0%

Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 7.5K
പേടിച്ചിട്ടാ, തിരിച്ചെന്തേലും പറഞ്ഞാൽ ഞാൻ പിണങ്ങിയാലോന്ന് പേടിച്ചിട്ട്.! ""...നോക്കി പേടിപ്പിയ്ക്കല്ലേ... കണ്ണുഞാൻ കുത്തിപ്പൊട്ടിയ്ക്കും... നോക്കുവാ അവള്..! നീ ചെന്നവരെ തല്ലിയിരുന്നേൽ എന്തൊക്കെ പ്രശ്നമായേനേന്നറിയാവോ..?? ഇപ്പോത്തന്നെ അവരെന്തൊക്കെയാ ചെയ്യാൻപോണേന്ന് എങ്ങനെയാ അറിയുക..?? ഇതിപ്പോൾ പലയാവർത്തിയായി... ഓരോന്നുംപറഞ്ഞ് ആളുകളുടെ മെക്കിട്ടുകേറ്റം... അതിനൊക്കെപ്പോയി മാപ്പുപറയാൻ ഞാനും... എല്ലാരും പറയുന്നതെന്താന്നറിയോ എന്റെ പിടിപ്പുകേടന്നാ..!!""" ""...പിന്നെ അവളങ്ങനൊക്കെ പറഞ്ഞപ്പോൾ ഞാൻ കേട്ടിട്ടു നിയ്ക്കണോ..?? നടന്നതുതന്നെ... എന്നെയെന്തുപറഞ്ഞാലും ഞാൻ സയിയ്ക്കും... പക്ഷേ..."""_ അവളെന്നെ നോക്കി വാക്കുകൾ മുറിച്ചു... ""...അവരങ്ങനൊക്കെ പറഞ്ഞെങ്കിൽ കണക്കായിപ്പോയി... നീയല്ലേ ഓരോന്നുണ്ടാക്കിക്കൊണ്ട് അങ്ങോട്ട്‌ ചെന്നേ... എന്നിട്ടല്ലേ അവരങ്ങനെയെല്ലാം പറഞ്ഞേ..??""" ""...ഇപ്പയെല്ലാത്തിനും ഞാനായോ കുറ്റക്കാരി..?? ഞാമ്പറഞ്ഞ കേക്കാണ്ട് അവളുപറഞ്ഞതും പൊക്കിപ്പിടിച്ചോണ്ടെന്തിനാ എന്റെ മുന്നില് വന്നേ..?? അതോണ്ടല്ലേ ഞാനങ്ങനൊക്കെ ചെന്നുപറഞ്ഞേ..??"""_ എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അവളുചോദിച്ചു... ""...നീയെന്താ മിന്നൂസേയിങ്ങനെ..?? ഞാൻ ജോലിയ്ക്കു പോണതിഷ്ടമല്ലേൽ നമുക്ക് സംസാരിച്ചുതീർത്താൽ പോരായ്രുന്നോ..?? പിന്നെന്തിനാ ആ ചേച്ചീടടുക്കെ തല്ലുപിടിയ്ക്കാൻ പോയേ..??""" ""...എനിയ്ക്കപ്പോളങ്ങനെ തോന്നി... ചെയ്തു..!!"""_ വീണ്ടും മുഖംവീർപ്പിച്ചു കൊണ്ടുതന്നെ മറുപടിവന്നു... ""...ശെരിയാ... നിനക്കെന്തോ തോന്നുന്നു അതാണല്ലോ നീ ചെയ്യുന്നേ... ഞാമ്പറയുന്നതെന്തേലും നീ കേൾക്കാൻ കൂട്ടാക്കിയിട്ടുണ്ടോ ഇതുവരെ..?? ഓ.! നമ്മള് ജോലീം കൂലിയുമില്ലാത്തവനല്ലേ... അപ്പൊപ്പിന്നെ നമ്മളുപറയുന്നത് കേൾക്കേണ്ടാവശ്യം ഡോക്ടർക്ക് വരുന്നില്ലല്ലോ..??"""_ ഞാൻ പറഞ്ഞതുകേട്ടതും മീനാക്ഷിയ്ക്കു കലികയറി; ""...എടാ... ഇനിയൊരിയ്ക്കക്കൂടി നീ ജോലീം കൂലീമില്ലാത്തവനെന്നുള്ള ഡയലോഗും പറഞ്ഞെന്റടുക്കല് വന്നാലുണ്ടല്ലും... എന്തുപറഞ്ഞാലും നേരേ അവിടെച്ചെന്നു നിന്നോളും... മേലിലങ്ങനെ പറഞ്ഞാ എന്റെ സ്വഭാവംമാറും... പറഞ്ഞേക്കാം ഞാൻ..!!"""_ അവളു പഴയവീര്യം വീണ്ടെടുത്തതു കണ്ടതും ഞാനടങ്ങി... ""...മിന്നൂസേ... ഞാൻ ജോലിയ്ക്കു പോണില്ല... പോരേ..??"""_ ഞാനവൾക്കൊപ്പം ബെഡിലേയ്ക്കിരുന്നു... അതിനവൾ താല്പര്യമില്ലാത്തമട്ടിൽ മൂളിയതും; ""...പക്ഷേ... അതിനെനിയ്ക്കൊരു കാര്യം ചെയ്തുതരണം..!!""" ""...എന്ത്..??""" ""...അത്... അതു

💬 Comments

View all comments