0%

Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.6K

മറുപടി പറയണോന്നറിയാതെ നിൽക്കുമ്പോൾ,

""...നീ പറേണതെന്തു വിശ്വസിയ്ക്കാൻ..?? നീ വീട്ടിവന്നത്രേക്കെ പറഞ്ഞതു വിശ്വസിച്ചോണ്ടല്ലേടീ ഞങ്ങളിങ്ങോട്ടുവന്നേ..?? ഓരോനേരത്തും ഓരോന്നുപറേണ നിന്നെ എന്തോകണ്ടിട്ടാടീ വിശ്വസിയ്ക്കേണ്ടേ..?? ന്റെ കൂടെനടന്നിട്ട് എന്നെച്ചതിച്ച നിന്നെ ഇനീം വിശ്വസിയ്ക്കണോ..??"""_ എന്നുംചോദിച്ച് കീത്തു അവൾക്കെതിരെ ചാടിക്കടിയ്ക്കുകകൂടി ചെയ്തപ്പോൾ വീണ്ടുമെന്തോ മുടന്തൻന്യായം പറയാൻവന്ന മീനാക്ഷിയുടെ വാ സ്വിച്ചിട്ടപോലടഞ്ഞു...

""...അതേ... നീയല്ലേ വീട്ടിൽവന്നിട്ട് ഇവനില്ലേൽ ചത്തുകളയോന്നും, തന്തയില്ലാത്ത കുഞ്ഞിനെ പെറാമ്പറ്റൂലാന്നുമൊക്കെ പറഞ്ഞേ..?? സാധാരണ തറവാട്ടിപ്പെറന്ന പെങ്കുട്ട്യോളൊന്നും ഇക്കാര്യത്തില് നൊണപറയാറില്ല... ഇതിപ്പോൾ നീ വേറെന്തുകാര്യത്തിനാ കള്ളമ്പറയുന്നേ..??"""_ കീത്തുവിന്റെവാക്കിനെ സപ്പോർട്ടുചെയ്തുകൊണ്ട് എന്റെ തന്തപ്പടികൂടെ നാവനക്കീതും മീനാക്ഷിയുടെശരീരം കുഴഞ്ഞുതുടങ്ങി...

കണ്മുന്നിലെല്ലാം തകരുകയാണെന്ന തോന്നലുണ്ടായതിനാലാവണം അവളെന്റമ്മയുടെ മേത്തേയ്ക്ക് വീണ്ടുംചാഞ്ഞു...

""...ഡോക്ടറ് മിണ്ടാതിരി... അവളങ്ങനെ പലതുമ്പറയും... അതൊന്നും കാര്യമാക്കണ്ട... ഇനിയെന്തായാലുമിവൾടെ കൂത്താട്ടമിവിടെ നടക്കൂല... നമുക്കെത്രേമ്പെട്ടെന്നീ കല്യാണന്നടത്തണം..!!"""_ കലിപ്പിൽനിന്ന രേവുആന്റി അച്ഛന്റെ ന്യായംകേട്ടതും ചാടിവീണപ്പോൾ കഥയുടെ പോക്കിതെങ്ങോട്ടാണെന്നു കൂടിയറിയാതെ ഞാൻ വായുംപൊളിച്ചു നോക്കിനിന്നു...

അപ്പോഴേയ്ക്കും മീനാക്ഷിയുടെ ശബ്ദം പതിന്മടങ്ങുച്ഛത്തിലുയർന്നു;

""...ഇല്ല.! നടക്കത്തില്ല.! ഞാനിതിനു സമ്മതിയ്ക്കത്തില്ല.! ഇത്രേന്നാള് അനിയനെപ്പോലെകണ്ട ചെക്കനെ കല്യാണങ്കഴിയ്ക്കാനെനിയ്ക്കു പറ്റത്തില്ല..!!"""

""...അപ്പോളനിയനായി കണ്ട ചെക്കനോടു നെനക്കഴിഞ്ഞാടി നടക്കാമല്ലെടീ..?? അനിയനായ്ട്ടാണോടീ നീയീ ചെക്കനെപ്പിടിച്ചു മുറീക്കേറ്റിത്..?? ഇനിയൊരക്ഷരം മിണ്ടരുത് നീ... പറയുന്നതങ്ങ്നുസരിച്ചാ മതി..!!"""_ അവൾടച്ഛന്റെ വായിൽനിന്നുമാ വാക്കുകൾവീണതും ഒരുനിമിഷം മീനാക്ഷി കണ്ണുമിഴിച്ചയാളെ നോക്കി...

ആ നോക്കിനിൽപ്പിൽതന്നെ കണ്ണുകളിൽനിന്നും വെള്ളം പൊട്ടിയൊഴുകുന്നുമുണ്ടായ്രുന്നു...

""...എടോ... താനതുവിട്.! കഴിഞ്ഞതുകഴിഞ്ഞു... ഇനിയിതെങ്ങനേന്നു നോക്കാം..!!"""_ എന്റച്ഛൻ അങ്ങോരെ സമാധാനിപ്പിച്ച്പറഞ്ഞതും എല്ലാം കൈവിട്ടുപോണവസ്ഥയിൽ ഞാനുമവളും മുഖത്തോടു മുഖംനോക്കി...

ആ കണ്ണുകളിലപ്പോളെന്നെ കൊല്ലാനുള്ള കലിപ്പുണ്ടായ്രുന്നു...

...എടീ പുന്നാരമോളേ... നീ എന്നെയിങ്ങനെ നോക്കിപ്പേടിപ്പിയ്ക്കാനായ്ട്ട് ഞാനെന്തുചെയ്തു..?? എല്ലാമുണ്ടാക്കിവെച്ചത് നീയല്ലേ..?? അതുകൊണ്ട് മര്യാദയ്ക്കെന്തേലുമ്പറഞ്ഞു മുടക്കിയ്‌ക്കോ... ഇല്ലേലെന്റെ തനിക്കൊണം നീയറിയും..!!_
അവൾടെകയ്യീന്ന് വേണ്ടേനും വേണ്ടാത്തേനുമൊക്കെ തല്ലുംമേടിച്ചുകൂട്ടി

💬 Comments

View all comments