Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
കാര്യോല്ലേ... ഇപ്പൊ ഞാനില്ലേടാ കൂടെ..!!"""_ എന്നുമ്പറഞ്ഞെന്നെനോക്കി കണ്ണിറുക്കിക്കാണിച്ചു...
സാധാരണയമ്മാതിരി ഡയലോഗൊക്കെ കേൾക്കുമ്പോളവളെ നാലുചവിട്ടുംചവിട്ടി വായിൽവരുന്ന കുറേത്തെറിയുംവിളിച്ച്
എഴുന്നേറ്റുപോവാറുള്ള ഞാൻ അന്നൊരുചിരിയോടെ അവടത്തന്നെ കിടന്നതേയുള്ളൂ...
...ഒരുപക്ഷേ ഇനിയുള്ള എന്റെഭാവിമുഴുവൻ അടുത്തുകിടക്കുന്നയീ ഭൂതത്തിനൊപ്പമാവുമെന്ന് മനസ്സ് പറഞ്ഞുകാണണം.!
""...എന്താണ് സാർ... ഒരു ചിരിയൊക്കെ..?? എന്തേയ്... പോരാന്നുണ്ടോ..??"""_ വീണ്ടുമാക്കിയൊരു ചിരിയോടെയവൾ കണ്ണുരുട്ടിയതിന്,
""...എല്ലാം തമ്പുരാട്ടീടെ ഇഷ്ടമ്പോലെ..!!"""_ എന്നു ഞാനുമങ്ങടൂക്കി...
അങ്ങനോരോന്നും പറഞ്ഞുകിടന്ന് സമയമ്പോയതറിഞ്ഞില്ല...
അപ്പോഴാണവൾടടുത്തിരുന്ന് ഫോൺചിലച്ചത്...
പെട്ടെന്നുതന്നെയെടുത്ത് സ്ക്രീനിലേയ്ക്കു നോക്കിയയവൾ,
""...ചേച്ചിയാ..!!"""_ എന്നെന്നോടുരുവിട്ടിട്ട്,
""...ആഹ്.! ചേച്ചീ... പറഞ്ഞോ..!!"""_ ന്നുംപറഞ്ഞ് കോളറ്റൻഡ് ചെയ്തു...
പിന്നെക്കുറച്ചുനേരം അവരുതമ്മിൽ സംസാരിയ്ക്കുമ്പോൾ ഞാൻ കവിഴ്ന്നടിച്ച് ബെഡ്ഡിലേയ്ക്കുവീണു...
എന്നിട്ടവടെക്കിടന്ന് ഉറങ്ങാനൊരു ശ്രെമമൊക്കെനടത്തീതാ...
പക്ഷേയവള് സമ്മയ്ച്ചില്ല...
എന്നെ കുത്തിയെഴുന്നേൽപ്പിച്ചു...
""...എടാ പൊട്ടാ... ചേച്ചിയാ... നമ്മളിതുവരെ റെഡിയായില്ലാന്നുമ്പറഞ്ഞ് വഴക്കുപറയാൻ വിളിച്ചയാ... പെട്ടെന്നൊരുങ്ങി താഴെച്ചെല്ലാമ്പറഞ്ഞു..!!"""
""...ഞാനതിനെപ്പോഴേ സെറ്റാണല്ലോ... ഇനിയെഴുന്നേറ്റങ്ങു പോയാമതി..!!"""
""...അയ്യട.! ഈ കോലത്തിലോ..??"""
""...അല്ലാണ്ടുപിന്നെ..??"""
""...നിനക്കു കല്യാണത്തിനിടാനുള്ള ഡ്രസ്സിന്നലെ നിന്റച്ഛൻ കൊണ്ടേത്തന്നിരുന്നു... നീയപ്പോൾ പന്തലിലായ്രുന്നു... ഞാനാണേലതു പറയാനും വിട്ടോയി..!!"""_ എന്നുംപറഞ്ഞവൾ അലമാരതുറന്ന് ഒരു ബോക്സെടുത്ത് കട്ടിലിനു പുറത്തേയ്ക്കുവെച്ചു...
എന്നിട്ട്,
""...എന്നാലേ ഞാനൊരുങ്ങാമ്പോവുവാ... ചേച്ചീടടുക്കെച്ചെന്നാ സാരിയുടുപ്പിച്ച് തരാന്നുപറഞ്ഞിട്ടുണ്ട്..!!"""_ അങ്ങനേമ്പറഞ്ഞ് അവൾക്കു കല്യാണത്തിനായി വാങ്ങിയ ഡ്രസ്സിന്റെ കവറുമെടുത്തിറങ്ങാൻ തുടങ്ങിയപ്പോൾ,
""...പോണകൂട്ടത്തിലൊരു ടൂത്ത്ബ്രെഷൂടിയെടുത്തോ... പല്ലൂടെ തേയ്ക്കാം..!!"""_ എന്നുമ്പറഞ്ഞ് ഞാനൊന്നു കിലുത്തി...
""...ശ്ശോ.! പറഞ്ഞതുനന്നായി... അല്ലേലിപ്പൊ മറന്നേനെ..!!"""_ എന്നങ്ങനെ മറുപടിപറഞ്ഞുകൊണ്ടവൾ ബാത്റൂമിൽപ്പോയി ടൂത്ബ്രെഷെടുത്തു...
""...അപ്പൊ സോപ്പുവേണ്ടേ..??"""
""...അയ്നു ഞാൻ കുളിച്ചല്ലോ..??"""
""...എപ്പോ..??"""
""...നീയല്ലേ കുളിപ്പിച്ചേ..?? അത്രയൊക്കെ മതി... അല്ലേലുമാഴ്ച്ചേല് രണ്ടുപ്രാവശ്യം കുളിച്ചാ ജലദോഷംവരും..!!"""_ പറഞ്ഞിട്ട് ഒരു നാണച്ചിരിയോടെ പുറത്തിറങ്ങിപ്പോയതും,
""...കൊള്ളാം.! നല്ല ഡോട്ട്ര്.! ഈ ശ്രെദ്ധ തീറ്റേൽക്കൂടി കാണിച്ചിരുന്നേൽ നന്നായേനേ..!!"""_ എന്നും പിറുപിറുത്തുകൊണ്ട് ഞാൻ തിരിഞ്ഞു കിടക്കുവായ്രുന്നു...
അങ്ങനെ കുറച്ചുനേരങ്കൂടി അതേകിടപ്പു തുടർന്നശേഷം ഞാൻ മെല്ലെയെഴുന്നേറ്റു...
...മ്മ്മ്.! സ്വന്തംചേച്ചീടെ കല്യാണത്തിന് എട്ടുമണിയ്ക്കെങ്കിലും ഉറക്കമെണീറ്റില്ലേൽ അതുമോശമാണ്.!
സ്വയം പറഞ്ഞുകൊണ്ട് ഞാനെഴുന്നേറ്റ് കട്ടിലേലിരുന്നു...
...രാവിലേ തൊലിച്ചു കയ്യിൽത്തന്നതിന്റെ ചളിപ്പുകൊണ്ടാവണം, അമ്മയോ ചെറിയമ്മയോന്നും എന്നെത്തിരക്കി റൂമിലേയ്ക്കു വരാണ്ടിരുന്നത്.!
...ഒരുകണക്കിനതു നന്നായി...
അല്ലായ്രുന്നേൽ പിന്നവരെ തിരക്കേണ്ടി വരില്ലായ്രുന്നു.!
എന്തായാലും പിന്നധികം സമയമൊന്നും മെനക്കെടുത്തിയില്ല...
നേരേപോയി മേലൊന്നുകഴുകി...
പിന്നെ വന്നിട്ടാണ് മീനാക്ഷിയെടുത്തുവെച്ച ബോക്സുകൾ തുറന്നുനോക്കുന്നത്...
ആദ്യത്തേതിലൊരു നേവിബ്ലൂ പാന്റ്സ്.. രണ്ടാമത്തേതിലൊരു ഓഫ് വൈറ്റ് ഷർട്ട്.. മൂന്നാമത്തേതിൽ നേവിബ്ളൂവിലെതന്നെ ഒരു ബ്ലേസറും...
ആ സാമാനംമുഴുവനും തൊലിച്ചുകണ്ടതും എനിയ്ക്കങ്ങട് പൊളിഞ്ഞുകേറി...
...കല്യാണപ്പെണ്ണ്, അതിങ്ങേർടതല്ലേ..?? അല്ലാണ്ട് സായിപ്പിനൊണ്ടായതൊന്നുവല്ലല്ലോ കോട്ടുമിട്ടൊണ്ടാക്കാൻ..??!!
...ഇവനൊക്കെ ഡോക്ടറാന്നുമ്പറഞ്ഞു നടന്നിട്ട് കുറച്ചെങ്കിലുമൊരു വെളിവില്ലാന്നുവെച്ചാൽ.!
...അന്ന് ഡ്രസ്സിനോർഡർ കൊടുക്കാമ്പോയപ്പോൾ വെള്ള മുണ്ടുംഷർട്ടും പറഞ്ഞേപ്പിച്ചനേരത്ത് അതപ്പോഴേ മേടിച്ചിട്ടിങ്ങു പോന്നാൽമതിയായ്രുന്നു.!
...അതെങ്ങനാ... ഈ മറ്റവനിതിനെടേക്കേറി ഇമ്മാതിരി
💬 Comments
View all comments