0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6871

പ്രോത്സാഹിപ്പിച്ചു...

""...ങ്ഹേ..?? ഈ നാറിയായ്രുന്നോ..??"""_ ഗ്ലാസിനിടയിലൂടെ തല മുന്നോട്ടിട്ട് നോക്കിക്കൊണ്ട് ശ്രീകുട്ടൻ പറഞ്ഞപ്പോഴാണ് ഞാൻ ചുണ്ടിൽനിന്നും കുപ്പിമാറ്റീത്...

മുമ്പിൽപോകുന്ന ഒരു റോയൽഎൻഫീൽഡ് ക്ലാസ്സിക്...

...ഈ പൊട്ടവണ്ടി ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ..??

എത്രയാലോചിച്ചിട്ടും ആളെ പിടികിട്ടാതെവന്നപ്പോൾ ഞാൻവീണ്ടും കുപ്പിയെടുത്ത് മണത്തു...

""...ഇവനാണെന്നറിഞ്ഞിരുന്നേൽ തൊഴിച്ചപ്പഴേ കേറിയിടിയ്ക്കേണ്ടതാ... അച്ചൂ... കേറ്റി വട്ടംവെയ്ക്കടീ... ഇന്നവന്റെ കാലു തല്ലിയൊടിയ്ക്കണം..!!"""_ ആളെ മനസ്സിലായപോലെ ശ്രീ വല്ലാതെമൂത്തു...

""...അതൊന്നും വേണ്ട... നീ കേറ്റിയിറക്കടീ... ബാക്കി പിന്നെനോക്കാം... പോലീസ് നമ്മക്ക് പുല്ലാ..!!"""_ ജോക്കുട്ടൻ സീറ്റിൽ മലന്നുകിടന്ന് വെല്ലുവിളിച്ചു...

പക്ഷേ അതൊന്നും കേൾക്കാത്തഭാവത്തിൽ അച്ചു ഹോണടിച്ചവനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിലായ്രുന്നു...

എന്നാലവൾക്ക് ഓവർടേക്ക് ചെയ്യേണ്ടിവന്നില്ല...

അതിനുമുന്നേ,

""...ഹമ്മേ..!!!"""_ ന്നൊരു നിലവിളിയോടെ ബൈക്കിൽനിന്നുമവൻ തെറിച്ച് റോഡിലേയ്ക്കു വീണുരുണ്ടു...

പിന്നാലേ വലിയൊരു ശബ്ദത്തോടെ അവന്റെ ബുള്ളറ്റും...

അപ്പൊത്തന്നെ അച്ചു സഡൻബ്രെക്കിട്ട് വണ്ടിനിർത്തി...

പൊട്ടിയൊലിയ്ക്കുന്ന തലയുംപൊത്തിപ്പിടിച്ച് റോഡിൽക്കിടന്ന് ഞരങ്ങുന്നയവനെ അമ്പരപ്പോടെ നോക്കിയശേഷം തിരിയുമ്പോഴാണ് ശ്രീയും അച്ചുവും ശെരിയ്ക്കും ഞെട്ടിയത്...

മുക്കാൽ ഭാഗത്തോളം പൊട്ടിച്ചിതറിയ മാജിക്മൊമന്റിന്റെ കുപ്പിയുടെ കഴുത്തുമാത്രംപിടിച്ച് ഇരിയ്ക്കുവാണ് ഞാൻ...

വണ്ടിയുടെ വിൻഡോയ്ക്കൊപ്പം അവന്റെ തലയെത്തിയനേരം താഴ്ത്തിവെച്ചിരുന്ന ഗ്ലാസ്സിലൂടെ കൈ പുറത്തേയ്ക്കിട്ട് കയ്യിലിരുന്ന കാലിക്കുപ്പിയാൽ വീശിയടിച്ചിട്ട് ഒന്നുമറിയാത്തപോലിരുന്ന എന്നെനോക്കി ശ്രീക്കുട്ടൻ പല്ലുഞെരിച്ചു...

""...പട്ടി പൊലയാടിമോനേ... നീയിതെന്തു മൈരാടാ കാണിച്ചേ..??"""_ ശ്രീ നിലവിളിയ്ക്കുന്നപോലാണത് ചോദിച്ചത്...

""...അതുപിന്നെ നിങ്ങളല്ലേ വെട്ടണം.. കൊല്ലണംന്നൊക്കെ പറഞ്ഞത്... ഇനിയിപ്പൊ ധൈര്യായ്ട്ട് പോയ്‌ട്ടുവാ..!!"""_ കണ്ണൊക്കെ മങ്ങിത്തുടങ്ങിയെങ്കിലും ഇളിച്ചുകാട്ടാൻ ഞാൻമറന്നില്ല...

""...നിന്റച്ഛന്റ കു... എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്..!!"""_ പറയാൻവന്ന തെറി പൂർത്തിയാക്കാതെ ശ്രീക്കുട്ടനൊന്നു തിരിഞ്ഞുനോക്കി... കൂടെ ഞാനും...

അവനപ്പോഴും നിലത്തുകിടന്ന് പിടയുവാണ്.!

""...ഇനിയിവൻ ചത്തങ്ങാനുമ്പോവോടാ..??"""_ അവനെ നോക്കിയശേഷം ശ്രീയെന്നോട് തിരക്കി...

""...ഏഹ്..?? അപ്പൊ ചാവൂലേ..?? തല്ലീത് വെറുതേയായോ..??"""_ ശെരിയ്ക്കും ഞാനപ്പോഴാണൊന്നു ഞെട്ടീത്...

""...നീയിതെന്താലോചിച്ചു നിൽക്കുവാടീ... വണ്ടിയെടടീ..!!"""_ ഉടനെ ശ്രീ അച്ചുവിന്റെനേരെ തെറിച്ചശേഷം തിരിഞ്ഞെന്നെ നോക്കി...

""...ഒന്നാതേ പറിയന് അങ്കുംപുങ്കും തിരിച്ചറിഞ്ഞൂട... അതിന്റെകൂട്ടത്തി കള്ളുംകൂടിമേടിച്ച് മൂഞ്ചികൊടുത്തേക്കുന്നു... ഇതിനൊക്കെ എന്നെപ്പറഞ്ഞാ മതീലോ..!!"""_ അവൻ പിന്നേമിരുന്ന് തകർക്കുവാ...

""...ഓ.! പിന്നെ നിന്നെക്കെപ്പോലിരുന്ന് വായ്ത്താളമടിയ്ക്കണമായ്രിയ്ക്കും... അതുവന്ത് സിദ്ധൂന് ആക്ഷൻമുഖ്യം.. ഡയലോഗൊക്കെ അപ്പറം..!!"""_ കയ്യിൽ ബാക്കിയിരുന്ന കുപ്പിച്ചില്ലുകൊണ്ട് താടിചൊറിയുന്നതിനിടയിൽ ഞാനിരുന്നു മൊഴിഞ്ഞതും ശ്രീക്കുട്ടനെന്നെ നോക്കി പല്ലുഞെരിച്ചു...

അച്ചുവും വല്ലാത്തൊരു ഭാവത്തോടെന്നെ തിരിഞ്ഞിരുന്ന് നോക്കുവാണ്...

""...നീയവൻ പറയുന്നതും

💬 Comments

View all comments