0%

Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 7.5K
ഇത്രേന്നാളെന്റെ കൊച്ചിനെക്കൊണ്ട് ഓരോന്നൊക്കെ ചെയ്യിച്ചിട്ട് ഇതാരുന്നല്ലേ നിന്റെ മനസ്സിലിരുപ്പ്..?? കാണിച്ചു തരാഞ്ഞാൻ... നെനക്കറിയൂല മീനാക്ഷിയെ..!!""" ചുമലിൽക്കിടന്ന് ചീറ്റപ്പുലിയെപോലെ ചീറികൊണ്ടു കുതറിയ പെണ്ണിനെ എത്രയുംപെട്ടെന്ന് ഫ്ലാറ്റിലേയ്‌ക്കെടുക്കുക എന്നതുമാത്രമായിരുന്നു അപ്പോളെന്റെ ഏകഉദ്ദേശം... സിറ്റീഹോസ്പിറ്റലിലെ വൺ ഓഫ് ദ മെയിൻ ഗൈനക്കോജിസ്‌റ്റ് ഡോക്ടർ മീനാക്ഷി സിദ്ധാർഥ്, പൈപ്പിൻചുവട്ടിൽ കുടവുമായിനിന്ന് തല്ലുകൂടന്ന പെണ്ണുങ്ങളെപ്പോലെ പ്രതികരിയ്ക്കുന്നതു കണ്ടിട്ടാവണം ആളുകളെല്ലാം ആ കാഴ്ചകണ്ട് വായപൊത്തി ചിരിയടക്കുന്നുണ്ടായിരുന്നു... അവൾക്കിതൊന്നും ഒരു വിഷയമേ അല്ലായിരുന്നെങ്കിലും എനിയ്ക്കതു കണ്ടപ്പോൾ ചങ്ക്പൊള്ളി... ഞാൻകാരണം എന്റെപെണ്ണ് മറ്റുള്ളവരുടെമുന്നിൽ നാണംകെടുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ചിന്തിയ്ക്കാനേ സാധിയ്ക്കുമായിരുന്നില്ല... ""...വിടടാ എന്നെ..!!"""_ ബെഡ്റൂമിലെത്തിയപ്പോഴും അവളുടെ ചീറൽ കഴിഞ്ഞിരുന്നില്ല... ""...മിണ്ടാതെ അടങ്ങിയിവിടെ കിടന്നോണം... ഇനീമിറങ്ങിപ്പോയാലുണ്ടല്ലോ..!!"""_ ഞാനൊന്നു സ്വരം കടുപ്പിച്ചതും അവളെന്റെ മുഖത്തേയ്ക്കു തുറിച്ചുനോക്കി; ""...പോയാലെന്തോ ചെയ്യും..?? തല്ലോ എന്നെ..??"""_ ഒന്നാലോചിച്ചിട്ട് അവളതേടോണിൽ തിരിച്ചടിച്ചു....! ""...ഇല്ല..!!""" ""...പിന്നെ..??"""_ അതുചോദിയ്ക്കുമ്പോൾ കുഞ്ഞൊരാകാംഷ ആ മുഖത്തുണ്ടായിരുന്നു... ""...ഞാൻ... ഞാൻ കെട്ടിപ്പിടിച്ചൊരുമ്മയങ്ങോട്ടു തരും..!!"""_ പെട്ടെന്നുകേട്ടപ്പോൾ ഞാൻ പ്രതീക്ഷിച്ചതുപോലെതന്നെ മുഖത്തൊരു ചിരിപൊട്ടിയെങ്കിലും പെട്ടെന്നതവൾ മറച്ചുപിടിച്ചു... ഉദ്ദേശം പൂർണമായെങ്കിലും ഞാനൊന്നുകൂടി പറഞ്ഞു; ""...ഇനി കുറച്ചുകഴിയുമ്പോ ഇതുംപറഞ്ഞ് പിന്നേം വഴക്കുകൂടാനെങ്ങാനും പോയാൽ... പിന്നെയെന്നോട് മിണ്ടാമ്മരണ്ട... കേട്ടല്ലോ... ആ അത്രതന്നെ..!!"""_ ഈ കാ‍ന്താരിയെ എന്നോളം മനസ്സിലാക്കിയവരില്ലാത്തോണ്ട് തന്നെ അവളുറപ്പായുമടങ്ങും എന്ന് വ്യക്തമായിരുന്നു.... അതോടെ കക്ഷി സൈലന്റായി... ""...അവരെന്തേലും പറഞ്ഞെന്നുകരുതി പോയേക്കുവാ തല്ലുപിടിയ്ക്കാൻ... അറ്റ്ലീസ്റ്റ് സ്വന്തംനെലയെങ്കിലും നോക്കണ്ടേ... എവിടെ... ഓരോന്നിന്റ വായിലുംനോക്കി നടക്കുവാ വെറുതെ മനുഷ്യനെ നാണം കെടുത്താനായിട്ട്... ഡോക്ടറാണ്പോലും ഡോക്ടറ്..! ഡോക്ടറായാലേ കുറച്ചൊക്കെ പേഷ്യന്റ്സ് വേണം... അല്ലാതെ ഇതുപോലെ ചവിട്ടിത്തുള്ളി നടക്കുവല്ല വേണ്ടത്..!!"""_ ഞാനെന്റെ അമർഷം പ്രകടിപ്പിച്ചപ്പോൾ മുഖവുംവീർപ്പിച്ച് എന്നെ നോക്കിയിരുന്നതല്ലാതെ മറുത്തൊരക്ഷരം മിണ്ടിയില്ല, അതു വേറൊന്നും കൊണ്ടല്ല... ...എന്നെ

💬 Comments

View all comments