Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
ഡോറുംതുറന്ന് പുറത്തിറങ്ങിയിരുന്നു...
""...ഇതെന്റെവണ്ടി... ഞാൻ ഡോറടയ്ക്കും.. അടയ്ക്കാതിരിയ്ക്കും... അതിനു നിനക്കെന്താടാ നാറീ..??"""_ പിന്നാലേ അച്ചുവിന്റെ സ്വരംകൂടി കേട്ടപ്പോഴാണ് ശ്രീക്കുട്ടൻ തല പുറത്തേയ്ക്കിട്ടത്...
""...എന്താടീ..?? എന്താപ്രശ്നം..?? ആരാത്..??"""_ അതിനിടയിൽ അടിച്ചുപൂക്കുറ്റിയായി കിടന്നുകൊണ്ട് ജോക്കുട്ടൻതിരക്കി...
""...അറിയില്ല... ഏതോരുത്തൻ ഡോറടിച്ചിരിയ്ക്കടീന്നുമ്പറഞ്ഞ് ഡോറിന്മേൽ ചവിട്ടീട്ട് പോയതാ..!!"""_ അച്ചു തിരിച്ചുകേറി കാര്യം വിശദീകരിച്ചു...
""...ആഹാ.! അതേതവനാടാ എന്റെ വണ്ടിയ്ക്കിട്ടു ചവിട്ടീത്..?? ഇന്നവനെ തീർത്തിട്ടുതന്നെ കാര്യം... അല്ലേലും കാശുള്ളോന്റെ വണ്ടികാണുമ്പോ സകലതിനുമുള്ളതാ ഈ കഴപ്പ്...!!"""_ സീറ്റിൽ ചടഞ്ഞുകിടന്ന് ജോക്കുട്ടൻപുലമ്പി...
""...വിട്ടു കളയാശാനെ... ചീള് കേസ്..!!"""_ ശ്രീ ജോക്കുട്ടനെയൊന്നു സമാധാനിപ്പിയ്ക്കാനായി പറഞ്ഞതും,
""...അതെന്താടാ എന്റെ വണ്ടിയായിട്ടാണോ നിനക്കിത് ചീളുകേസായത്..?? പറേടാ... ഡാ പറയാൻ..!!"""_ എന്നും ചോദിച്ചുകൊണ്ട് ശ്രീയുടെ കിറിയ്ക്കിട്ടു കുത്തിക്കൊണ്ട് ജോക്കുട്ടൻ പുതിയ മൊണ്ടിപിടിച്ചു...
""...ഒന്നു മിണ്ടാണ്ടിരിയ്ക്കാവോ..?? അല്ലേത്തന്നെ മനുഷ്യനിവിടെ പൊളിഞ്ഞിരിയ്ക്കുവാ..!!"""_ ഇതെല്ലാംകേട്ട് ഡ്രൈവിങ്സീറ്റിലിരുന്ന അച്ചുവൊന്നു പൊട്ടിത്തെറിച്ചതോടെ ജോക്കുട്ടൻ പൊടിയ്ക്കടങ്ങി സീറ്റിലേയ്ക്കു വളയിട്ടു...
...ഉഫ്.! ഇവനെയൊക്കെ ഷെയറിട്ടടിയ്ക്കാൻ കിട്ടുന്നവനാണ് ഭാഗ്യവാൻ... ഒരടപ്പിലൊഴിച്ചിട്ട് തൊട്ടുതളിച്ചാമതി.!
അമ്മാതിരി സംഗതികൾക്കിടയിലും എന്റെ ചിന്തപോയത് ആ വഴിയ്ക്കായ്രുന്നു...
അപ്പോഴാണ് അടിച്ചസാനം മാമന്റെ വയറ്റിൽക്കിടന്ന് ഞെളിപിരികൊണ്ടത്...
അതോടെ പുള്ളി നിവർന്നിരുന്ന് അച്ചൂനെ തോണ്ടി;
""...മോളേ... വണ്ടിതിരിയ്ക്കടീ... നമ്മടെ വണ്ടിയ്ക്കിട്ടിടിച്ചവനെ ഇന്നത്തോടെ തീർത്തുകൊടുത്തേക്കാം..!!"""_ വെള്ളത്തിന്റെമൂപ്പിൽ പുള്ളിയിരുന്ന് ഷോയിറക്കീതും,
അതുകേൾക്കാൻ കാത്തിരുന്നതുപോലെ അച്ചു വണ്ടിതിരിച്ചു...
""...വണ്ടിയ്ക്കിട്ടിടിച്ചെന്നല്ല കെളവാ പറഞ്ഞത്...
വണ്ടിയ്ക്കിട്ട് ചവിട്ടീന്നാ..!!"""_ അതിനിടയിൽ ശ്രീ തിരുത്തുന്നുണ്ടായ്രുന്നു...
അതിനും ജോക്കുട്ടൻ വളവളാ ശബ്ദത്തിലെന്തൊക്കെയോ മൊഴിഞ്ഞപ്പോൾ മുറിഞ്ഞുകിടന്ന പച്ചമുളകിന്റെയൊരു പീസെടുത്തുടച്ച് ഞാനവന്റെ നാവിൽ തേച്ചുകൊടുത്തു...
അതോടവൻ കിടന്നു കീറാൻതുടങ്ങിയെങ്കിലും ചെയ്സിങ്മൂഡിൽ അതാരും ശ്രെദ്ധിച്ചില്ല...
ശ്രീയാണെങ്കിൽ അതിനിടയിൽ ഫ്രണ്ട്സീറ്റിലേയ്ക്കു മാറുവേംചെയ്തിരുന്നു...
ഒരുത്തൻ അടിച്ചു താമരവിരിഞ്ഞ് കിടപ്പായി...
ബാക്കിമൂന്നെണ്ണം ലെവനെ പിടിയ്ക്കാനുള്ള തിടുക്കത്തിൽ ഗ്ലാസ്സിലൂടെ തലയൊക്കെപ്പുറത്തിട്ട് സിനിമാസ്റ്റൈൽ ഷോയും...
അതിനിടയിൽ ബാക്കിവന്ന കുപ്പിയിലേയ്ക്ക് നാരങ്ങയും ബാക്കികൂട്ടുമൊക്കെ ചേർത്തിട്ട് സ്പ്രൈറ്റുംപകർത്തി വാവട്ടം പൊത്തിപ്പിടിച്ച് ഞാനൊന്നങ്ങടു കുലുക്കി...
ശേഷം കുഞ്ഞിപ്പിള്ളേര് കുപ്പിപ്പാല് നുണയുമ്പോലിരുന്ന് ചപ്പാനുംതുടങ്ങി...
...ഒരു നിപ്പിളുകൂടി കിട്ടിയിരുന്നേൽ കലക്കിയേനേ.!
അപ്പോഴേയ്ക്കും വണ്ടി കുറച്ചങ്ങട് നീങ്ങിയിരുന്നു...
അതിനിടയിലാണ്,
""...ദോണ്ടേ അവൻ പോകുന്നു..!!"""_ ന്ന് അച്ചു വിളിച്ചുപറഞ്ഞത്...
കേൾക്കേണ്ട താമസം,
""...പിന്നീന്നിടിച്ചിടടീ അവനെ... നെഞ്ചത്തോടെ കേറ്റിയിറക്ക്... അവനെന്റെ വണ്ടിയ്ക്കിട്ട് തൊഴിയ്ക്കാറായോ..??"""_ എന്നും ചോദിച്ചുകൊണ്ട് തലയുയർത്തി നോക്കാമ്പോലും കഴിയാത്തവസ്ഥയിലും ജോക്കുട്ടനവളെ
💬 Comments
View all comments