0%

Chapter Title : എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1K

ശവമേ..!!"""_ അവളുടെകൈ തട്ടിതെറിപ്പിച്ചുകൊണ്ടു ഞാനവളോടുപറഞ്ഞപ്പോൾ മീനാക്ഷി കഴുത്തുചെരിച്ചു ചുറ്റുംനോക്കി;

""...ഇല്ല.! ആരും കാണുന്നില്ല... പിന്നെന്തോത്തിനാ അഭിനയിയ്ക്കുന്നേ..?? ആരെങ്കിലും കാണുവാണേലെന്നെ തെറിപറഞ്ഞാ പോരേ..??"""_ വല്ലാത്തൊരു ഭാവത്തോടെന്നെനോക്കി അവൾപറഞ്ഞപ്പോഴും ഈശ്വരനാണേ എനിയ്ക്കറിയത്തില്ലായ്രുന്നു കീത്തു ഞങ്ങളെ വാച്ചുചെയ്യുവാന്ന്...

""...അതങ്ങനെയാ... എന്റെ ചേച്ചി ഞാനെന്തോ പറഞ്ഞാലും വിശ്വസിയ്ക്കും... ഇപ്പൊ നെനക്കതു വിശ്വാസമായില്ലേ..??"""_ ചെറിയൊരുഗമയോടെ പറഞ്ഞുതിരിഞ്ഞതും മുന്നിൽ മാറിനിൽക്കുന്ന കീത്തു...

...അപ്പൊ... അപ്പൊ പറഞ്ഞതെല്ലാം കീത്തു കേട്ടിട്ടുണ്ടാവോ..??_ എന്നും ചിന്തിച്ചുകൊണ്ട് മീനാക്ഷിയിൽനിന്നും മാറിയൊതുങ്ങിയതും, ഇതൊന്നുമറിയാത്ത ഭാവത്തിൽ ചുറ്റുമൊന്നു നോക്കിയശേഷം അവളെന്റെകവിളിൽ അമർത്തിചുംബിച്ചു...

അന്ത്യചുംബനോംതന്നു നാണത്തോടെ ഓടിപ്പോയ മീനാക്ഷിയെയും എന്നെയുംനോക്കി ജ്വലിയ്ക്കുന്ന കണ്ണുകളോടെ കീത്തുവന്നപ്പോൾ അടിയ്ക്കുപിടിച്ചമാതിരി ഞാനുറഞ്ഞു നിന്നുപോയി...

""...അതേ... പെട്ടെന്നങ്ങോട്ടു വരണേ... നെനക്കുവേണ്ടി ഞാനൊരു ബ്ലാക്ക്ഷർട്ടെടുത്തു വെച്ചിട്ടുണ്ട്..!!"""_ ഓടുന്നതിനിടയിൽ തിരിഞ്ഞുനോക്കി മീനാക്ഷി വിളിച്ചുപറഞ്ഞതും കരിന്തുണിയുടെ കേസും ഓക്കെയായി....

""...അപ്പൊ രണ്ടുങ്കൂടി ചേർന്നെന്നെ വീണ്ടും ചതിയ്ക്കുവായ്രുന്നല്ലേ..?? ഞാൻ... ഞാന്നിന്നോടൊക്കെ... എന്തോത്തിനാടാ വീണ്ടുംവീണ്ടുമെന്നിങ്ങനെ..??"""_ കീത്തു പറഞ്ഞവസാനിപ്പിയ്ക്കുമ്പോൾ ഏങ്ങിപ്പോയതിനാൽ അവസാനമ്പറഞ്ഞതൊന്നും പൂർണ്ണമായും പുറത്തുവന്നില്ല...

""...കീത്തുവേച്ചീ... ഞാൻ... അത്.."""_ അങ്ങനൊരവസ്ഥയിൽ അവളെ മുന്നിൽകണ്ടതും എന്തുപറയണമെന്നറിയാതെ വാക്കുകൾക്കുവേണ്ടി തിരഞ്ഞയെന്റെ കരണം തീർത്തൊന്നുപൊട്ടി...

തല്ലിന്റെ ശബ്ദംകേട്ടാവണം കൂടിനിന്നവരുടെയെല്ലാം കണ്ണുകൾ ഞങ്ങളിലേയ്ക്കുവീണപ്പോൾ കവിളുംപൊത്തിപ്പിടിച്ചു നിൽക്കാനേ എനിയ്ക്കായുള്ളൂ...

""...കീത്തൂ... ഞാമ്പറേണ... ഞാമ്പറേണ കൂടിയൊന്നു കേക്ക..."""_ പറഞ്ഞു മുഴുവിപ്പിയ്ക്കുന്നതിനുമുന്നേ വലതുകരമുയർത്തി വേണ്ടന്നവൾവിലക്കിയതും വാക്കുകളറിയാതെ മുറിഞ്ഞുപോയി...

""...ഇനിയെന്നെ ചേച്ചീന്നു നീ വിളിയ്ക്കരുത്... നീയങ്ങനെന്നെ വിളിയ്ക്കുന്നതെനിയ്ക്കിഷ്ടല്ല... ഒത്തിരി വിശ്വസിച്ചതല്ലേടാ ഞാന്നിന്നെ... എന്തിനും കൂട്ടുനിന്നിട്ടല്ലേയുള്ളൂ... എന്നിട്ടും... എന്നിട്ടുമെങ്ങനാടാ തോന്നുന്നേ എന്നെയിങ്ങനെ ചതിയ്ക്കാൻ..??"""

""...കീത്തുവേച്ചീ... അതിന്... അതിനു ഞാനെന്തോ ചെയ്തു..?? അവളു വീണ്ടുമെന്നെ..."""

""...മിണ്ടരുത് നീ.! അവളുപറേണതും നീ പറഞ്ഞതുമൊക്കെ ഞാങ്കേട്ടു... നിങ്ങക്കു തമ്മിലത്രയ്ക്കിഷ്ടോരുന്നേ എന്നോടൊന്നു പറഞ്ഞാ പോരായ്രുന്നോ... ഒളിച്ചുവെച്ചേന്റെ ദേഷ്യോല്ലേ ഞാങ്കാട്ട്യോളൂ...

💬 Comments

View all comments