0%

Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 6899

കൊടുത്തു...

ഇതിപ്പോൾ അവളെന്റെ സീൻപിടിച്ചതിന് ഞാനവളെ വിരട്ടുമ്പോലെയായി...

""...നിനക്കങ്ങോട്ടു മാറിയിരുന്നു തോർത്തിക്കൂടേ..?? വെറുതെ ബെഡ് നനയ്ക്കാനായ്ട്ട്..!!"""_ കിടന്നകിടപ്പീന്ന് തലപൊക്കാൻ വയ്യെങ്കിലെന്ത്‌ കലിപ്പിനൊരു കുറവുമില്ലായ്രുന്നു...

എന്നാൽ അവളതിനെന്നെ തുറിച്ചുനോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല...

അതുകൊണ്ടിത്രേന്നേരം നീ സീൻപിടിച്ചില്ലേടാ നാറീന്നായ്രിയ്ക്കുമോ ആ നോട്ടത്തിനർത്ഥം..??

...ഏയ്.! അതാവില്ല... മനസ്സിലായ്ട്ടില്ലാന്ന് തോന്നുന്നു...

അല്ലെങ്കിൽ ചോദിച്ചേനെ.!

അങ്ങനെ സ്വയമാശ്വസിച്ച് ജാഡമോഡിൽ തിരിഞ്ഞുകിടക്കുമ്പോഴാണ് മീനാക്ഷി പുതിയ ചൊറിയുമായിറങ്ങീത്...

""...നിങ്ങള് ഓഡിറ്റോറിയത്തിൽ കേറാതെ പോകുമെന്ന് ഞാൻ സ്വപ്നത്തിൽപ്പോലും കരുതീല്ലാട്ടോ... ഞാനെന്നല്ല, ആരും കരുതീല... ചെറീമ്മയൊക്കെ കിളിപറന്നു നിൽപ്പുണ്ടായ്രുന്നു... നാളെയിതിന്റെപേരിൽ വൻ സീനുണ്ടാവാൻ സാധ്യതയുണ്ട്..!!"""_ ടവൽ അടുത്തുകിടന്ന കസേരയിലേയ്ക്കു വിരിച്ചിട്ടിട്ട് അവളെന്റടുത്തേയ്ക്കു ചേർന്നിരുന്നു...

ശേഷം ഫോൺവീണ്ടും ചാർജിലിട്ടിട്ട് തുടർന്നു;

""...കാര്യമറിയാതെ ഞാൻ രണ്ടുമൂന്നുവട്ടം വിളിക്കാനോങ്ങീതാ... അപ്പൊ ചേച്ചിയാപറഞ്ഞേ വിളിയ്ക്കണ്ടാന്ന്... പിന്നെ അച്ചുവന്നപ്പോഴാ അറിഞ്ഞേ... എല്ലാംകൂടി അടിച്ചുപാമ്പായി വീട്ടിൽക്കിടപ്പാന്ന്..!!"""_ പറയുമ്പോൾ പുള്ളിക്കാരിയുടെ മുഖത്തൊരു നേർത്ത പുഞ്ചിരിയുണ്ടായ്രുന്നു...

...ഇവളിതെന്തൊക്കെയാ ഈ പറേണേ..?? ഞാൻ കല്യാണത്തിന് പോയില്ലാന്നോ..?? അതെങ്ങനെ ശെരിയാവും..?? അപ്പൊപ്പിന്നെ ഒരുങ്ങിക്കെട്ടിയാ കല്യാണത്തിനു പോയതാര്, എന്റെ പ്രേതോ..??_ ചോദിയ്ക്കണംന്ന് ഉണ്ടായിരുന്നേലും അവൾടുദ്ദേശമെന്താന്ന് മനസ്സിലാകാത്തതുകൊണ്ട് മാത്രം ഞാനങ്ങടടങ്ങുവായ്രുന്നു...

""...നിങ്ങള് വെള്ളമാന്നുപറഞ്ഞപ്പോൾ അവരൊക്കെ നിങ്ങളെ വഴക്കുപറയാൻ തുടങ്ങീതാ... അതിനവിടെ വെച്ചുതന്നെ അവളും തിരിച്ചുനല്ലതു കേൾപ്പിച്ചു... അതോടൊന്നടങ്ങീതാ... പിന്നിപ്പൊ അടുത്തറൗണ്ടാ..!!"""_ അവളുവീണ്ടും അടുത്തേയ്ക്കു ചേർന്നിരുന്ന് പെറുക്കിപ്പെറുക്കി പറയുമ്പോൾ എനിയ്ക്കൊരു കോപ്പും മനസ്സിലായില്ലേലും സന്തൂർസോപ്പിന്റെ മണത്തിൽ ഞാനങ്ങടു മയങ്ങിപ്പോയി...

""...പിന്നേ..."""_ കുറച്ചുനേരം മൗനം പൂണ്ടിരുന്നശേഷം അവൾ വീണ്ടുമനങ്ങി... അന്നേരമവളുടെ കൊഴുത്ത കൈവണ്ണ എന്റെ മുഖത്തുരഞ്ഞു...

""...ചേച്ചിയെന്നോടു ചോദിച്ചു... അത്രയ്ക്കൊക്കെ ക്ലോസായോ നിങ്ങളെന്ന്... അവടുന്നുപോരുമ്പോൾ കീരീം പാമ്പുമായ്രുന്നല്ലോന്ന്..!!"""_ മുഖത്തുനോക്കാതെ ഒരു കള്ളച്ചിരിയോടെ അവളതുപറഞ്ഞപ്പോൾ ഞാനതിനും മറുപടികൊടുത്തില്ല...

...ഇവളിതൊക്കെന്തിനാ എന്നോടുപറയുന്നേന്ന ചിന്തയിൽ നോക്കിയിരിയ്ക്കുകമാത്രം ചെയ്തപ്പോൾ അവൾതുടർന്നു;

""...പിന്നെപ്പറയുവാ... ഇനീം കുട്ടിക്കളീംകളിച്ച് നടക്കാതെ കുറച്ചു സീര്യസാവണോന്ന്... തക്കുടൂനെമാത്രം കളിപ്പിച്ചാൽപോരാന്ന്..!!"""_ പറയുന്നതിനൊപ്പം നാണംമറയ്ക്കാനെന്നോണം അവൾ കവിളിൽത്തലോടിക്കൊണ്ട് മുഖംകുനിച്ചിരുന്നു...

""...പിന്നെ..?? നിന്നേം കളിപ്പിച്ചിരിയ്ക്കണോ..??"""_ അത്രേമൊക്കെ കേട്ടിട്ടിരുന്നശേഷം ഞാനവളെ രൂക്ഷമായിനോക്കി...

""...ഓ.! എനിയ്ക്കതില് വല്യെതിർപ്പൊന്നൂല്ല..!!"""_ പറഞ്ഞതും കോന്ത്രപ്പല്ലുകാട്ടിയൊരു ചിരിയായ്രുന്നവൾ...

...ഊക്കിയതാണ് പുന്നാരമോള്.!

""...ദേ... നടു ഞാൻ ചവിട്ടിയൊടിയ്ക്കണ്ടെങ്കിൽ മിണ്ടാണ്ടിരുന്നോ... അല്ലേത്തന്നെ തലയെല്ലാംകൂടി പൊളിഞ്ഞിട്ട് കണ്ണുതുറക്കാൻ വയ്യാണ്ടിരിയ്ക്കുവാ..!!"""_ ഞാനവളെ പാളിനോക്കിക്കൊണ്ട് പറഞ്ഞതും,

""...അതിന് നീയൊക്കെയടിച്ച് താമരയായതിന് ഞാനെന്തുകാട്ടീന്നാ..??"""_ എന്നുംചോദിച്ച് അവളെന്നെ

💬 Comments

View all comments