതിരിഞ്ഞു...

""...ഡീ... നീയടിയ്ക്കുവോ..??"""_ അവന്റെയാ ചോദ്യത്തിന് അവളെന്തേലും പറയുന്നതിനുമുന്നേ ജോക്കുട്ടനിടയ്ക്കു കേറി...

""...ഏയ്.! അവൾക്കു കൊടുക്കണ്ട..!!"""

""...അതെന്നാ മറ്റെടത്തെ പരിപാടിയാ..?? പിന്നെ ഞാനെന്നാ മൂഞ്ചാൻ വന്നിരിയ്ക്കുവാണോ..??"""_ അതുകേട്ടതും അച്ചുവിന്റെ നിലതെറ്റി...

അവളവന്റെ കഴുത്തിൽ കടിച്ചില്ലന്നേയുള്ളൂ...

""...ഏയ്‌.! നീയുങ്കൂടടിച്ചാൽ ശെരിയാവില്ല... തിരിച്ചു ഡ്രൈവ്ചെയ്യാൻ ഒരു പച്ചമനുഷ്യൻ വേണം... നിനക്കുള്ളത് ഞാൻ അവിടെചെന്നിട്ട് മേടിച്ചുതരാം... തൽക്കാലം നീയങ്ങോട്ടു തിരിഞ്ഞിരിയ്ക്ക്..!!"""_ ജോക്കുട്ടൻ അവളെ ആശ്വസിപ്പിയ്ക്കാനായി ശ്രെമിച്ചു...

""...സൗകര്യമില്ല... എനിയ്ക്കുമ്മേണം..!!"""_ നാരങ്ങയുടെ മുറിച്ചുവെച്ച പീസെടുത്ത് നാലുഗ്ലാസ്സിലുമായി പിഴിഞ്ഞൊഴിയ്ക്കുന്ന എന്നെനോക്കി അവള് കെറുവിച്ചു...

അതിന്,

""...അങ്ങനെ പറയല്ലേ മുത്തേ... മക്കളെന്റെ മുത്തല്ലേ... പൊന്നല്ലേ... ചക്കരയല്ലേ... നീയൊന്നു കൺട്രോള് ചെയ്യടീ... നിനക്കറിയത്തില്ലേ നിന്റെ ചേച്ചീടെസ്വഭാവം..??അടിച്ചൂന്നറിഞ്ഞാ ഇന്നു തിരുവാതിരയായ്രിയ്ക്കും... ഇനി അടിച്ചിട്ട് വണ്ടിയോടിച്ചൂന്നും കൂടറിഞ്ഞാൽ ഇന്നത്തോടെന്റെ കച്ചോടംതീരും... അതോണ്ടല്ലേ... പ്ലീസ്... നിനക്കുള്ളത് ഞാനവടെച്ചെന്നിട്ട് മേടിച്ചുതരാം... ഉറപ്പ്... തൽക്കാലം നീയൊന്നഡ്ജസ്റ്റ്‌ ചെയ്യ്..!!"""_ അവനവളെ സമാധാനിപ്പിയ്ക്കാനായി അത്രയുമ്പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെയാണെങ്കിൽ കൂടി അവളൊന്നടങ്ങുവായ്രുന്നു...

""...ഇവളടിയ്ക്കുന്നില്ലേൽപ്പിന്നെ ഞാനെന്തിനാ ഇവടിരിയ്ക്കുന്നത്..?? എന്നാ നീയിങ്ങോട്ടിരിയ്ക്ക്... ഞാനങ്ങുവരാം..!!"""_ പറഞ്ഞുകൊണ്ട് ശ്രീക്കുട്ടൻ അച്ചുവിനെ ഡ്രൈവിങ്സീറ്റിലിരുത്തിയിട്ട് ഞങ്ങടടുത്തേയ്ക്കു വന്നു...

ഞാനപ്പോഴേയ്ക്കും നാരങ്ങപിഴിഞ്ഞൊഴിച്ച ഗ്ലാസ്സിലേയ്ക്ക് മിന്റ്ലീഫും നന്നായിഞെരടി വീതിച്ചശേഷം കട്ട്ചെയ്ത പച്ചമുളകും ചേർത്തിട്ട് കുപ്പിപൊട്ടിച്ച് അരവീതമൊഴിച്ചു...

പിന്നതിലേയ്ക്ക് സ്പ്രൈറ്റുകൂടിചേർത്ത് മിക്സാക്കീതും എല്ലാംകൂടി പതഞ്ഞുപൊന്തിവന്നു...

""...എടുത്തോ... എന്നിട്ടൊറ്റവലിയ്ക്കങ്ങ് കീച്ചിയ്ക്കോ..!!"""_ പറഞ്ഞിട്ട് ഞാനതീന്നൊരെണ്ണമെടുത്ത് ഒറ്റക്കീച്ച്..

...ഉഫ്.! സ്വർഗ്ഗംകണ്ടു.!

""...ഈ നാറിപറഞ്ഞപോലെ ഐസ്ക്യൂബ്സ് കൂടുണ്ടായ്രുന്നേൽ തകർത്തേനേല്ലേ..??"""_ ആദ്യത്തെ ഗ്ലാസ്സ് പിടിപ്പിച്ചശേഷം ശ്രീ അഭിപ്രായപ്പെട്ടതും,

""...എന്തേയ്..?? ഇപ്പൊ നിന്റെതന്ത മൂന്നാറിൽ റൂമെടുത്തുതന്നോ..??"""_ ഞാനുംവിട്ടില്ല...

അങ്ങനെ നാരങ്ങയും മിന്റും പിഴിഞ്ഞൊഴിച്ച് മത്സരിച്ചിരുന്നടിയ്ക്കുമ്പോൾ അച്ചുവിരുന്ന് കൊതി നോക്കുവായ്രുന്നു...

അവൾക്കു സ്പ്രൈറ്റ്കൊടുത്ത് സൈഡാക്കിയെങ്കിലും സാധനത്തീന്നൊന്ന് കൊടുക്കാത്തതിന്റെ കലിപ്പിലായ്രുന്നു പെണ്ണ്...

പെട്ടെന്നാണ് വണ്ടിയൊരു ശബ്ദത്തോടെ കുലുങ്ങിയത്... കൂട്ടത്തിൽ പുറത്തുനിന്നാരോ എന്തോ പറയുന്നപോലൊരു തോന്നലുമുണ്ടായി...

ഇതെന്താപ്പൊ പറ്റിയേന്നമട്ടിൽ ചാടിയെഴുന്നേൽക്കുമ്പോൾ അച്ചു

💬 Comments

View all comments