0%

Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1.6K

നിന്നിട്ടും മനസ്സിലെ വെല്ലുവിളിയ്ക്കൊരു കുറവുമില്ലായ്രുന്നു...

""...ഇനിയെന്തു നോക്കാനാടോ..?? നാട്ടുകാരറിഞ്ഞ് കൂടുതൽ നാറുന്നേനുമുന്നേ നമുക്കെത്രേമ്പെട്ടെന്നിതങ്ങു നടത്തിയേക്കാം..!!"""_ അച്ഛന്റെവാക്കുകൾക്ക് പുള്ളിയും വെള്ളക്കൊടികാട്ടിയപ്പോൾ ഞാനവിടിരുന്ന ഓരോരുത്തരെയും മാറിമാറിനോക്കി...

ആരുടെയെങ്കിലുംമുഖത്ത് ഞങ്ങൾക്കനുകൂലമായൊരു അഭിപ്രായംവരാൻ സാധ്യതയുണ്ടോ എന്നറിയാനായി...

പക്ഷേ, നിരാശയായ്രുന്നു അവിടെയും ഫലം...

""...എന്നാ നമുക്കടുത്താഴ്ചതന്നെ ഇതങ്ങു നടത്തിയാലോ..??"""_ നെഞ്ചിലേയ്ക്ക് കൊടുവാളുകൊണ്ടു വെട്ടിയപോലുള്ള അച്ഛന്റെയാ ചോദ്യംവന്നതും എനിയ്ക്കു തലകറങ്ങി...

""...അടുത്താഴ്ചയോ..?? ഏയ്‌.! അടുത്താഴ്ച പറ്റൂലാ... അടുത്താഴ്ച്ചയെനിയ്ക്ക് എക്സാമാണ്..!!"""_ അത്രയുംനേരം ട്രിപ്പ്പോയിരുന്ന നാവ് തിരിച്ചുവന്നതും ഞാൻ ചാടിക്കേറിയൊരു തടസ്സംപറഞ്ഞു...

മീനാക്ഷിയെങ്ങനേലും മൊടക്കോന്നും പ്രതീക്ഷിച്ചിരുന്നാൽ ചെലപ്പോ അവളെന്റെ തലേലായ്പ്പോവുമോന്ന പേടിയിലായ്രുന്നു പെട്ടെന്നു ഞാനങ്ങനെ പറഞ്ഞത്...

""...കോളേജിലെക്സാം നടക്കുന്നേന് നെനക്കെന്താ..?? ഹൊ.! അല്ലേപ്പിന്നങ്ങ്..."""_ പറയാൻതുടങ്ങിയ വാക്കുകൾമുറിച്ചുകൊണ്ട് അച്ഛൻനിർത്തിയതും ഞാൻ വായ്ക്കുഷട്ടറിട്ടുകൊണ്ട് മീനാക്ഷിയെനോക്കി...

...എന്നെക്കൊണ്ടിത്രേക്കേ പറ്റൂ... ഇനി നിനക്കെന്തേലും കാട്ടാമ്പറ്റോങ്കി നീ കാട്ടെന്ന മട്ടിലായ്രുന്നു എന്റെയാനോട്ടം...

""...അപ്പൊ താനെന്താപറയുന്നേ..?? അടുത്താഴ്ചതന്നെ കല്യാണം നടത്തണോന്നാണോ..??"""_ അവൾടച്ഛനൊരു ക്ലാരിഫിക്കേനെന്നോണം എന്റെ തന്തയെനോക്കി ചോദ്യമിട്ടു...

...അടിപൊളി.! നല്ലാളോടാ ചോദിച്ചേ, അയാള് മുള്ളാമ്മുട്ടി നിയ്ക്കുമ്പോലാ കെട്ടിയ്ക്കാൻ മുട്ടിനിയ്ക്കുന്നേ... ആ അങ്ങോരോടഭിപ്രായം ചോദിയ്ക്കാൻ ഇയാക്കെന്താ..??

ഞാനതു മനസ്സിൽപറയുമ്പോഴേയ്ക്കും പുള്ളി അയാൾക്കുള്ള മറുപടിപറഞ്ഞു;

""...എന്റഭിപ്രായത്തിൽ പെട്ടെന്നു കെട്ടിയ്ക്കണോന്നു തന്നെയാ... പിന്നെല്ലാം നിങ്ങടെയിഷ്ടം.. എന്തായാലുമൊരുപാട് താമസിപ്പിയ്ക്കരുത്..!!"""

""...എന്നാൽ ഡോക്ടറ്പറഞ്ഞപോലെ നമുക്കിതെത്രേമ്പെട്ടെന്നങ്ങ് നടത്താം ചേട്ടാ... താമസിച്ചാ കുടുംബത്തിനുതന്നാ ചീത്തപ്പേര്..!!"""_ അച്ഛന്റെവാക്കുകേട്ട് രേവുആന്റിയും പുള്ളിയെ സപ്പോർട്ടുചെയ്തപ്പോൾ കുറച്ചുനേരമാലോചിച്ചശേഷം അവൾടതന്തയും തലകുലുക്കി...

അതുകണ്ടെന്റെ നെഞ്ചിലൊരു വെള്ളിടിവെട്ടുമ്പോഴും മീനാക്ഷി നിന്നിടത്തേയ്ക്കൊന്നു പാളിനോക്കി...

ആളവിടുണ്ടോന്നറിയണോലോ...

എന്നാലെന്റെ സംശയമസ്ഥാനത്താക്കിക്കൊണ്ട് അവിടന്നു ശബ്ദമുയർന്നു;

""...ഞങ്ങൾക്കിപ്പൊ കല്യാണമ്മേണ്ട... എന്റെ പിജി കഴിഞ്ഞേച്ചുമതി..!!"""_ എടിപിടീന്നുള്ള അവളുടെ വാക്കുകൾകേട്ടതും ഞാനങ്ങില്ലാണ്ടായി...

...ഈ പുണ്ടച്ചിയിതെന്താ പറയുന്നേ..?? കല്യാണം പിന്നെമതീന്നോ..?? അപ്പൊയിത്രേംനേരം കല്യാണം വേണ്ടെന്നുപറഞ്ഞു തുള്ളിയതുമിവളല്ലേ..??

""...ഇത്രേന്നേരം

💬 Comments

View all comments