0%

Chapter Title : എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1K

സാധനമിവിടുണ്ടായ്രുന്നോ..??

""...കീത്തൂ... മതി.! അവനൊരബദ്ധം പറ്റിപ്പോയി... ഇനിയിപ്പോ പറഞ്ഞിട്ടെന്താ..?? കഴിഞ്ഞതുകഴിഞ്ഞു..!!"""_ കീത്തുവിന്റെ ഡയലോഗ്കേട്ടു മുഖം കുനിഞ്ഞുപോയ എന്നെനോക്കി ചെറിയമ്മ സപ്പോർട്ടുചെയ്തപ്പോൾ വെറുതെയെങ്കിലും ചെറിയൊരാശ്വാസം...

""...ഓഹ്.! ഞാനൊന്നുമ്പറയാമ്മരുന്നില്ല... നിങ്ങളു രണ്ടുങ്കൂടെടുത്തു ചെക്കനെ തലേവെച്ചിട്ടാ നാട്ടുകാരുടെ മുഖത്തുനോക്കാമ്പറ്റാത്ത വിധം ചെക്കനോരോന്നു കാട്ടിക്കൊണ്ടുവരുന്നേ... ഇനി അനുഭവിച്ചോ..!!"""_ അതും പറഞ്ഞവളെഴുന്നേറ്റ് ചവിട്ടിക്കുലുക്കിക്കൊണ്ട് പുറത്തേയ്ക്കു പോയി...

""...ഓ.! അവൾടെ വർത്താനങ്കേട്ടാത്തോന്നും നമ്മളുമാത്രമാണെടുത്തു തലേവെച്ചിരുന്നേന്ന്... അവള് മോശമായ്രുന്നല്ലോ..??"""_ കീത്തുപോയികഴിഞ്ഞതും ചെറിയമ്മ സ്വയം പിറുപിറുത്തുകൊണ്ടെന്നെ നോക്കി...

...ഞാനിതിനൊക്കെ എന്തോപറയാൻ..?? ഇങ്ങനൊരു സാഹചര്യമല്ലായ്രുന്നേൽ എന്റെവായീന്നു നല്ലതുകേട്ടേനെ...

""...നീയതുമിതും പറഞ്ഞു നിയ്ക്കാതവനോട് കുളിച്ചേച്ചു വരാമ്പറ... കഴിയ്ക്കാനെടുക്കാം..!!"""_ അമ്മ ചെറിയമ്മയോടായി പറഞ്ഞതും അത് എക്കോയടിയ്ക്കുംമുന്നേ ഞാൻ തിരിച്ചു മുറിയിലേയ്ക്കുനടന്നു...

പിന്നെ കുളിച്ചു ഫ്രഷായ ശേഷമാണിറങ്ങിയത്...

എവിടെയോ ആകട്ടേന്നുകരുതി പുറത്തുപോകാൻ തക്കതായ ഡ്രെസ്സുമിട്ടിരുന്നു...

താഴെയെടുത്തുവെച്ചിരുന്ന ഫുഡുംകഴിച്ചു പുറത്തേയ്ക്കിറങ്ങുമ്പോൾ ശ്രീ ഷർട്ടിന്റെ സ്ലീവൊക്കെ മടക്കിക്കൊണ്ടോടിപ്പിടഞ്ഞു വരുന്നു...

""...അല്ല... നീ രാവിലെയിതെങ്ങോട്ടാ..?? ആർക്കേലും പുതിയ ഐഡ്യ സപ്ലേ ചെയ്യാനുണ്ടോ..??"""_ അവനെക്കണ്ടതും ഉള്ളിലെക്കലിപ്പിൽ തന്നെയാണങ്ങനെ ചോദിച്ചത്...

""...എങ്ങോട്ടേയ്ക്കോ പോണോന്നമ്മപറഞ്ഞു, ഞാനിങ്ങ് പോന്നു... അതിരിയ്ക്കട്ടേ, നീയീ വെളുപ്പിനേ ഏതു ഹോസ്റ്റലിലേയ്ക്കാ..??"""

""...എടാ പറിയാ... മറ്റേ വർത്താനമ്പറഞ്ഞാലുണ്ടല്ലും... നീയൊറ്റൊരുത്തങ്കാരണാ ഞാനെങ്ങടോമില്ലാണ്ട് മൂഞ്ചിത്തെറ്റി നടക്കുന്നേ..!!""'

""...ഓ.! ഈ ഞാനില്ലായ്രുന്നേ കാണായ്രുന്നു... കൊലക്കേസിനുളേള കെടക്കുന്നെ..!!"""_ അവളെ ആസിഡോ പെട്രോൾബോംബോ എറിയണമെന്നെന്റെ ഐഡിയയെ നൈസിനു തളിച്ചുകൊണ്ടവൻ പറഞ്ഞു...

""...സൈനെയ്ഡെടുത്ത് തൊണ്ടേലുമ്മെച്ചോണ്ട് നടക്കുന്നേക്കാളും നല്ലത് ജയിലായ്രുന്നു..!!"""_ ഞാൻ പറഞ്ഞുനിർത്തി അടുത്തമറുപടി പ്രതീക്ഷിച്ചെങ്കിലും അവിടം മൂകമായപ്പോൾ ഞാനവന്റെ മുഖത്തേയ്ക്കുനോക്കി...

അവനപ്പോൾ അകത്തേയ്ക്കുതന്നെ കണ്ണുംനട്ടു നിൽക്കുവാണ്...

അവന്റെകണ്ണുകളെ പിൻതുടർന്ന ഞാൻകണ്ടത് പുറത്തേയ്ക്കിറങ്ങിവരുന്ന അച്ഛനെയും അമ്മയെയും ചെറിയമ്മയെയും...

ഒന്നുകൂടി തപ്പിനോക്കുമ്പോൾ ഏറ്റവും പിന്നിലായി കീത്തുവുമുണ്ട്...

എല്ലാംകൂടിറങ്ങിവന്ന് വാതിൽക്കൽനിന്ന ഞങ്ങളെയൊന്നു നോക്കുകപോലും

💬 Comments

View all comments