Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]
വിവർണ്ണമായി...
അവരെയൊന്നുകൂടി ഇരുത്തിനോക്കിയശേഷം മിന്നൂസിനെയും ചേർത്തുപിടിച്ചുകൊണ്ട് ഫ്ലാറ്റിലേയ്ക്കു നടക്കുമ്പോൾമുഴുവൻ എന്റെചിന്ത ഇനി ഇവളെയെങ്ങനെ പറഞ്ഞു സമാധാനിപ്പിയ്ക്കുമെന്നായിരുന്നു...
ഞാനായ്ട്ടു പറഞ്ഞുവിട്ടിട്ട് നാട്ടുകാരുടെമുന്നിൽ നാണംകെട്ടതിൽ ഇവളെങ്ങനെന്നോടു പ്രതികരിയ്ക്കുവോ ആവോ..??
ചിന്തയിൽ മുഴുകി നടക്കുന്നതിനിടയിൽ പെട്ടെന്ന് മീനാക്ഷിയെന്നെ മുന്നിലേയ്ക്കു പിടിച്ചുതള്ളി...
പ്രതീക്ഷിയ്ക്കാതെയുള്ള തള്ളായതിനാൽ ഞാൻ മുന്നിലേയ്ക്കൊന്നു വേച്ചുപോകയും ചെയ്തു...
കാര്യമറിയാതെ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ഞാൻകണ്ടത്, ആശേച്ചിയുടെ അടുക്കലേയ്ക്കു പായുന്ന മീനാക്ഷിയെയാണ്...
ഒന്നുംചെയ്യാൻ സാധിയ്ക്കാതെ നിസ്സാരനായിനിന്ന എന്റെമുന്നിൽ വെച്ചുതന്നെ ആശേച്ചിയുടെ കരണമൊന്നുപൊളിഞ്ഞു...
വീശിയടിച്ച കയ്യുടെ ശക്തിയിൽ അവരുടെ അടിതെറ്റിപ്പോയി...
നിലത്തേയ്ക്കുവീഴാതെ ഒരുവിധം വാതിൽപടിയിൽ പിടിച്ചുനിന്ന ആശേച്ചിയെനോക്കി ഉറക്കെ, കൂടിനിന്നവരെല്ലാരും കേൾക്കച്ചേ ഒരു സോറികൂടി വിളിച്ചുപറഞ്ഞിട്ട് പെണ്ണ് തിരിച്ചുവന്നു;
""...ഇപ്പൊ നിന്റെ സന്തോഷത്തിനു സോറീംപറഞ്ഞു... എന്റെ സന്തോഷത്തിനൊന്നു പൊട്ടിയ്ക്കുവേം ചെയ്തു... ഈക്വൽ ഈക്വൽ... ഓക്കേ..??"""_ പറഞ്ഞതിനൊപ്പം എന്റെ കവിളിലൊരുമ്മയുംതന്ന് എന്റെമുഖത്തേയ്ക്കു നോക്കിയൊരു കള്ളച്ചിരിയും ചിരിച്ചവൾ ഫ്ലാറ്റിലേയ്ക്കു കയറിയതും, നടന്നതെല്ലാംകണ്ട് ഞാനവിടെത്തന്നെ കുറ്റിയടിച്ചപോലെ നിൽക്കുവായ്രുന്നു...
...തുടരും.!
❤️അർജ്ജുൻ ദേവ്❤️
💬 Comments
View all comments