Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
കുത്തിത്തിരിപ്പുണ്ടാക്കുമെന്ന് കരുതിയോ..??
...ഇതതൊന്നുവല്ല, എന്നെ മറ്റുള്ളവർടെമുന്നിൽ കോമാളിയാക്കാനുള്ള കുഴുത്തുരുമ്പാ.!
ആലോചിയ്ക്കുന്തോറും ദേഷ്യവും സങ്കടവുമെല്ലാങ്കൂടിരച്ചു കേറിയിട്ട് എനിയ്ക്കെന്റെ പിടുത്തംവിട്ടുപോകുമ്പോലെ തോന്നിപ്പോയി...
...ഇനിയിപ്പോൾ ഇതുമിടീപ്പിച്ച് സ്വന്തംമോനെ നാറ്റിച്ചാലേ തന്തയ്ക്കു സമാധാനമാകുള്ളൂങ്കിൽ അങ്ങനെതന്നായ്ക്കോട്ടേ.!
മനസ്സിലങ്ങനേങ്കരുതി ആ കോട്ടുമെടുത്ത് ഞാനാ കണ്ണാടിയ്ക്കു മുന്നിലേയ്ക്കുനിന്നു...
...മ്മ്മ്.! കണ്ടിട്ടൊരു പ്രോസ്റ്റിറ്റ്യൂട്ട് ലുക്കൊക്കെണ്ട്.!
പിന്നൊന്നും നോക്കീല...
നേരെ പാന്റ്സുംഷർട്ടും വലിച്ചുകേറ്റി, ഷർട്ട് ഇൻസെർട്ടുചെയ്ത് മേലെക്കൂടി കോട്ടുമിട്ടു...
സാനം ബോഡിഫിറ്റായതുകൊണ്ട് കംഫർട്ട്ലെവലൊക്കെ പക്കാ...
...കല്യാണമൊന്നു കഴിയട്ടേ... എന്നിട്ടുവേണം ഈ കോട്ടുമിട്ട് അണ്ടിപെറുക്കാൻ പോവാൻ.!
അങ്ങനതുമിട്ട് കണ്ണാടിയ്ക്കുമുന്നേനിന്ന് നെഞ്ചൊക്കെ വിരിച്ചുനോക്കിയിട്ട് താടിയും മുടിയുമൊതുക്കുമ്പോഴാണ് ഡോറും തള്ളിത്തുറന്നുകൊണ്ട് മീനാക്ഷി കേറിവന്നത്...
ഒരിളംനീലയിൽ മെറൂൺ ബോർഡർവരുന്ന കാഞ്ചീപുരംപട്ടുമുടുത്ത് അതിനൊത്ത മേക്ക്അപ്പും ഓർണ്ണമന്റ്സുമായി പെണ്ണുകയറിവന്നപ്പോൾ ഞാനാകെ തരിച്ചുനിന്നുപോയി...
...ഇവൾക്കിനി ദിവസംകഴിയുന്തോറും സൗന്ദര്യമിരട്ടിയ്ക്കുന്നോ..??
മോഡൽസുടുക്കുമ്പോലെ പെർഫെക്ടായി അളന്നുമുറിച്ചുടുത്തേക്കുന്ന സാരിയിലെയവൾടെ അളവഴകുകൾ കണ്ണിൽനിറച്ചുകൊണ്ട് ഞാൻ സ്വയംചോദിച്ചുപോയി...
എന്നാലെന്റതേഭാവം തന്നെയായ്രുന്നു മീനാക്ഷിയ്ക്കും...
റൂമിലേയ്ക്കു കേറിയപാടേ എന്നെനോക്കി കണ്ണുംമിഴിച്ചൊറ്റ നിൽപ്പായ്രുന്നൂ പെണ്ണ്...
""...സിത്തൂ... ഇതു നീ തന്നേടാ..??"""_ ഒന്നുഞെട്ടിയശേഷം അവളോടിയടുക്കെവന്നിട്ട് എന്നെ തൊട്ടൊക്കെ നോക്കിക്കൊണ്ട് ചോദിച്ചു...
അപ്പോളവൾടെ കണ്ണുകളിലും വല്ലാത്തൊരു ഭാവമായ്രുന്നു...
ഇനിയെന്നെ കടിച്ചുപറിച്ച് തിന്നോന്നുപോലും തോന്നിപ്പോയി...
""...ഇനി നീയാ ഷൂസൂടെയെടുത്തിട്ടേ... കാണട്ടേ..!!"""_ എന്നുപറഞ്ഞയവൾ,
""...ശ്ശോ.! എനിയ്ക്കുവയ്യ.! ഇന്നു കല്യാണച്ചെക്കനൊക്കെ സൈഡാവേയുള്ളൂ... എന്തൊക്കെപ്പറഞ്ഞാലും അങ്കിളിന്റെ സെലെക്ഷനൊരു രക്ഷേമില്ലാട്ടോ..!!"""_ സന്തോഷമടക്കാനാവാതെ എന്തൊക്കെയോ പുലമ്പിക്കൊണ്ട് പുള്ളിക്കാരിയെന്റെചുറ്റും റൗണ്ടടിയ്ക്കുവാണ്...
""...അല്ലേൽ ഷൂസൊക്കെ പിന്നെടുക്കാം... നീയിങ്ങടുനിന്നേ... ആദ്യം ഞാനൊരു ഫോട്ടോയെടുക്കട്ടേ... അതു സ്റ്റാറ്റസിട്ട് സകലത്തിനേം ഞെട്ടിച്ചിട്ടുതന്നെകാര്യം..!!"""_ എന്നുംപറഞ്ഞവൾ ഫോണെടുത്ത് പലപോസിലായി എന്റഞ്ചാറു ഫോട്ടോയെടുത്തു...
അതിനുശേഷം കുറച്ചുനേരം എടുത്തയാ ഫോട്ടോയിലേയ്ക്കും എന്റെമുഖത്തേയ്ക്കും മാറിമാറിനോക്കിക്കൊണ്ട് കട്ടിലിലേയ്ക്കിരുന്നു...
അതിനിടയിൽ,
""...ഇഫ് ബിയിങ് ക്യൂട്ട് ഈസ് എ ക്രൈം, ദെൻ യു ഷുഡ് ബി അറസ്റ്റഡ്..!!"""_ എന്നൊരു പിറുപിറുപ്പുകൂടി കേട്ടപ്പോൾ ഞാനവളെ രൂക്ഷമായൊന്നുനോക്കി...
""...എന്താന്ന്..??"""_ കുറച്ചു കടുപ്പിച്ചാണ് ഞാനതുചോദിച്ചത്...
...ഇനി കോട്ടിട്ടതിന് അറസ്റ്റ് ചെയ്യോന്നാണോ പറഞ്ഞത്...
ഇനിയീക്കോട്ട് ആ കള്ളത്തന്ത എവിടേലുങ്കേറി മോട്ടിച്ചതാവോ..??!!
""...ഏയ്.! ഒന്നൂല്ല.! ഞാനൊരു ക്യാപ്ഷനാലോചിച്ചതാ... നീ ഷൂസിട്ടോ..!!"""_ തലകുലുക്കിക്കൊണ്ടതു പറയുന്നതിനിടയിൽ അപ്പോഴുമവൾ വല്ലാത്തൊരു ഭാവത്തോടെന്നെ കണ്ണുഴിഞ്ഞു...
""...കഴിഞ്ഞോ..?? എന്നാവന്നേ... നമുക്കെന്നാ താഴത്തേയ്ക്കുപോവാം...
എല്ലാരുമവടെ സിറ്റ്ഔട്ടിലുണ്ട്...
ഇന്നെല്ലാത്തിനേം ഞെട്ടിയ്ക്കണം..!!"""_ ഞാൻ ഷൂസിട്ടുനിവർന്നതും എന്നുമ്പറഞ്ഞവൾ എന്റെ കൈയ്ക്കുപിടിച്ചുവലിച്ചു...
അതിന്,
""...അതിനെന്താ ഞെട്ടിയ്ക്കാല്ലോ..!!"""_ എന്നുമ്പറഞ്ഞു ഞാനവൾടെ കൈവിടുവിച്ചു...
അതിനവളെന്നെ തിരിഞ്ഞു സംശയഭാവത്തിൽനോക്കീതും ഞാനറിയാതെതന്നെ എന്റെമുഖത്തൊരു വെടക്കുചിരിയുണർന്നു...
""...ഡീ... ശെരിയ്ക്കും ഞാനീ വേഷത്തിലെങ്ങനുണ്ട്..??"""_ ഞാനടിമുടി നോക്കിക്കൊണ്ട് ചോദിച്ചു...
""...നൈസാടാ... ഇത്രേംലുക്കിൽ ഇതിനുമുന്നേ നിന്നെയാരും കണ്ടിട്ടുണ്ടാവില്ല... അത്രയ്ക്കു ഫിറ്റ്..!!"""_ അതിനവൾ വെളുക്കെചിരിച്ചുകൊണ്ട് മറുപടിയുംതന്നു...
""...ശോ.! എനിച്ചുവയ്യ.! അപ്പെന്റെ തന്തസെർന്റെ
💬 Comments
View all comments