Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]
നാണക്കേട്..?? പറേ..!!"""
""...അതേ... അതുതന്നെയാ നാണക്കേട്..!!"""_ അവളുടെ സ്വരമുയർന്നിരുന്ന അതേതലത്തിൽ ഞാൻ മറുപടിനല്കി...
അതു ശെരിയ്ക്കുമവളെയൊന്നു ഞെട്ടിച്ചു...
""...എന്ത്..?? എന്തു നാണക്കേട്..??"""_ അവൾ ശബ്ദംതാഴ്ത്തിയപ്പോൾ ഞാൻപറഞ്ഞത് ഫീലായിട്ടുണ്ടെന്നെനിയ്ക്കു ബോധ്യമായി...
""...ഇനി അതൂടറിഞ്ഞേ പറ്റൂ..?? എന്നാക്കേട്ടോ... ഈ ഫ്ലാറ്റിലെ ഓരോരുത്തരും പറേണതെന്താന്നറിയോ..?? ഞാൻ പറയുന്നേന്നും നീ അനുസരിയ്ക്കത്തില്ല... എനിയ്ക്കു നിന്നെ മെരുക്കാനുള്ള കഴിവില്ലാത്തോണ്ടാ നീ കയറൂരി നടക്കുന്നേന്ന്... മാത്രോമല്ല വേറെ വല്ല നല്ല ആമ്പിളേളരുടേം കയ്യിലായിരുന്നേൽ നീ അടങ്ങിയൊതുങ്ങി ജീവിച്ചു പോയേനേന്ന്..!!"""_ ഞാൻ സ്വരം കടുപ്പിച്ചുകൊണ്ടത് പറയുമ്പോൾ അവളുടെമുഖം ദേഷ്യംകൊണ്ടു ചുവന്നുതുടുത്തു...
പക്ഷേ അപ്പോളാ കണ്ണുകൾ നിറഞ്ഞിരുന്നത് എന്നെ തെല്ലൊന്ന് നൊമ്പരപ്പെടുത്തി...
""...ആരാ..?? ആരാങ്ങനെ പറഞ്ഞേ..??"""_ കണ്ണു തുടച്ചുകൊണ്ടവൾ എന്റെനേരേ ചീറി...
""...ലിസ്റ്റു കിട്ടീട്ടെന്തിനാ പോയി തല്ലുകൂടാനല്ലേ..?? അല്ല, നീയിനിപ്പോയി തല്ലിയെന്നുംപറഞ്ഞ് ആ പറയുന്നോര് വായടയ്ക്കോ..?? ഇല്ലല്ലോ... പറയേണ്ടവരിനീം പറയും..!!"""
""...പിന്നെ ഞാനിപ്പോളെന്തോ ചെയ്യണം..?? നീ പറ... ഞാനതുപോലെ ചെയ്തോളാം..!!"""
""...ആശേച്ചിയോടു സോറിപറയണം..!!"""_ രണ്ടാമതൊന്നാലോചിയ്ക്കാതെ ഞാൻ മറുപടിനല്കി...
""...ശെരി.! പറയാം.! പക്ഷേ... അതവളെ പേടിച്ചിട്ടോ, ഞാൻചെയ്തതു തെറ്റാന്നു തോന്നീട്ടോവല്ല... നിനക്ക് വേണ്ടി... നിനക്കുവേണ്ടി മാത്രം... കേട്ടല്ലോ..!!"""
""...മ്മ്മ്..!!"""_ ഞാൻമൂളിയതും അവൾ പുറത്തേയ്ക്കു പാഞ്ഞു...
""...തല്ലാനല്ല.! സോറിപറയാനാ പറഞ്ഞുവിട്ടേ..!!"""_ അവളുടെ പോക്കുകണ്ടതും ഞാൻ പിന്നിൽനിന്നും വിളിച്ചുപറഞ്ഞു...
പക്ഷേ തിരിഞ്ഞെന്നെയൊന്നു നോക്കുകകൂടി ചെയ്യാതെ അവൾ പുറത്തേയ്ക്കുപോയി...
സോറിയും പറഞ്ഞിട്ടവൾ തിരിച്ചുവരുന്നതും കാത്ത് ഞാനൊരു പതിനഞ്ച് മിനിറ്റോളം കട്ടിലിലിരുന്നിട്ടുണ്ടാകും...
പോയ ആളെ തിരിച്ചുകാണാതെ വന്നപ്പോൾ ഉള്ളിലെവിടെയോ ചെറിയൊരു പേടി....
പറഞ്ഞുവിട്ട സാധനം അത്ര സൂപ്പറാണേ...
അവിടെച്ചെല്ലുമ്പോൾ ആശേച്ചിയെന്തേലും വേണ്ടാതീനം പറഞ്ഞാൽ അവിടെത്തീരും അവരുടെ ആയുസ്സ്...
ഓരോന്നോർത്തിട്ട് ചങ്കിടിപ്പ് നിയന്ത്രിയ്ക്കാൻ കഴിയാതെ വന്നപ്പോൾ ഞാനും
💬 Comments
View all comments