0%

Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 7.6K
പുറത്തേയ്ക്കിറങ്ങി... നോക്കുമ്പോൾ കാണുന്നത് ആശേച്ചിയുടെ ഫ്ലാറ്റിന് മുന്നിലൊരാൾക്കൂട്ടം... ...ഈശ്വരാ.! ഞാനറിയാതെ കൈ നെഞ്ചത്തുവെച്ചിട്ട് അവിടേയ്‌ക്കോടി... അവരുടെ ഫ്ലാറ്റിനടുത്തെത്തുന്നതിനു മുന്നേതന്നെ ആശേച്ചിയുടെ ശബ്ദം കേൾക്കാമായിരുന്നു; ""...ഡോക്ടറ് സോറിപറയാൻ വന്നതല്ലേ പറഞ്ഞിട്ട് പൊയ്ക്കോ... പെട്ടന്നാവട്ടേ..!!"""_ അവരുടെശബ്ദം വ്യക്തമായികേട്ടതും ഞാനാകെ വല്ലാതായി... വെറുതെയൊരു സോറിപറഞ്ഞ് ആ പ്രശ്നമൊന്നു ക്ലിയറ് ചെയ്യണോന്നേ ഞാൻ കരുതിയിരുന്നുള്ളൂ... പക്ഷേ ഈ പെണ്ണുമ്പിള്ള ഇത്രവലിയ സീനാക്കി, ആളെ വിളിച്ചുകൂട്ടി എന്റെ മിന്നൂസിനെ നാണംകെടുത്തുമെന്ന് വിചാരിച്ചില്ല... ""...സോറി..!!"""_ പതിഞ്ഞ ശബ്ദത്തിൽ മീനാക്ഷി സോറിപറയുന്നതു കേട്ടാണ് ഞാനാളിന്റിടയിലൂടെ നുഴഞ്ഞ് അവളുടെ അടുത്തേയ്‌ക്കു കടക്കുന്നത്... ""...കേട്ടില്ല ഡോക്ടറേ... ഒന്നുറക്ക പറേന്നേ..??""'_ അവരുടെ ശബ്ദം ഒന്നുകൂടുയർന്നതും മീനാക്ഷി ചുറ്റും നിന്നവരെയൊക്കെ ഒന്നോടിച്ചു നോക്കി... കൂട്ടത്തിലെന്നെ കണ്ടതും അവളുടെ കണ്ണൊന്നുനിറഞ്ഞു... പക്ഷേ, അതു ഞാനറിയാതിരിയ്ക്കാൻ പാവം എന്നെ നോക്കിയൊന്നു ചിരിയ്ക്കാനും ശ്രെമിച്ചു... ""...എന്താ..?? എന്താ മിന്നൂസേ..?? സോറി പറഞ്ഞില്ലേ..??""" ""...മ്മ്മ്..!!"""_ അവൾ പതിയെയൊന്നു മൂളി... ""...പിന്നെന്തിനാ ഇവടെ നിയ്ക്കുന്നേ..?? വാ പോവാം..!!""" ""...അപ്പോൾ സിദ്ധു പറഞ്ഞിട്ടാണോ ഡോക്ടറ് സോറി പറയാൻവന്നേ..?? എന്തായാലും സോറിപറഞ്ഞു.. പക്ഷേ നമ്മളാരും കേട്ടില്ലാട്ടോ..!!"""_ ഞാൻ മിന്നൂസിനെയും തോളിൽചേർത്തുകൊണ്ട് തിരിച്ചു ഫ്ലാറ്റിലേയ്ക്കു നടക്കുമ്പോൾ പിന്നിൽനിന്നും ആശേച്ചി വിളിച്ചുപറഞ്ഞു... കേട്ടതും എനിയ്ക്കങ്ങോട്ടു പൊളിഞ്ഞുവന്നു; ""...ആശേച്ചീ... പറഞ്ഞതു തെറ്റായിപ്പോയീന്നു കരുതീട്ടോ, അല്ലെങ്കി നിങ്ങളെപ്പേടിച്ചിട്ടോ അല്ല ഇവളുവന്നു സോറിപറഞ്ഞേ... ഞാമ്പറഞ്ഞിട്ടാ... അതുകൊണ്ടവളു പറഞ്ഞത് ഞാൻ കേട്ടാൽമതി..!!""" ഒന്നുനിർത്തിയ ഞാൻ; ""...പക്ഷേ ആശേച്ചീ... നിങ്ങളെന്തൊക്കെ പറഞ്ഞാലും ഈ ചെയ്തതൊട്ടും ശെരിയായില്ലകേട്ടോ... നിങ്ങളെക്കുറിച്ച് ഞാനിങ്ങനെയൊന്നുമല്ല കരുതീരുന്നേ... നിങ്ങളെ... നിങ്ങളെ ഞാനെന്റെ ചേച്ചീടെസ്ഥാനത്തു കണ്ടുപോയി... അല്ലെങ്കി സത്യായ്ട്ടും ഈ സിദ്ധാർത്ഥിന്റെ ഇതുവരെക്കാണാത്തൊരു മുഖം നിങ്ങളുകണ്ടേനെ..!!"""_ പറഞ്ഞുകൊണ്ട് ഞാൻ പല്ലുകടിച്ചമർത്തീതും ആശേച്ചിയുടെമുഖം

💬 Comments

View all comments