Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
കേട്ടിരിയ്ക്കാതെ വണ്ടി ചവിട്ടിവിട് മോളേ..!!"""_ ആരോ ബാറ്ററിമാറ്റിയിട്ടപ്പോൾ പെട്ടെന്നോണായതു പോലെ മാമൻ അച്ചുവിനോടലറി...
ഉടനേയവൾ വണ്ടിയെടുത്തു...
""...ഡാ... എന്തേലും പറ്റിക്കാണോടാ..??"""_ വണ്ടി പായിച്ചു വിടുന്നതിനിടയിൽ അച്ചു ശ്രീയോടുതിരക്കി...
""...പറ്റിയാൽ പറ്റട്ടെടീ... നിന്റച്ഛനൊന്നുവല്ലല്ലോ..!!"""_ എന്താണ് സംഭവിച്ചതെന്നുപോലും മനസ്സിലാവാത്ത നിലയിലും ജോക്കുട്ടന്റെ താളംവിടലിനൊരു കുറവുമുണ്ടായില്ല...
""...ഒന്ന് മിണ്ടാണ്ടിരീടാ... ഇവടെ മനുഷ്യന്റെ കയ്യുംകാലും വിറയ്ക്കുവാ..!!"""_ കേട്ടതും അച്ചു പിന്നോട്ടുനോക്കിയലറി...
അതിനിടെ,
""...ആഹ്.! ഇനിയെന്തേലും പറ്റിയാലും കണക്കായെന്നു കരുതിയാമതി... അവനുമത്ര ചില്ലറ പുള്ളിയൊന്നുമല്ല..!!"""_ എന്നുമ്പറഞ്ഞ് ശ്രീക്കുട്ടൻ സ്വരമൊന്നു മയപ്പെടുത്തി...
""...ഏഹ്..?? അപ്പോ നെനക്കവനെ നേരത്തേയറിയോ..??"""_ ഒരുഞെട്ടലിന്റെ പിൻബലത്തോടെ ചോദിച്ചത് മാമനാണ്...
""...അറിയാതെപിന്നെ..?? ഡോ... അവനാണ് നമ്മടെ മീനൂന്റനിയൻ... ആ കുണ്ണന്തായോളി..!!"""_ അവൻ കൊഴകൊഴാ പറഞ്ഞൊപ്പിച്ചതും അച്ചുവൊരു ഞെട്ടലോടെ ബ്രേക്കിലാഞ്ഞു ചവിട്ടി...
""...ഏത്.. നമ്മുടെ മീനൂന്റനിയനോ..??"""_ കിളിവിട്ടപോലെ അവള് ചോദിയ്ക്കുമ്പോഴാണ് മാമനൊക്കെ വെട്ടിലുപോലെ പിടഞ്ഞത്...
""...ആ.! അതാണ്.! ആ വണ്ടികണ്ടപ്പോ ഞാനോർക്കേഞ്ചെയ്തു... അവനായ്രുന്നല്ലേ..??!!"""_ ആളെമനസ്സിലായതും തീർച്ചപ്പെടുത്താനായി ഞാൻചോദിച്ചു...
""...അപ്പൊ ആളെമനസ്സിലായ്ട്ടല്ലല്ലേ കീച്ചിക്കൊടുത്തത്..?? അല്ലേത്തന്നെ നെനക്കൊക്കെ ആളെ മനസ്സിലായാലെന്ത്..?? ഇല്ലേലെന്ത്..??"""_ തിരിഞ്ഞിരുന്ന് അർത്ഥംവെച്ചൊരു ഭാവത്തിൽ ശ്രീചോദിച്ചതിന് ഞാനവനെ കണ്ണുമിഴിച്ചു നോക്കിയതേയുള്ളൂ...
അതിനിടയിലാണ് മാമന്റെയുള്ളിൽ ഉറങ്ങിക്കിടന്ന നന്മയോളി ഉണർന്നത്;
""...അയ്യോ കൊച്ചേ... വണ്ടി തിരിച്ചുവിട്... നമ്മക്കാ ചെക്കനെ ആശൂത്രീൽ കൊണ്ടോണം..!!"""_ എന്നൊക്കെപ്പറഞ്ഞ് പിന്നെക്കുറച്ചുനേരം പുള്ളീടെ കുന്തളിപ്പായ്രുന്നു...
...മ്മ്മ്.! തന്തതലകറങ്ങി മുന്നെവീണപ്പൊ കാലുകൊണ്ട് നീക്കിക്കിടത്തീട്ട് ചീട്ടുകളിയ്ക്കാൻ പോയ മൈരനാണ് ഈ ഇരുന്നു മൊണയ്ക്കുന്നത്.!
""...പിന്നേ... അങ്ങോട്ടു ചെന്നാലുംമതി... ഉണ്ടതിന്നും കിളവാ ഉണ്ട... നോക്കിനിയ്ക്കാതെ പറപ്പിച്ചുവിടടീ..!!"""_ അങ്ങേരുടെ മൂപ്പീരിന് മറുപടികൊടുത്തശേഷം ശ്രീ അച്ചൂനെനോക്കിയലറി...
കാര്യം മനസ്സിലായ അച്ചു പറപ്പിച്ചുവിടുമ്പോഴും എന്റെമനസ്സിൽ ഒരു സംശയംമാത്രമേ ഉണ്ടായ്രുന്നുള്ളൂ...
""...എടാ... ഈ കുപ്പീടെബാക്കി എവടെക്കളയും..??"""_ മാജിക്മൊമന്റിന്റെ പാതിപൊട്ടിയ കുപ്പിനീട്ടിക്കൊണ്ട് ഞാനത് ചോദിച്ചതും, ശ്രീ സീറ്റിൽനിന്നും ചാടിയെഴുന്നേറ്റ് തിരിഞ്ഞെന്റെ കഴുത്തിനു കുത്തിപ്പിടിച്ചു...
""...എടാ കോപ്പേ... നീ കൂടുതലെന്നെയിട്ട് ഊഞ്ഞാലാട്ടല്ലേ... ഇപ്പൊത്തന്നെ എന്റുള്ളുമൊത്തം കത്തീട്ട് വായിക്കൂടി പൊകവരുവാ... അന്നേരമിമ്മാതിരി കൊണസാരവും കൊണ്ടിറങ്ങിയാൽ തലപിടിച്ചു ഞാൻ റോഡിലുരയ്ക്കും... പറഞ്ഞില്ലാന്നുവേണ്ട..!!"""_ എന്നെ രണ്ടുറൗണ്ട് കുലുക്കിയശേഷം പിടിവിട്ടതോടെ എന്റെ തലച്ചോറെല്ലാംകൂടി കലങ്ങിമറിഞ്ഞ് കരിങ്ങാലിവെള്ളം പോലായി...
പിന്നെയുമവടെക്കിടന്ന്
അച്ചുവും മാമനും തെറിവിളിയ്ക്കുവേം അതിനുള്ള ന്യായീകരണങ്ങൾ നിരത്തുവേമൊക്കെ ചെയ്തെങ്കിലും ഞാനപ്പോഴേയ്ക്കും ഗാർഡിയൻ ഓഫ് ഗാലക്സിയുടെ സ്പേസ്ഷിപ്പിലെത്തിയിരുന്നു...
💬 Comments
View all comments